ന്യായ സാര കഥകൾ 6 – (എം.രാജീവ് കുമാർ)

Facebook
Twitter
WhatsApp
Email

അർദ്ധജരതീയ ന്യായം

വൃദ്ധ (ജരതി )ജനങ്ങളെ ബഹുമാനിക്കാൻ പഠിച്ചിട്ടെന്തുകര്യം? ബഹുമാനം കൂടിപ്പോയാലോ?
ഇന്ന് കഥയായിത്തന്നെ കഥിക്കാം….
അങ്ങനെ പശുവിനേയും കൊണ്ടൊരുത്തൻ ചന്തയിലേക്കു പോകുമ്പോൾ വഴി നീളെ പറഞ്ഞു കൊണ്ടിരുന്നു
” ഇതെന്റെ വൃദ്ധയായ ഗോമാതാവാണേ… “
ചന്തയിലെത്തി പശുവിനെ വിൽക്കാൻ ശ്രമിക്കുമ്പോൾ വാങ്ങാൻ വന്നവർ പറഞ്ഞു:
“എങ്കിൽ ഞങ്ങൾക്കു വേണ്ട നിന്റെ ഗോമാതാവിനെ നീ തന്നെ വച്ചോ…”
മറ്റൊരു കച്ചവാക്കാരൻ ഉപദേശിച്ചു കൊടുത്തു.
“എടാ മണ്ടച്ചാരേ ! വയസ്സായ പശുവിനെ ആരെങ്കിലും മേടിക്കുമോ? : ചെറുപ്പമെന്ന് പറയ് “
അങ്ങനെ അയാൾ വിളിച്ചു പറഞ്ഞു.
“എന്റെ പശു ചെറുപ്പമാണേ…. ചുറുചുറുക്കോടെ നിൽക്കുന്നതു കണ്ടില്ലേ?..”
. ” അപ്പോൾ ഗോമാതാവ് വൃദ്ധയാണെന്നു ഇന്നലെ പറഞ്ഞതോ?”
‘അതോ അതു് പശുവിന്റെ അത്മാവ് പഴയതും ശരീരം പുതിയതുമാണ് അതു കൊണ്ടാ!”
“ഇവനേതു ഭ്രാന്തൻ ” എന്നായി.
വാക്കിന് സ്ഥിരതയില്ലാത്തവനായി. കള്ളനായി.
ഇതിനിടയിൽ പശുവിനെ ആരോ അപഹരിച്ചു കൊണ്ട് പോവുകയുംചെയ്തു.
പ്രാവ് പറഞ്ഞു. ” ഇത് ഇന്നലെ നേതാവിന്റെ ഡിഗ്രി കാര്യം പോലെയായല്ലോ. “
ഒരാളൊരു കാര്യം പറഞ്ഞു വിശ്വസിപ്പിച്ചിട്ട് പിറ്റേന്നാൾ അതു മാറ്റിപ്പറഞ്ഞ്
തടിതപ്പുന്ന ഏർപ്പാടുകൾ ഇപ്പോൾ നാട്ടിൽ കൂടുതലാണല്ലോ..
 ഇതാണ് “അർദ്ധജരതീയ ന്യായം ” !

About The Author

Leave a Reply

Your email address will not be published. Required fields are marked *