ഉത്രാടത്തിരുനാളിൽ
ഉണ്ണിയ്ക്ക് നൈവേദ്യമായി
തൃക്കൈയ്യിലരുളുന്നു
ചെങ്കദളി .
ചെത്തിയ്ക്കും ചെന്താമരപ്പൂവിനും നിൻമാറിലെ
പട്ടുചേലയ്ക്കു മിന്നെത്ര കാന്തി ?
ചന്തമേറുമിന്ദു കലയും നെറ്റിയിൽ ഗോപീചന്ദനവും ചാർത്തിയ നിൻ
തിരുമുഖമെന്നിൽ
വിളങ്ങണമനു നിമിഷം
വെണ്ണകട്ടുണ്ണുന്ന കണ്ണനിന്നിതാ
കൽക്കണ്ട മധുരമൂറും ചെങ്കദളി
അഷ്ടമി രോഹിണിനാളിൽ പിറന്നല്ലോ
അമ്മ തന്നോമനക്കണ്ണൻ..
ചുറ്റിലും
ഗോപികമാർ വട്ടമിട്ടോരോരോ
നൃത്ത വിലാസങ്ങളാടീടുമ്പോൾ
അല്പമകലത്ത് ഞാനിരുന്നീടിലും
നിൻകടാക്ഷം തന്നെയെന്റെ പുണ്യം
തൃക്കയ്യിൽ നറുവെണ്ണയ്ക്കൊപ്പം പകർന്നിടും ഇത്തിരിപ്പൈമ്പാൽ കുറുക്കിയമ്മ
ഉണ്ണി തൻ വായിൽ നൽകിടുംനേരങ്ങളിൽ
മായക്കണ്ണായെന്നെയറിയുന്നു നീയെന്നു
കളളനോട്ടത്തിനാലറിയുന്നു ഞാൻ
🦚🦚🦚🦚🦚🦚🦚🦚











