അമ്മയെ കളയുമ്പോൾ ശ്രദ്ധിേക്കേണ്ട കാര്യങ്ങൾ – (മോഹൻദാസ് )

ജീവിതം വിജയകരമാക്കാൻ വേണ്ട ടിപ്സുകൾ സുലഭമായി വിരൽത്തുമ്പിൽ വിടരുന്ന കാലമാണ് സമൂഹമാധ്യമ കാലം. ശല്യമാകുന്ന പൂച്ചയെ കളയുന്നതു മുതൽ വൃദ്ധയായ അമ്മയെ എങ്ങനെ വിജയകരമായി ഉപേക്ഷിക്കാം എന്നു വരെ ഗൈഡൻസ് തരുന്ന സക്സസ്ഫുൾ ടിപ്സ് ഇന്ന് ലഭ്യമാണ്. തമാശയുടെ ആവരണമണിഞ്ഞ നീറുന്ന സത്യങ്ങളാണ് വിനോദ് ‘നായർ മിണ്ടാട്ടം എന്ന പുതിയ പുസ്തകത്തിലൂടെ പറയുന്നത്. ഈ കുറിപ്പിൻ്റെ ശീർഷകത്തിന് ഉള്ളുപൊള്ളിക്കുന്ന ചൂടുണ്ട്. ഗുരുവായൂരമ്പലനടയിലെ വഴിപാട് കൗണ്ടറിനു സമീപം വൃദ്ധയായ അമ്മയെ ഇരുത്തുക. ഇപ്പോൾ വരാമെന്നു പറഞ്ഞ ശേഷം മുങ്ങുക. […]
ദേവദൂതൻ – ( പ്രസന്ന നായർ )

നെൽക്കതിർക്കുല തൂക്കിയിട്ടിരിക്കുന്ന മച്ചിന്റെ താഴെ ചാരുകസേരയിൽ ചുവരിലെ രാധാകൃഷ്ണ ഫോട്ടോയിലേക്കു മിഴിനട്ടു കിടക്കുകയായിരുന്നു ചന്ദ്രോത്തേ കാരണവർ രാഘവൻ നായർ.മകനു വിവാഹാലോചനകൾ മുറുകി വരുന്ന സമയം. ഇനിയങ്ങോട്ട് തിരക്കി ന്റെ നാളുകളാണ് വരുന്നത്. മുൻവശത്തെ ഗേറ്റ് വല്ലാത്തൊരു ശബ്ദത്തിൽ തുറക്കുന്നു. ആരോ വെപ്രാളപ്പെട്ടു തുറക്കും പോലെ .തനിക്കു തെറ്റിയില്ല. മുറ്റം കടന്ന് ഉമ്മറത്തേക്കു പാഞ്ഞു വരുന്ന ചന്ദ്രൻ. ഇവിടെ പാടത്തേ പണിക്കാരനാണ്.സാറേ …. സാറേ … അവനു കിതപ്പുകൊണ്ടൊന്നും സംസാരിക്കാൻ കഴിയുന്നില്ല. എന്താ ചന്ദ്രാ നീ കാര്യം പറയൂ. […]
FRUITS OF PASSION – (Gopan Ambat)

Fruits of passion, a feast for the heart, Beneath summer’s sun, a work of art. Ripe and plump, bursting with flavor, Nature’s sweet gift, a love to savor. With every single bite, a taste of delight, Each morsel, a story of real love’s flight. Each juicy drop, a sweet kiss on the lips, A love […]
ആർട്ടിഫിഷ്യൽഇന്റലിജൻസും കലാസാഹിത്യവും. – (വൈക്കം സുനീഷ് ആചാര്യ)

കാലം മാറിക്കൊണ്ടേയിരിക്കുന്നു. എന്നാൽ വരുംകാലങ്ങളിൽ നമ്മളെ കാത്തിരിക്കുന്നത് നാളിതുവരെ നമ്മൾ ചിന്തിക്കാത്ത വിസ്മയങ്ങളാണ്. സാങ്കേതികവിദ്യ മനുഷ്യരുടെ ജീവിതത്തിലെ സമസ്തമേഖലകളിലും പിടിമുറുക്കാൻ പോകുന്നു. കവികളില്ലാതെ കവിതകളും കഥാകൃത്തുക്കളില്ലാതെ കഥകളും ചിത്രകാരന്മാരില്ലാതെ ചിത്രങ്ങളും സംവിധായകരില്ലാതെ സിനിമകളും സംഗീതസംവിധായകരില്ലാതെ മനോഹരമായ ഗാനങ്ങളും വന്നാൽ അദ്ഭുതപ്പെടേണ്ടതില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരുടെ സർഗ്ഗാത്മകകലകളിലും കുത്തക സ്ഥാപിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാം അല്ലെങ്കിൽ മനുഷ്യരിൽ അവശേഷിച്ചിരുന്ന സർഗ്ഗാത്മകമായ കഴിവുകളും മരിച്ചുവെന്ന് മനസ്സിലാക്കാം. ഗവേഷകരംഗത്തെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ 2024 ൽ ഭാഷകൾ തർജ്ജമ ചെയ്യുവാനും സ്കൂളുപന്യാസങ്ങൾ രചിക്കാൻ 2026 ലും […]
ബിഗ്ബോസ്സ് – (സൂസൻ പാലാത്ര)

ഉറങ്ങാൻപോകുന്നതിനുമുമ്പുള്ള പതിവുപ്രാർത്ഥന നടത്തി. ഉറങ്ങാൻകിടന്നു. അപ്പോൾ, ഒരു ഉൾവിളി. ഫോണെടുത്തു, മെയിൽ ഒന്നുപരിശോധിച്ചു. കർത്താവേ, വിശ്വസിക്കാൻ പ്രയാസം. ബിഗ്ബോസ് സീസൺ 2 – ൽ തനിക്ക്. ഹയ്യോ, ഫോൺ ഓഫായി. ചാർജ്ജുതീർന്നു. മെസേജ് വായിക്കണം. എന്തൊരു കഷ്ടകാലം! കറൻറു പോയി. കുറേനേരം പവർബാങ്ക് തപ്പിനടന്നു, കിട്ടിയില്ല. ഭർത്താവും മകളും നല്ല ഉറക്കത്തിലാണ്. രണ്ടു പേരെയും കുലുക്കിവിളിച്ചു. ഭർത്താവ് ഒച്ചയിട്ടു: ” പോയിക്കിടന്നുറങ്ങെടീ” “മോളേ, അമ്മയ്ക്ക് ബിഗ് ബോസ്സിൽ കിട്ടിയെടീ” മകളെ വിളിച്ചുണർത്താൻ പാടുപെട്ടു. “പൊന്നമ്മേ ശല്യംചെയ്യാതെ, ഞാനൊന്നുറങ്ങിക്കോട്ടേ”. […]
സാഹിത്യത്തില്‍ രാഷ്ട്രീയമെന്തിന്? – (കാരൂര്‍ സോമന്‍)

സാഹിത്യരംഗം അപചയ കാലഘട്ടത്തില്‍കൂടി സഞ്ചരിക്കുമ്പോഴാണ് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചത്. ദീര്‍ഘകാലമായി കേന്ദ്ര-_സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യക്ഷമായും പരോക്ഷമായും സാഹിത്യമേഖലകളില്‍ നുഴഞ്ഞു കയറുന്നുണ്ട്. അതിനെ നിരുത്സാഹപ്പെടുത്തേണ്ടത് സര്‍ഗപ്രതിഭകളുടെ കര്‍ത്തവ്യമാണ്. സാഹിത്യ–, സാംസ്‌കാരിക രംഗത്ത് നടക്കുന്ന വിപത്തുകളില്‍ ഒന്നാണ് അര്‍ഹതയില്ലാത്തവര്‍ ഇത്തരം വേദികളില്‍ മുഖ്യാതിഥികളായി കടന്നുവരുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി ഫെസ്റ്റിവല്‍, കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചും ആശങ്ക പങ്കുവച്ചുമാണ് സി. രാധാകൃഷ്ണന്‍ രാജിവച്ചത്. ഇതിനുമുമ്പ് കേന്ദ്ര സഹമന്ത്രി സാഹിത്യ അക്കാദമി ചടങ്ങില്‍ […]
കൊടികുത്തിമലയിലേക്ക് – (ഡോ. പ്രമോദ് ഇരുമ്പുഴി)

സൗഹൃദത്തിന്റെ പരപ്പിനെ അനുഭവ തീക്ഷ്ണതകൊണ്ട് വിശാലമാക്കാൻ ഉതകുന്നതാണു് യാത്രകൾ. പെരിന്തൽമണ്ണയിൽനിന്നും 12 കി.മീറ്റർ അകലത്തിൽ , സമുദ്രനിരപ്പിൽനിന്നും 524 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥലമാണ് മലബാറിലെ ഊട്ടി എന്ന് അറിയപ്പെടുന്ന കൊടികുത്തിമല. മഞ്ചേരി ബോയ്സ് സ്കൂളിലെ സഹപ്രവർത്തകരായ കാളിദാസൻ, മിഥുൻ, യഹ് യ തുടങ്ങിയവരോടൊത്തുള്ള യാത്ര വേറിട്ട അനുഭവമായി. പുത്തൻ വഴികളോടും സാഹസികതകളോടും താൽപ്പര്യമുള്ള മിഥുൻ ആയിരുന്നു വഴികാട്ടി. “പുതുവഴിയേ പോകുന്നാകിൽ പലതുണ്ടേ വിഷമങ്ങൾ ” എന്ന കവിവചനം യാഥാർത്ഥ്യമാകുന്ന യാത്ര കൂടിയായി ഇത്. […]
പുണ്യ മാസം – (ജമാൽ കണ്ണൂർ)

തേടലിന്റെയും പാപ മോചനത്തിന്റെയുംഅനുഗ്രഹത്തിന്റെയും മൂ ന്ന് ഘട്ടങ്ങളായിട്ടാണ് വിശുദ്ധ റമദാൻ തരം തിരിക്കപ്പെട്ടിരിക്കുന്ന ത്. വിശ്വാസത്തിന്റെ വേര് ഊഴ്ന്നിറങ്ങിയവ ർ മൂന്നിന്റെ അവസാന രാവുകളെ പ്രതീക്ഷാ നിർഭരമാക്കുകയാണ് പടച്ചവന്റെ അനുഗ്രഹ ങ്ങൾക്കായി. തുറക്കപ്പട്ട രാവ് ഏ താണെന്ന് ആർക്കും അജ്ഞാതമായ അവസ്ഥയിലും നിശ്ചയിക്കപ്പെടാത്ത നിമിഷങ്ങൾ നേടിയെ ടുക്കാൻ നോമ്പുകാര ൻ അധികരിച്ച പ്രാർത്ഥന നിർഭരമാക്കി ജാഗ്രത രാകുന്നു. ആ തുറക്ക പ്പെട്ട രാവ് 27 ആം രാവിലാണെന്നും ഒററയിൽ വരുന്ന മററു ദിനങ്ങളിലാണെന്നും കണക്കുകൂട്ടി വെച്ചവർ ആ […]
വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 7 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 7 അപരിചിതമായ അന്തരീക്ഷം. ബേവച്ചനും ഒരു അന്യനെപോലെ ആ വീട്ടിൽ ഒറ്റപ്പെട്ടു. ഒരു ദിവസം മുഴുവൻ കല്യാണത്തിരക്ക് ആയി വീട്ടിലും പള്ളിയിലും ഹാളിലും വീട്ടിൽ വന്നവർക്കുള്ള ഭക്ഷണം, ഒരുക്കം പ്രാർത്ഥന, ദക്ഷിണ കൊടുപ്പ്, പള്ളിയിലേക്കുള്ള യാത്ര എന്നു വേണ്ട പലവിധ ചടങ്ങുകൾ. ഫോട്ടോ എടുപ്പ്. പള്ളിയിൽ കെട്ടു ചടങ്ങുകൾ വേറെ,ഇങ്ങോട്ടുള്ള യാത്ര. കയറുന്നതിന്റെ മുന്നോടിയായി ഇവിടെയും ചടങ്ങുകൾ. എല്ലാറ്റിനും നിന്നുകൊടുത്തു എന്നു പറയുന്നതാവും ശരി. ചെറിയ ഒരു തലവേദനയും തോന്നുന്നു. കടുപ്പത്തിൽ ഒരു കാപ്പി കിട്ടിയാൽ […]
MALABAR AFLAME : Lesson 26 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 26.The beast Nabeesa’s heart stopped for a moment as she lept up. That is Ali only. Never anticipated he would come back soon. Jamal crawled up gasping. Grabbing his pant, shirt and chappals (footwear) he swiftly disappeared to the darkness through the backdoor. Nabeesa roughly dressed […]
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 19 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം -19 എന്‍റെ പുതിയ നാടകം – ദൈവഭൂതങ്ങള്‍ ദുര്‍ഗ്ഗാദേവിയുടെ പൂജ അവധിയായതിനാല്‍ നാടെങ്ങും ഉത്സവലഹരിയിലാണ്. ഹോളിക്കാലവും ഇങ്ങനെ തന്നെ. ബസ്സുകളില്‍ കയറാനും ഇറങ്ങാനും തിരക്കാണ്. തിക്കിത്തിരക്കി ഞാനും കയറി. ബസ്സില്‍ നിന്നുതിരിയാന്‍ സ്ഥലമില്ലാത്തതിനാല്‍ സ്റ്റോപ്പുകളില്‍ കൈകാണിക്കുന്നവരെ ഗൗനിക്കാതെയാണ് ബസ്സ് റാഞ്ചിയിലെത്തിയത്. നടന്നു വീട്ടിലെത്തി. ശശിയും അബ്ദുളളയും വീട്ടിലില്ല. അവര്‍ ഭക്ഷണം ഹോട്ടലില്‍ നിന്ന് കഴിക്കാറില്ല. വീട്ടില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. കുളി കഴിഞ്ഞിട്ട് പേപ്പറും പേനയും എടുത്തു. എന്‍ജല്‍ തീയേറ്റേഴ്സിനു വേണ്ടി ഒരു നാടകം വേണമെന്ന് കുറച്ചു […]



