LIMA WORLD LIBRARY

അന്യംനിന്നുപോകുന്ന നത്തക്ക. – ലീലമ്മതോമസ്, ബോട്സ്വാന

എന്റെ വീട്ടിൽ നിന്നും പൂവത്തൂർച്ചിറയെന്നവയലിലേക്കുനടന്നു പോകുമ്പോൾ ഒരുപാടു
ജീവികളെകാണാം, അതു കാണാൻ വേണ്ടി ഞാൻവയലിന്റദുർഘടംപിടിച്ചവരമ്പിൽകൂടി
പോകും,

അന്നുകാലത്തു പാവങ്ങൾക്കു ഒരത്താഴത്തിനുള്ളവകഎവിടെതിരിഞ്ഞാലും കിട്ടും.മാക്രിയെയും ആമയെയും ഒക്കെപിടിച്ചു പൊരിച്ചു തിന്നും കാരണം അവർക്കു ഇറച്ചിവാങ്ങിക്കാൻ പൈസയില്ല,

എന്റെവയലിന്റെ കരയിൽതാമസിക്കുന്ന തേവനെ ഞാൻ എന്നും ഓർക്കും

ഞാൻആരുംകാണാതെതേവന്റെകുടിലിൽ പോകുന്നതുംതേവന്റെ വീട്ടിലെ നത്തക്കകറി വിളമ്പിതരുമ്പോൾ ലീലാമ്മ ക്കൊച്ചിനു “തന്തോയമയോ”
എന്നുള്ള ചോദ്യം മറക്കാൻ പറ്റില്ല.

രാസവളത്തിന്റെയുംകീടനാശിനിയുടേയും വരവോടെ, പൂവത്തൂർ ചിറ പ്രദേശത്തെ നെൽ വയലുകളിൽ നിന്ന് അപ്രത്യക്ഷമായതോവംശംനാശം വന്നതോ ആയ “നത്തകക്ക ” ഉണക്ക് കാലത്ത് വയലിലെവെള്ളം വറ്റിയാൽ വയലിന് അടിതട്ടിലേക്ക് പോയിട്ട് 3 മാസം അവിടെ കഴിഞ്ഞിട്ട് വയലിൽ വെള്ളം പൊങ്ങുമ്പോൾ വീണ്ടും തിരിച്ചെത്തുമെന്നാണ് പഴമക്കാർ പറഞ്ഞ് കേട്ടിട്ടുള്ളത്, .5 രൂപായ്ക്ക് ഒരു കിലോ ഇറച്ചിയോ,25 പൈസയ്ക്ക് മിനോ വാങ്ങി കറിവെയ്ക്കാൻ നിവർത്തി ഇല്ലാതിരുന്ന പഴയ കാലത്ത് പട്ടിണി പാവങ്ങൾക്കിത് ഇറച്ചി കറി ആയിരുന്നു. വെള്ളത്തിൽ പുഴുങ്ങി എടുത്ത് തല്ലി പൊട്ടിച്ച്, വറത്തരച്ച് കറി വെച്ചാൽ ഇറച്ചിക്കറിയും തോറ്റു പോകും, വർഷത്തിൽ ഒരിക്കൽ കൃസ്തുമസിന് മാത്രം ഇറച്ചിയുടെ മണം കേട്ടിട്ടുള്ളവർക്കൊക്കെ ചോറിറങ്ങാൻ ഇതെങ്കിൽ ഇത്, അല്ലാതെ മറ്റെന്ത് മാർഗ്ഗം?ഇന്ന് എല്ലാ ദിവസവും ഇറച്ചിക്കറി ഇല്ലെങ്കിൽ മക്കൾക്ക് ചോറിറങ്ങില്ല, ഷവർമ്മയുടേയും ഫാസ്റ്റ്ഫൂഡിൻറ്റേയും ഈ കാലത്ത് നിൻറ്റെ ഒരു നത്തയ്ക്കാ കറി കാണുമ്പോൾ ശർദ്ധിക്കല്ലേ, ആറു മുട്ട തിന്നുന്നതുല്യം ഒരു കപ്പ്‌ നത്തക്കതിന്നുന്നത് .

പഴയ കാലം ഓർക്കാതിരിക്കാനാകില്ല, ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും അന്നത്തെ വിശപ്പിനെ ഓർത്താൽ മാത്രം മതി,അത് ഇന്നത്തെ വിശപ്പിനാഹാരമാകും,

ലീലമ്മതോമസ്, ബോട്സ്വാന

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px