കണ്ണൂര്‍: ഒരു മിനിറ്റിനുള്ളില്‍ തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ട് ടവര്‍ ഉണ്ടാക്കി ‘മോസ്റ്റ് മാച്സ്റ്റിക്‌സ് ഇന്‍ ടു എ ടവര്‍ ഇന്‍ വണ്‍ മിനിറ്റ് ‘
(Most matchsticks stacked into a tower in one minute) ‘ എന്ന കാറ്റഗറിയില്‍ ഇറ്റലിക്കാരനായ സാല്‍വിയോ സബ്ബ 2012 ല്‍ സ്ഥാപിച്ച 74 തീപ്പെട്ടിക്കൊള്ളികളുടെ റെക്കോര്‍ഡ് മറികടന്ന് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ആല്‍വിന്‍ റോഷന്‍ 76 എണ്ണത്തിന്റെ റെക്കോര്‍ഡ് സൃഷ്ടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കി .
2022 ജൂലൈ 16 നാണ് ആല്‍വിന്‍ റെക്കോര്‍ഡ് അറ്റന്‍ഡ് നടത്തിയത്. ഒരു വര്‍ഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ആല്‍വിന്‍ ഗിന്നസ് നേട്ടം കൈവരിച്ചത്.













