ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ…; മഞ്ഞുകാലത്ത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാം

Immunity Boosting Foods: ശൈത്യകാലമാണ് വരാൻപോകുന്നത്. ഇതോടൊപ്പം പനി, ജലദോഷം തുടങ്ങിയ വൈറൽ അണുബാധകളും വർദ്ധിക്കുന്നു. കാലാവസ്ഥ മാറുന്നതിനനുസരിച്ച് പ്രതിരോധശേഷി കുറയുന്നതാണ് ഇതിന് കാരണമായി വിദഗ്ധർ പറയുന്നത്. വൈറസുകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് പ്രതിരോധശേഷി എന്ന് പറയുന്നത്. അതിനാൽ, ശൈത്യകാലത്ത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചെറുതല്ല. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും. പ്രതിരോധശേഷി ദുർബലമാണെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എന്താണ് പ്രതിരോധശേഷി? നിങ്ങളുടെ […]
SHAKADAM | Musical Short Film with Subtitles | Vineeth Sreenivasan | Annu Antony | Ayyappan
പൂക്കാതെയെങ്ങനെ – (ആർച്ച ആശ)

നിറമുണ്ട് മണമുണ്ട് മിഴികളിൽ കടലോളം നിനവുണ്ട് അതിൻ നിറവുണ്ട് ചൊടികളിൽ സ്മിതമുണ്ട് നെറ്റിമേൽ അരുണിമ വിരൽവെച്ച് ചോക്കുന്നു പുലർകാല രശ്മി കുറിതൊട്ട് പോണുണ്ട്. എങ്കിലും പൂജയ്ക്കെടുക്കാത്ത പൂവെന്നു പൂജാരി മൊഴിയുന്നു പുറത്തേക്കെറിയുന്നു മണ്ണിലുറയ്ക്കുന്നു ഇടി കേട്ട് വിറയ്ക്കുന്നു മിന്നലിൽ വീഴുന്നു കത്തുന്നു കനലായ് അടിയുന്നു ചാരമായ്. ഗുരുതിക്കളത്തിന്ന- ടയാളംപോൽ അവിടമിടയ്ക്കിടെ തീ പോലെ തിളങ്ങുന്നു. ചിതറിക്കരിഞ്ഞ നിറവർണ്ണപ്പൊട്ടെന്നാകിലും മണ്ണിലലിഞ്ഞ ആ വസന്തത്തെ പിന്നെയും പിന്നെയും ഋതുഭേദങ്ങൾ വെറുതെ തൊഴുതു മടങ്ങുന്നു…!! അർച്ചനയർപ്പിക്കാൻ പൂവൊന്നുമില്ലാതെ കോവിലും താഴിട്ടു പൂക്കാത്ത […]
സമതുലനം – (ഗോപൻ അമ്പാട്ട്)

കറുപ്പിന്റെ പരുപരുത്ത കുപ്പായം ഏകാന്തതയെ പൊതിയുമ്പോൾ ഹൃദയം താനേ വിഹ്വലമാകുമ്പോൾ ഒരു നിമിഷം നമുക്കോർമ്മിക്കാം തോരാത്ത മഴ ഇന്നോളം പെയ്തിട്ടില്ല ഇനിയൊരിക്കലും പെയ്യുകയുമില്ല ഹൃദയം വാർന്ന് രുധിരമൊഴുകും കനവുപോലും കദനം നിറയും നിറവേദന കരളിനെ പകുക്കും ഒരു നിമിഷം നമുക്കോർമ്മിക്കാം ഉദയമില്ലാതെ അസ്തമയങ്ങളില്ല നിറങ്ങൾ കറുപ്പിനെ കീഴടക്കും സൗഹൃദങ്ങളിൽ കറപുരളുമ്പോൾ എല്ലാം നഷ്ടപ്പെട്ടതായി തോന്നും ശബ്ദം പോലും നിലച്ചു പോകും ഒരു നിമിഷം നമുക്കോർമ്മിക്കാം എല്ലാ മരുഭൂമിക്കും അതിരുകളുണ്ട് പച്ച പുതച്ച നിലങ്ങൾ ഇനിയുമുണ്ട് കൊടുങ്കാറ്റ് വിളിക്കാതെ […]
വൈകിവന്ന വിവേകം { അദ്ധ്യായം 12 } – മേരി അലക്സ് ( മണിയ )

വൈകിവന്ന വിവേകം 12 തുടരുന്നു …… Mary Alex (മണിയ) ബസ്സിലിരുന്ന് ചിന്തിച്ചതു മുഴുവൻ അതായിരുന്നു. എന്തു തീരുമാനിക്കണം, എന്തു പറയണം. കേട്ടിടത്തോളം മാത്രമല്ല കണ്ടിടത്തോളവും വളരെ യോഗ്യൻ തന്നെക്കാൾ പഠിത്തവും.നല്ല പ്രകൃതം. എല്ലാവർക്കും നല്ല അഭിപ്രായവും. എങ്കിലും കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ…… ചിലതൊക്കെ ആലോചിക്കുമ്പോൾ. ഒരേ ഓഫീസിൽ ജോലി. തൊട്ടടുത്ത് വീട്. നല്ലതു തന്നെ. എന്നാൽ ഒരേ ഓഫീസിൽ കാലാകാലം.വീട്ടിലെ […]
MALABAR AFLAME : Lesson 13 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 13.Damsel in distress Aiysha! How long since I saw you!. Mary was pleasantly surprised. An elated Aiysha ran to Mary and hugged her. Sara was also glad. “Don’t you study well? Aiysha asked.. Sara’s face brightened as she moved her head in affirmation. Aiysha was in […]
ന്യായസാര കഥകൾ 82 – (എം.രാജീവ് കുമാർ)

അന്ധ ഹസ്തി ന്യായം ” നാല് അന്ധന്മാർ ആനയെക്കാണാൻ പോയ കഥയറിയാമോ?” കാലിൽ പിടിച്ച ആൾ പറഞ്ഞു. “ആന തൂണു പോലിരിക്കും. “ ചെവിയിൽ പിടിച്ച ആൾ പറഞ്ഞു “ആന മുറം പോലെ “ വാലിൽ പിടിച്ചമൂന്നാമൻ പറഞ്ഞു ” നല്ല ചകിരിച്ചൂലാണ് ആന ” . ” നാലാമൻ തുമ്പിക്കൈ തൊട്ടിട്ട് പറഞ്ഞു. “ആന എന്നാൽ നീണ്ടു ചുരുണ്ടങ്ങനെ “ ” പറഞ്ഞു വരുന്നത് എവിടേയ്ക്കാ ?” “ജനാധിപത്യമെന്ന ആനയെ തൊട്ടു നോക്കിയിട്ട് സ്ഥാനാർഥകൾ അന്ധഹസ്ത […]
പുസ്തകം പ്രകാശനം ചെയ്തു.

ഡോ.കെ.ശിശുപാലൻ രചിച്ച് അക്കാദമിക വൈജ്ഞാനിക പ്രസാധനയിടമായ പുസ്തകലോകം – ആത്മ ബുക്സ് പ്രസാധനം ചെയ്ത “ദ്രാവിഡകാവ്യശാസ്ത്രവും തിണസിദ്ധാന്തവും” തിരൂർ മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ.എൽ സുഷമ ടീച്ചർ എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ.ശ്രീധരൻ അഞ്ചുമൂർത്തിക്ക് നൽകി പ്രകാശിപ്പിച്ചു. തുഞ്ചൻമെമ്മോറിയൽ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഡോ.അജിത് എം.എസ്, TMG കോളേജ് മലയാളവിഭാഗം മേധാവി ഡോ.കെ.ദയാനന്ദൻ ഗ്രന്ഥകാരൻ ഡോ.കെ.ശിശുപാലൻ എന്നിവർ സമീപം. ഡോ.ശ്രീധരൻ അഞ്ചുമൂർത്തി ഗ്രന്ഥപരിചയം നടത്തി. പുസ്തകലോകം പ്രസാധനം ചെയ്ത അക്കാദമിക വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ പ്രദർശനവും സിമ്പോസിയവും നടത്തി.
‘ബിറ്റ്കോയിനായി ഒരു മില്യണ്‍ ഡോളര്‍ വേണം, ഇല്ലെങ്കില്‍..’: മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 സ്ഫോടനം നടത്തുമെന്ന് ഭീഷണി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ബിറ്റ്കോയിനായി ഒരു മില്യണ്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നാണ് സന്ദേശം. quaidacasrol@gmail.com എന്ന ഇ-മെയില്‍ ഐഡിയില്‍ നിന്ന് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലേക്ക് (MIAL) വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ‘ഇത് നിങ്ങളുടെ വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. 48 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2ല്‍ സ്‌ഫോടനം നടത്തും. ഇത് ഒഴിവാക്കാന്‍, ഒരു ദശലക്ഷം ഡോളര്‍ […]
ചൈനയിൽ നിന്നുള്ള എച്ച് 9 എൻ 2: ഇന്ത്യയിൽ അപകടസാധ്യത കുറവ്; കുട്ടികളിൽ കാണിക്കുന്നത് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ

Pneumonia outbreak in china: വടക്കൻ ചൈനയിൽ റിപ്പോർട്ട് ചെയ്ത എച്ച് 9 എൻ 2 (ഏവിയൻ ഇൻഫ്ലുവൻസ വൈറസ്) കേസുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏവിയൻ ഇൻഫ്ലുവൻസ കേസുകകൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ഗണത്തിൽപെട്ടതാണെന്നും ഇന്ത്യയിൽ ഈ രോഗത്തിന് അപകടസാധ്യത കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉണ്ടാകുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബറിലാണ് ചൈനയിൽ ഡബ്ളിയുഎച്ച്ഒ എച്ച് 9 എൻ 2 […]
പ്രസിഡൻ്റ് പ്രസിഡൻ്റിനോട് മാപ്പ് പറഞ്ഞു, കാരണം `പ്രഥമ നായ´

രണ്ടു രാജ്യങ്ങളിലെ ഭരണകർത്താക്കൾ (Rulers of two countries) പരസ്പരം കണ്ടുമുട്ടുന്ന സംഭവങ്ങൾ അത് രാജ്യത്തെ മാധ്യമങ്ങളിൽ വലിയ വാർത്തകളാകാറുണ്ട്. പല കാരണങ്ങൾ കൊണ്ടാകും ഇത്തരം കണ്ടുമുട്ടലുകൾ സംഭവിക്കുന്നത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഏറ്റവും ചെറിയ പങ്കാളിത്തം മുതൽ വലിയ ഇടപാടുകൾ വരെ ചർച്ചയിൽ എത്തുന്നവയായിരിക്കും ഈ കൂടിക്കാഴ്ചകളിൽ അധികവും. രാജ്യങ്ങൾ തമ്മിലുള്ള പരസ്പരം ബന്ധം (Interrelationship between countries) ഊട്ടിയുറപ്പിക്കുവാനും കരാറുകളിൽ ഏർപ്പെടുവാനും കാരണമാകുകയും ചെയ്യും. തകർന്നുപോയ പല കരാറുകളും ഭരണകർത്താക്കളുടെ ഇത്തരത്തിലുള്ള കൂടിക്കാഴ്ചകളിൽ പുനഃജീവിക്കുന്നതും […]
കുട്ടികൾക്കിടയിൽ പകരുന്ന നിഗൂഢ രോഗം, സ്കൂളുകൾ അടച്ചു തുടങ്ങി, ശ്വാസതടസ്സം മുഖ്യലക്ഷണം: 2019 നവംബറിൽ കോവിഡ് തിരിച്ചറിഞ്ഞ് കൃത്യം നാലുവർഷത്തിനു ശേഷം ചെെനയിൽ നിന്ന് വീണ്ടും അജ്ഞാതരോഗം

കോവിഡ് വ്യാപനത്തിനു പിന്നാലെ കാലഘട്ടം തന്നെ രണ്ടായി മാറുന്ന സാഹചര്യങ്ങൾക്കാണ് ലോകം സാക്ഷിയായത്. കോവിഡിന് (Covid) മുൻപും കോവിഡിന് ശേഷവും എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. കോവിഡ് വ്യാപനത്തിന് ശമനമുണ്ടായെങ്കിലും അതിനുശേഷം യാതൊരു പകർച്ചവ്യാധിയുടെ (Epidemic) പേര് പോലും ജനങ്ങൾക്കിടയിൽ ഭയം വിതയ്ക്കാൻ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയൊരു പകർച്ചവ്യാധിയുടെ വാർത്തകൾ പുറത്തുവരുന്നത്. ഇതിൽ ഭയപ്പെടേണ്ട പ്രധാന സംഗതി എന്തെന്നാൽ കോവിഡ് പോലെ ഈ പകർച്ചവ്യാധിയുടെയും ഉത്ഭവം ചൈനയിൽ (China) നിന്നുമാണ്. ചൈനയിലെ പല ആശുപത്രികളിലും നിഗൂഢമായ ഈ രോഗം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. […]
ചാൾസ് ഡാർവിൻ

ഇന്ന് ഒരു സുപ്രധാന ദിവസമാണ്… നിലവിലുണ്ടായിരുന്ന മുഴുവൻ ധാരണകളെയും മാറ്റി മറിച്ച പരിണാമ സിദ്ധാന്തം പ്രസിദ്ധീകരിച്ച ദിവസം……. നവംബർ-24……. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം മതാധിഷ്ടിതമായ ഒരു സമൂഹത്തിൽ ഉണ്ടാക്കിയ പരിവർത്തനം എത്രയോ മഹത്തരമായിരുന്നു……. പരിണാമത്തിലൂടെയാണ് മനുഷ്യൻ വരെയുള്ള സർവ്വ ജീവജാലങ്ങളും ഉണ്ടായത് എന്നത് വിശ്വാസ സമൂഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…….. ദൈവം സ്വന്തം രൂപത്തിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചു എന്ന സങ്കൽപം തകരുക എന്ന് പറഞ്ഞാൽ അത് പെട്ടന്ന് അംഗീകരിക്കപ്പെടുന്ന കാര്യമായിരുന്നില്ല…… എന്നിട്ടും അന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും ഒടുവിൽ […]



