കറുപ്പിന്റെ പരുപരുത്ത കുപ്പായം
ഏകാന്തതയെ പൊതിയുമ്പോൾ
ഹൃദയം താനേ വിഹ്വലമാകുമ്പോൾ
ഒരു നിമിഷം നമുക്കോർമ്മിക്കാം
തോരാത്ത മഴ ഇന്നോളം പെയ്തിട്ടില്ല
ഇനിയൊരിക്കലും പെയ്യുകയുമില്ല
ഹൃദയം വാർന്ന് രുധിരമൊഴുകും
കനവുപോലും കദനം നിറയും
നിറവേദന കരളിനെ പകുക്കും
ഒരു നിമിഷം നമുക്കോർമ്മിക്കാം
ഉദയമില്ലാതെ അസ്തമയങ്ങളില്ല
നിറങ്ങൾ കറുപ്പിനെ കീഴടക്കും
സൗഹൃദങ്ങളിൽ കറപുരളുമ്പോൾ
എല്ലാം നഷ്ടപ്പെട്ടതായി തോന്നും
ശബ്ദം പോലും നിലച്ചു പോകും
ഒരു നിമിഷം നമുക്കോർമ്മിക്കാം എല്ലാ മരുഭൂമിക്കും അതിരുകളുണ്ട്
പച്ച പുതച്ച നിലങ്ങൾ ഇനിയുമുണ്ട്
കൊടുങ്കാറ്റ് വിളിക്കാതെ വരും
മോഹങ്ങളുടെ മേൽ നിഴൽ വീഴും
ഒരു നിമിഷം നമുക്കോർമ്മിക്കാം
മഴ നിൽക്കും വസന്തം കടന്നുവരും
തിളക്കമേറെയുള്ള ദിനങ്ങളോടൊപ്പം
സൂര്യപ്രകാശം ഭൂമിയാകെ നിറയും
About The Author
No related posts.