LIMA WORLD LIBRARY

ടിസിഎസിൽ നിയമനത്തിന് കൈക്കൂലി; 16 ജീവനക്കാരെ പിരിച്ചുവിട്ടു

TCS Bribery Scam: ഈ വർഷം ആദ്യം പുറത്തുവന്ന നിയമന കൈക്കൂലി കേസിൽ അന്വേഷണം പൂർത്തിയാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). കമ്പനി ഒരു എക്സ്ചേഞ്ച് ഫയലിംഗിലാണ് ഇക്കാര്യം അറിയിച്ചത്. എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറയുന്നത് പ്രകാരം, 16 ജീവനക്കാരെ പിരിച്ചുവിടുകയും, ആറ് ബിസിനസ് അസോസിയേറ്റ് സ്ഥാപനങ്ങളെ ടിസിഎസ് അന്വേഷണത്തിന് ശേഷം ചുമതലകളിൽ നിന്നൊഴിവാക്കുകയും ചെയ്‌തു. കൂടാതെ, ആറ് വെണ്ടർ സ്ഥാപനങ്ങളെയും അവയുടെ ഉടമകളെയും അഫിലിയേറ്റുകളെയും കമ്പനിയുമായി വാണിജ്യ ബന്ധം പുലർത്തുന്നതിൽ […]

കേരളത്തിന് അഭിമാന നിമിഷം: കാത്തിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായി

കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന് രാജകീയ വരവേൽപ്പ്. കേരളത്തിൻ്റെ വികസനസ്വപ്‌നങ്ങള്‍ക്ക് ചിറകേകുന്ന അഭിമാന പദ്ധതി അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമകുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവായ് 15 നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഇന്‍ ചെയ്ത്‌ വരവേറ്റു. തുടര്‍ന്ന് ഓദ്യോഗികമായി ബെര്‍ത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകള്‍ നടന്നു. വാട്ടര്‍ സല്യൂട്ടോടെയാണ് കപ്പലിനെ ബെര്‍ത്തിലേക്ക് അടുപ്പിച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ശശി തരൂര്‍ എം.പി. […]

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് തുടക്കമാവും

State School Sports Meet:  അറുപത്തിയഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് കുന്നംകുളത്ത് തുടക്കമാവും. കുന്നംകുളം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങള്‍ നടക്കുക. മത്സരാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷനും ദീപശിഖാ പ്രയാണവുമാണ് ഇന്ന് നടക്കുക. പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് തൃശൂരിലേക്ക് കായിക മേള വീണ്ടുമെത്തുന്നത്. മത്സരങ്ങള്‍ നാളെ രാവിലെ തുടങ്ങും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. 98 ഇനങ്ങളിലായി ആകെ മൂവായിരത്തിലേറെ താരങ്ങളാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മാറ്റുരയ്ക്കുക. രാത്രിയും പകലുമായി നാല് ദിവസങ്ങളിലായാണ് മത്സരങ്ങള്‍. […]

ഹമാസ് ആക്രമണത്തിൽ ഇന്ത്യൻ വംശജരായ രണ്ടു വനിതാ സെെനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ഇസ്രയേലും ഫലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള പോരാട്ടം ആരംഭിച്ച് പത്താം ദിവസവും ലോകം ആശങ്കയിലാണ്. നിലവിലെ സാഹചര്യത്തിൽ പോരാട്ടം അതിരൂക്ഷമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അതിനിടെ യുദ്ധത്തിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സൈനികരും കൊല്ലപ്പെട്ടുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുമ്പോൾ ണ്ട് വനിതാ സൈനികരും തെക്കൻ ഇസ്രായേലിൽ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇസ്രയേലി സൈന്യവും ഇസ്രായേലിലെ ഇന്ത്യൻ സമൂഹവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആജ് തക് റിപ്പോർട്ടു […]

പട്ടിണിയില്ലാത്ത ലോകത്തിനായി പോരാടാം; ഇന്ന് ലോക ഭക്ഷ്യ ദിനം

ഇന്ന് ലോക ഭക്ഷ്യദിനം. 1945 ഒക്ടോബര്‍ 16 നാണ് ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാര്‍ഷിക സംഘടന ( FAO) രൂപീകരിച്ചത്. ആ ഓര്‍മ നില നിറുത്തുന്നതിനാണ് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ഇന്ത്യ ഉൾപ്പടെ നൂറ്റിയമ്പതോളം രാജ്യങ്ങൾ ഇന്ന് ലോകത്ത് ഭക്ഷ്യദിനം ആചരിക്കുന്നു. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ […]

ന്യായ സാര കഥകൾ 6 – (എം.രാജീവ് കുമാർ)

അർദ്ധജരതീയ ന്യായം വൃദ്ധ (ജരതി )ജനങ്ങളെ ബഹുമാനിക്കാൻ പഠിച്ചിട്ടെന്തുകര്യം? ബഹുമാനം കൂടിപ്പോയാലോ? ഇന്ന് കഥയായിത്തന്നെ കഥിക്കാം…. അങ്ങനെ പശുവിനേയും കൊണ്ടൊരുത്തൻ ചന്തയിലേക്കു പോകുമ്പോൾ വഴി നീളെ പറഞ്ഞു കൊണ്ടിരുന്നു ” ഇതെന്റെ വൃദ്ധയായ ഗോമാതാവാണേ… “ ചന്തയിലെത്തി പശുവിനെ വിൽക്കാൻ ശ്രമിക്കുമ്പോൾ വാങ്ങാൻ വന്നവർ പറഞ്ഞു: “എങ്കിൽ ഞങ്ങൾക്കു വേണ്ട നിന്റെ ഗോമാതാവിനെ നീ തന്നെ വച്ചോ…” മറ്റൊരു കച്ചവാക്കാരൻ ഉപദേശിച്ചു കൊടുത്തു. “എടാ മണ്ടച്ചാരേ ! വയസ്സായ പശുവിനെ ആരെങ്കിലും മേടിക്കുമോ? : ചെറുപ്പമെന്ന് പറയ് […]

അരണ്ടവെളിച്ചത്തിലെ ഇരുണ്ടദൈവങ്ങൾ – (സെബാസ്റ്റ്യൻ ആർവിപുരം )

പ്രകാശം നിർമ്മിച്ച ദൈവങ്ങളുടെ ഇരുണ്ടമുഖങ്ങൾ അരണ്ടവെളിച്ചത്തിൽ കൂടുതൽ ശോഭിച്ചിരുന്നു! ഭ്രമാത്മകമായ ചിന്താധാരകളിൽ അന്ധകാരത്തിന്റെ അതിപ്രഭാവത്താൽ അവയോരോന്നും മനസ്സിനകത്തെ ചെരാതുകളിൽ മിന്നിനിന്നിരുന്നു. വിയർപ്പുകണങ്ങൾ പൊടിയാത്ത ആ മുഖങ്ങളിൽ മാനുഷികതയുടെ യാതൊരു പരിവേഷവുമില്ലായിരുന്നു! എണ്ണത്തിരിയിട്ട വിളക്കുകളിലും നെയ്ത്തിരിയിട്ട വിളക്കുകളിലും നാളങ്ങളായി പ്രകാശം ഒന്നുപോലെ നർത്തനമാടിയപ്പോൾ മൂർത്തികൾക്കെല്ലാം ഒരേ ഛായ തോന്നി മനുഷ്യാകാരത്തോളം വളർന്ന ഭാവനയിൽ ദൈവങ്ങൾക്കെല്ലാം ഒരേ ചാരുതയായിരുന്നുവോ? നിറംപിടിപ്പിച്ച നുണകളാലും സങ്കല്പങ്ങളാലും സമ്പന്നമായ പൈതൃകത്തിന്റെ ഉദാത്തതയിൽ അവ മിനുക്കപ്പെട്ടുകൊണ്ടിരിക്കുന്നു! എന്നും അരണ്ടവെളിച്ചത്തിലെ ദൈവങ്ങൾ ഇരുണ്ടതുതന്നെ! മനുഷ്യമനസ്സിന്റെ അന്ധതയിൽ തെളിയുന്ന […]

മാപ്പ്സാക്ഷി – (അഡ്വ: അനൂപ് കുറ്റൂർ)

മേൽക്കോയ്മക്കാരധിക്കാരത്തിൽ മലിമസമാക്കിയ നാടായി കേരളം  മേലനങ്ങാത്തയബദ്ധസഞ്ചാരികൾ മുച്ചൂടും മുടിപ്പിച്ച നാടായി കേരളം മുന്തിയറുപ്പന്മാർ ചെങ്കോലുമേന്തി മേളം കൊട്ടുന്ന നാടായി കേരളം  മുട്ടാപ്പോക്കുകളാകെ നിരത്തി മുതൽകൂട്ടില്ലാത്ത നാടായി കേരളം മണ്ണും മനസ്സും ഹരിതാഭയാർന്ന മനോഹരമായ നാടന്ന് കേരളം          മരപ്പാവപ്പോലായ ന്യായവേദികൾ മനം മടുപ്പിച്ച നാടായി കേരളം മൂക്കറ്റം കുടിക്കുന്ന കുടിയന്മാരുടെ മാറ്റുരയ്ക്കുന്ന നാടായി കേരളം                മനമങ്ങ് മിഴിയിങ്ങ് മെക്കിട്ടിരിക്കും മേലനങ്ങാത്തോരുടേതായി കേരളം മഹനീയമായൊരാസഭാമന്ദിരം […]

മഴയായ് പെയ്തിറങ്ങണം – (ജോസ് ക്ലെമെന്റ് )

രാത്രിയിൽ തോരാതെ പെയ്ത മഴയെ ഭേദിച്ച് ഉദിച്ച പുലരിയിലും അരിച്ചിറങ്ങുന്ന മഴ നൂലിനെ നോക്കിയിരിക്കുമ്പോൾ ഓർത്തു പോകയാണ് , മഴ പെയ്യുന്നത് ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ നനയ്ക്കാനല്ലേയെന്ന്. അങ്ങനെ നനയ്ക്കാൻ പെയ്യുന്ന മഴയിൽ നിന്നും ഓടിയകലുമ്പോൾ , മഴയ്ക്ക് മറ തീർക്കുമ്പോൾ മഴയ്ക്ക് സങ്കടമാവില്ലേ? താനെന്തിന് പെയ്തിറങ്ങുന്നുവെന്നു തോന്നുന്നുണ്ടാകില്ലേ ? ഇല്ലായിരിക്കും. മഴ തന്റെ കടമകൾ ചെയ്ത് കടന്നുപോകുമ്പോൾ സംതൃപ്തിയായിരിക്കും. ഭൂമിയെ നനച്ച് ഫലഭൂയിഷ്ഠമാക്കിയതിന്റെ ആത്മസംതൃപ്തിയിലായിരിക്കും മഴ.നമ്മളും ചിലപ്പോഴൊക്കെ മഴയായി പെയ്യാൻ ആഗ്രഹിക്കാറില്ലേ? കൂരയില്ലാത്തവനെ നനച്ച് തണുപ്പിച്ച് കൊല്ലാനല്ല, […]

ഡോ.കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്കാരം ഡോ. അശോക് ഡിക്രൂസിന്

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ ഡോ.കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ മലയാളസർവകലാശാലാ അധ്യാപകനും പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. അശോക് ഡിക്രൂസിന് സമർപ്പിച്ചു.ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പുസ്തകലോകത്തിന്റെ അഭ്യൂദയകാംക്ഷിയുമായ ഡോ.എം.സത്യൻ തിരുവനന്തപുരം മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ, വട്ടിയൂർക്കാവ് എം.എൽ. എ. അഡ്വ.വി. കെ. പ്രശാന്ത്, സാംസ്കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി മിനി ആന്റണി ഐ. എ. എസ് എന്നിവർ സന്നിഹിതരായിരുന്നു. “പദവർഗീകരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ – മലയാള […]

The first kill – (Mahir Yahya)

An eye for an eye as the Hunter’s say, took a heart for a kill, led him rogue as the very first kill, draws blood through his soul!  The beauty that he sees through a rampage he starts, through every kill,  every drop of blood. He now seeks kindness from the very creature he brought […]

വൈകിവന്ന വിവേകം { അദ്ധ്യായം 6 } – മേരി അലക്സ് ( മണിയ )

വൈകി വന്ന വിവേകം 6 തുടരുന്നു….                                              ദിവസങ്ങൾ പലതു കൊഴിഞ്ഞു അടുപ്പിച്ചു കുറച്ചു ദിവസം അവധി കിട്ടുന്ന വീക്ക്‌ എൻഡും ഒന്നോ രണ്ടോ വർക്കിംഗ്‌ ഡേയ്‌സ് അവധിയായി എടുത്തും ഗവണ്മെന്റ് ഓഫീസുകളിലെ ഒട്ടുമിക്ക ജീവനക്കാരും ചെലവിടുന്ന ഓണക്കാലം. തനിക്കും ആ ബുദ്ധി പറഞ്ഞു തന്നത് മറ്റാരുമല്ല കൂട്ടുകാരി […]