ന്യായസാര കഥകൾ 82 – (എം.രാജീവ് കുമാർ)

Facebook
Twitter
WhatsApp
Email

അന്ധ ഹസ്തി ന്യായം


” നാല് അന്ധന്മാർ ആനയെക്കാണാൻ പോയ കഥയറിയാമോ?”
കാലിൽ പിടിച്ച ആൾ പറഞ്ഞു.
“ആന തൂണു പോലിരിക്കും. “
ചെവിയിൽ പിടിച്ച ആൾ പറഞ്ഞു
“ആന മുറം പോലെ “
വാലിൽ പിടിച്ചമൂന്നാമൻ പറഞ്ഞു
” നല്ല ചകിരിച്ചൂലാണ് ആന ” .
” നാലാമൻ തുമ്പിക്കൈ തൊട്ടിട്ട് പറഞ്ഞു.
“ആന എന്നാൽ നീണ്ടു ചുരുണ്ടങ്ങനെ “
” പറഞ്ഞു വരുന്നത് എവിടേയ്ക്കാ ?”
“ജനാധിപത്യമെന്ന ആനയെ തൊട്ടു നോക്കിയിട്ട് സ്ഥാനാർഥകൾ അന്ധഹസ്ത ന്യായം വിളമ്പുന്നതു നമ്മൾ കേൾക്കുന്നില്ലേ?”
“ഒരു തെളിച്ചു പറയ്.!”
“അന്ധൻ അനയെക്കാണുമ്പോലല്ലേ ഓരോ പാർട്ടിക്കാരും വിജയമുറപ്പിക്കുന്നത് ? അതിന് ആരെങ്കിലും ജനമനസ്സു കാണുന്നുണ്ടോ ? “

About The Author

Leave a Reply

Your email address will not be published. Required fields are marked *