കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 10 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 10 കരകാണാ കടല്‍ അവന്‍റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്‍റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കല്‍ കരച്ചല്‍ വന്നു രാപാര്‍ക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു. ഞാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്‍റെ സുഖകാലത്തു ഞാന്‍ പറഞ്ഞു. വേദനതുടിക്കുന്ന മനസ്സുമായി മകനൊപ്പം സ്റ്റെല്ല അകത്തേക്ക് പോയി. കംപ്യൂട്ടറിന്‍റെ മുന്നില്‍ കൊണ്ടിരുത്തി. അവന്‍ അതില്‍ കളിച്ചുകൊണ്ടിരുന്നു. സ്റ്റെല്ല അടുക്കളയില്‍ പയര്‍ അരിഞ്ഞുകൊണ്ടിരിക്കുമ്പോഴും മകന്‍റെ മുഖം ഹൃദയത്തെ നൊമ്പരപ്പെടുത്തി. മനസ്സ് കലങ്ങി വറ്റിപ്പോകുന്ന തോടുപോലെയാകുന്നു. മറ്റുള്ളവര്‍ എന്‍റെ കുഞ്ഞിനെ നോക്കി പരിഹസിക്കുമ്പോള്‍ […]
ലക്ഷദ്വീപ് പ്രാദേശികഭാഷയും പ, ഫ എന്നീ അക്ഷരങ്ങളും – ഡോ. പ്രമോദ് ഇരുമ്പുഴി

ലക്ഷദ്വീപിലെ കവരത്തി ദ്വീപിൽനിന്ന് പ്രക്ഷേപണം ചെയ്യുന്ന FM റേഡിയോയുടെ രണ്ട് പരിപാടികളാണ് ഫാട്ടുഫെട്ടി, ഫഠിപ്പും ഫൊലിമയും എന്നിവ. വാക്കിലെ ഫ യുടെ സാന്നിധ്യം നമ്മിൽ ആശ്ചര്യം ഉളവാക്കും🤣. അതിന് കാരണം ലക്ഷദ്വീപ് ഭാഷാഭേദത്തിൽ പ എന്ന അക്ഷരം ഇല്ല, ഫ മാത്രമേ ഉള്ളൂ. ഡോ. കോയമ്മക്കോയ എം എഡിറ്റ് ചെയ്ത ‘ലക്ഷദ്വീപ് പ്രാദേശികഭാഷാ നിഘണ്ടു’ എന്ന പുസ്തകത്തിലും പ ഉപയോഗിച്ചുകൊണ്ട് ആരംഭിക്കുന്ന ഒരു പദം പോലും കണ്ടെത്താനായില്ല. ലക്ഷദ്വീപിലെ പ്രാദേശികഭാഷക്ക് മലയാളവുമായി ആണ് ഏറെ ബന്ധമെങ്കിലും അറബിയുമായുള്ള […]
ARTIST, WRITER AND FRIEND – Gopan Ambattu

Citadel of knowledge, a true man Alexander Raju sir has many fans In the land of wisdom, he’d stride, Guiding and teaching us with pride. Once a scribe in far distant Sikkim Captivating Stories picked him Man of justice fought for the right, Finding truths unveiling the light. In the halls of college, we did […]
വായനയുടെ വളർത്തച്ഛന് പ്രണാമം – സൂസൻ പാലാത്ര

ഇന്ന് വായനാദിനം – ഏവർക്കും ആശംസകൾ വായനയുടെ വളർത്തച്ഛൻ എന്ന് വിശേഷിക്കപ്പെട്ടിട്ടുള്ള യശ:ശരീരനായ പി.എൻ. പണിക്കർ സാറിനെ അനുസ്മരിക്കുന്ന ഈ വേളയിൽ എൻ്റെ മനോമുകുരത്തിൽ തെളിഞ്ഞു വരുന്നത് അദ്ദേഹത്തിൻറെ ലാളിത്യമാർന്ന പ്രവർത്തനശൈലിയും, അർപ്പണബോധവും ആണ്. ഈ പ്രത്യേകതകളായിരുന്നു അദ്ദേഹത്തിൻറെ മുഖമുദ്ര. അദ്ദേഹത്തിന്റെ ചരമദിനമാണ് നാം വായനാദിനമായി ഘോഷിയ്ക്കുന്നത്. ജീവിതത്തിൻറെ സിംഹഭാഗവും അദ്ദേഹം ഗ്രന്ഥശാലാ പ്രവർത്തനത്തിനും സാക്ഷരത പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചു. കാൻഫെഡിൻ്റെ സ്ഥാപകനായിരുന്നു അദ്ദേഹം. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതെ എഴുത്തും വായനയും അഭ്യസിക്കാനുള്ള ഭാഗ്യമോ അവസരമോ ലഭ്യമാകാതിരുന്ന […]
ദുഃഖമേ! നിറയും ദുഃഖമേ – ഗിരിജാവാര്യർ

********************************* ഉള്ളിലെന്നും നിറയുന്ന ദുഃഖമേ! ഉണ്മയോടെയറിയുന്നു നിന്നെ ഞാൻ എന്നഹംഭാവമില്ലാതെയാക്കിടാൻ പെയ്തിടുന്നു നീ അന്തരേ, ഓമലേ! സ്വർണ്ണമുണ്ട്,ബലമുണ്ട്,ബന്ധുവായ് വർണ്ണിക്കാനുണ്ടൊരായിരം സേവകർ കാത്തുനിൽപ്പുണ്ടനവധിയാളുകൾ കൂട്ടമായെന്നെ ഒപ്പിയെടുക്കുവാൻ! ഓട്ടോഗ്രാഫുകൾ,സെൽഫികൾ ചുറ്റിലും ആർത്തലയ്ക്കും ജനക്കൂട്ടമുണ്ടുപോൽ! എങ്കിലുമെൻ പടിപ്പുരക്കാവലായ് നിൻ വിഷാദസ്മിതത്തുമ്പ മാത്രമോ? മഞ്ഞുപെയ്യും പുലരിത്തുടുപ്പിലും മഞ്ജുവാം ശുഭസായന്തനത്തിലും ഇന്ദുപുഷ്പം കതിരണിയുമ്പൊഴും ഇന്ദുഗോപം മിഴിതുറക്കുമ്പൊഴും കാളരാത്രിതൻ കാളിമയേറ്റു നൽ- നീലവാനിൽ വിഷം പടരുമ്പൊഴും താരകച്ചെറുകന്യകൾ മേളമായ് താളമിട്ടു ചുവടുവയ്ക്കുമ്പൊഴും എൻമിഴിയിൽ നനവുപടർത്തിയെ – ന്നുള്ളിൽ നീറും ‘മുഖാരി’യായ് മാറി നീ! നിന്റെ മൗനമെൻ […]
മലമുകളിലെ ദൈവം – സന്ധ്യ

സ്വപ്നത്തിൻ്റെ താഴ്‌വരയിൽ ഏതു തിരിവിൽ വെച്ചാണ് ഞാൻ ഉണർന്നത്… മലമുകളിലെ അമ്പലമണികളുടെ മുഴക്കമായിരുന്നു നിദ്രയിൽ നിന്നെന്നെ ഉണർത്തിയത്… സ്വപ്നത്തിൻ്റെ താഴ്‌വരയിൽ നിറയെ പൂപ്പാടങ്ങൾ…… പാദങ്ങളിൽ പുൽ പച്ചയിലെ പുലരി മഞ്ഞിൻ്റെ നനുത്ത സ്പർശം…… ഹൃദയത്തിലോ, അതിലുമാഴത്തിലോ, അതോ ആത്മാവിലോ ആ തണുവ് അറിയുന്നു ഞാൻ! ഓരോ തളിരിലയെയും തഴുകി ഒഴുകുന്ന കുളിർ കാറ്റുപോലെ ചില നിനവുകൾ….. ജന്മാന്തരങ്ങളിൽ കണ്ടുമുട്ടിയ മുഖങ്ങൾ വീണ്ടും ഒരു നിമിഷം മിന്നി മറയുന്നു….. ആ അതീന്ദ്രിയ നിമിഷങ്ങളിൽ ഒരേ സ്വപ്നം പലർ കാണാറുണ്ട്. […]
ആത്മസംയമനം – ജോസ് ക്ലെമന്റ്

പെട്ടെന്നു പ്രതികരിക്കാനുള്ള വാസന നമ്മിൽ അതിരൂക്ഷമാണ്. ആലോചന കൂടാതെയുള്ള ഈ എടുത്തു ചാട്ടം പലപ്പോഴും നമ്മെ അശാന്തരാക്കാറുണ്ട്. ഉള്ള തൊന്നും പ്രകടിപ്പിക്കാതിരിക്കരുതെന്നും നമ്മുടെ കഴിവുകളെല്ലാം അംഗീകരിക്കപ്പെടണമെന്നതുമാണ് നമ്മുടെയൊക്കെ ആഗ്രഹം. മൽസരവും പൊങ്ങച്ചവുമൊക്കെ ഈ അഭിവാഞ്ഛയുടെ കൂടപ്പിറപ്പുകളാണ്. നമുക്കു മാത്രമേ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാനറിയൂ എന്ന അഹന്ത കൂടെ ചേരുമ്പോൾ സ്വയം കേന്ദ്രീകൃത ജീവിതം നയിക്കാനുള്ള പ്രലോഭനം ശക്തമാകും. ഈ തിടുക്കവും മൽസരവും പൊങ്ങച്ചവും പ്രദർശന തല്പരതയും എടുത്തു ചാട്ടവും സ്വയം കേന്ദ്രീകൃതത്വവും ഓവർ വർക്കുമൊക്കെയാണ് നമ്മുടെ […]
ജയശ്രുതി – രാജന്‍ സി എച്ച്

****************** പാടുമ്പോളതിശാന്തം രാഗാതിശയം കാതില്‍ നീയണയുന്നു മഞ്ഞി_ ലലിയും നിലാവെന്നായ്. തേടുകയാവാമിഴ_ ചേരുന്ന സ്വരങ്ങളില്‍ വീണ തന്‍ ഞരമ്പതില്‍ വേപഥുകൊള്ളും രവം. മന്ദ്രസ്ഥായിയില്‍ നിന്നു_ മുരുവംകൊള്ളും നാദ_ ഭൃംഗങ്ങളതി താര_ ശ്രുതിയില്‍ വിലയിക്കെ ഉള്ളിലെന്നിലും പറ_ ന്നെത്തുവാനാവാത്തതാം ജന്മവിസ്മൃതികളി_ ലാനന്ദാമൃതലയം. പാടുകെന്നാളും പ്രിയ_ ഗായകാ,നിന്‍ ശബ്ദത്തിന്‍ ധ്യാനവിസ്മൃതികളി_ ലഭയ,മാശാരമ്യം. ————————————————————— Mob.9496421481
പിതൃ ദിന ചിന്തകൾ – അപ്പനും ഞാനും – ( ജയൻ വർഗീസ് )

( ‘ പാടുന്നുപാഴ്മുളം തണ്ട് പോലെ ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്. ) എന്റെ അപ്പന് നല്ല സുഖമില്ല എന്ന വിവരം അനുജൻ വിളിച്ചു പറഞ്ഞു. തൊണ്ണൂറ്റി ആറ് വയസിലും ശാരീരികഅവശതകൾ അവഗണിച്ച് നല്ല മാനസിക ആരോഗ്യത്തോടെ ജീവിക്കുകയായിരുന്നു അപ്പൻ. അടുത്ത കാലംവരെ വടി കുത്തിപ്പിടിച്ച് മുകളിലെ വീട്ടിൽ ( ഞങ്ങളുടെ ) എത്തി അവിടുത്തെ പോരായ്‌മകൾ നോക്കിനടത്തുമായിരുന്നു അപ്പൻ. അമ്മയുടെ മരണത്തിനു ശേഷമാണ് വടി ഉപേക്ഷിച്ച് റോയി ഇവിടെ നിന്ന് കൊണ്ട്കൊടുത്ത വാക്കറിൽ നടക്കാൻ തുടങ്ങിയത്. അതോടെ അധികവും താഴത്തെ ( ബേബിയുടെ ) വീട്ടിൽതന്നെയായി ഇരിപ്പും, കിടപ്പും. വാക്കറിന്റെ സഹായത്തോടെ അല്പമൊക്കെ നടക്കുവാൻ സാധിക്കുന്ന നിലയിൽആയിരുന്നു അപ്പൻ. പെട്ടെന്ന് ഒരു നെഞ്ചു വേദന അനുഭവപ്പെട്ടു എന്നും, ആശുപത്രിയിൽ കൊണ്ട് പോയി എന്നുമാണ് അനുജൻവിളിച്ചു പറഞ്ഞത്. പരിശോധനയിൽ ഹാർട്ട് വീക്ക് ആയിക്കൊണ്ടിരിക്കുകയാണെന്നും, കൂടുതൽകാർഡിയോളജി സൗകര്യങ്ങൾ ഉള്ള സ്ഥലത്തേക്ക് മാറ്റുന്നതാണ് നല്ലത് എന്നും ഡോക്ടർ പറഞ്ഞുവത്രേ. അതനുസരിച്ച് തൊടുപുഴക്ക് സമീപമുള്ള ഒരു പ്രമുഖ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ഞാൻ വീണ്ടുംവിളിച്ചത്. അപ്പൻ തന്നെ ഫോൺ വാങ്ങിച്ച് ” എനിക്ക് കുഴപ്പമൊന്നുമില്ല, നീ ഒന്നും പേടിക്കേണ്ട ” എന്ന് എന്നോട്പറഞ്ഞു. ആശുപത്രിയിൽ എത്തിയ അപ്പനെ ഐ. സി. യു. വിൽ പ്രവേശിപ്പിച്ചു. തികഞ്ഞ ബോധത്തോടെയാണ് അപ്പൻഐ. സി. യു. വിൽ കഴിഞ്ഞത്. കാണാനെത്തുന്നവരോട് സംസാരിക്കുകയും, ” എനിക്ക് ഇതിന്റെയൊന്നുംആവശ്യമുണ്ടായിരുന്നില്ല ” എന്ന് പറയുകയും ചെയ്തുവത്രേ. നാട്ടിൽ ഒന്ന് പോയാലോ എന്ന ആലോചനയോടെഞാൻ അനുജനെ വിളിച്ചു. ഉടനെ ഞാൻ അങ്ങോട്ട് വരാൻ ഉദ്ദേശിക്കുകയാണെന്ന് അനുജനോട് പറഞ്ഞു. അവൻ ഫോൺ അപ്പന് കൊടുത്തു. ഞാൻ അങ്ങോട്ട് വരികയാണ് എന്ന് അപ്പനോട് ഞാൻ പറഞ്ഞു. അതിന്അപ്പൻ പറഞ്ഞ മറുപടി : ” നീ ആ പാടില്ലാത്ത ചങ്കും വച്ച് ഓടിപ്പിടിച്ച് ഇങ്ങോട്ട് പോരേണ്ട. എനിക്കൊരുകുഴപ്പവുമില്ല. വെറുതേ ആ കാശ് കളയാതെ വീട്ടിലിരിക്ക്. ” എന്നായിരുന്നു. ( ഹൃദയാഘാതത്തെ തുടർന്നുള്ളചികിത്സയും കഴിഞ്ഞ് അവശനായി തിരിച്ചു പോന്ന എന്നെയാണല്ലോ അപ്പൻ ഒരു വര്ഷം മുൻപ് കണ്ടത്എന്നതിനാലാവണം, ഞാൻ ചെല്ലുന്നതിനെ അപ്പൻ എതിർക്കുന്നത് എന്ന് എനിക്കു മനസിലായി. ) പറഞ്ഞിരുന്നത് പോലെ തന്നെ നാല് ദിവസം കഴിഞ്ഞ് ഡിസ്ചാർജായി അപ്പൻ വീട്ടിലെത്തി. പൊതുവെആരോഗ്യ സ്ഥിതി അൽപ്പം മെച്ചപ്പെട്ടു എന്നാണു അറിഞ്ഞത്. വാക്കറുമായി മുറ്റത്തു കൂടി നടന്ന് റോഡിൽവരെയൊക്കെ പോകുവാനും, പരിചയക്കാരോട് പതിവിൽ കൂടുതലായി സംസാരിക്കുവാനും ഒക്കെ കഴിയുന്നുണ്ട്എന്ന നല്ല വാർത്തകളാണ് നാട്ടിൽ നിന്നും വന്നു കൊണ്ടിരുന്നത്. *. * * * * അപ്രതീക്ഷിതവും, അസ്വാഭാവികവുമായ ഒരു രാത്രി വിളിയിൽ ഫോണിന്റെ അങ്ങേത്തലക്കലെ അനുജന്റെ പൊട്ടിക്കരച്ചിലിൽ ” അപ്പൻ മരിച്ചു പോയി ” എന്ന വാക്കുകൾ ചിതറി വീണു. ഒരു നിമിഷം ഞെട്ടിത്തെറിച്ച്സ്തബ്ധനായി നിന്ന് പോയ ഞാൻ എവിടെ നിന്നോ വന്നു ചേർന്ന അജ്ഞാതമായ ഒരാശ്വാസത്തിന്റെ നിറവിൽ” എന്റെ അപ്പൻ ആണുങ്ങളെപ്പോലെ മരിച്ചു ” എന്ന് പ്രതിവചിച്ചു പോയി. തൊണ്ണൂറ്റി ആറ് വയസ്സ്. വാക്കറിന്റെ സഹായത്തോടെ ആണെങ്കിലും, അത്യാവശ്യം സ്വന്തം കാര്യങ്ങൾ സ്വയംനടത്തി എടുക്കുവാനുള്ള ആരോഗ്യം, ഇഷ്ട ഭക്ഷണവും, സന്തത സഹചാരിയായ ഷൈജുവിനോടൊത്തുള്ളഅൽപ്പം മദ്യ പാനവും, സ്വന്തം തീരുമാനങ്ങൾ എടുക്കുവാനും, നടത്തുവാനുമുള്ള സാമ്പത്തിക – സാമൂഹ്യസാഹചര്യങ്ങൾ, അപ്പന്റെ പ്രായത്തിലും, അവസ്ഥയിലും ഉള്ള ( അങ്ങിനെ അധികം പേരില്ല ) മറ്റുള്ളവരെക്കാൾഎത്രയോ ഉയരത്തിലായിരുന്നു അപ്പൻ ! ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഞാൻവിളിച്ചിരുന്നു. ” എനിക്ക് കുഴപ്പമൊന്നുമില്ല, നീ വെറുതേ ആധി പിടിക്കണ്ടാ ” എന്നായിരുന്നു പ്രതികരണം. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയതിന്റെ മൂന്നാം ദിവസം വാക്കറിന്റെ സഹായത്തോടെ മുറ്റത്ത്നടക്കുകയായിരുന്നു അപ്പൻ. കൊച്ചപ്പന്റെ മകൻ ജോയിയുടെ മകൻ വിനേഷ് അപ്പനോട് സംസാരിച്ചു കൊണ്ട്കൂടെത്തന്നെയുണ്ട്. നടക്കുന്നതിനിടയിൽ അപ്പന് എന്തോ വല്ലായ്‌മ തോന്നിയിരിക്കണം, ” ബേബിയെ വിളിക്ക് ” എന്ന് പറഞ്ഞു കൊണ്ട് അപ്പൻ വിനേഷിന്റെ കൈകളിലേക്ക് ചാഞ്ഞു. വിളി കേട്ട് വന്ന ബേബി അപ്പനെ താങ്ങി. ” എനിക്കൊന്ന് കിടക്കണം ” എന്ന് അപ്പൻ ബേബിയോട് പറഞ്ഞു. അവർ താങ്ങിപ്പിടിച്ച് അപ്പനെ ബെഡിൽകിടത്തി. ” നീ ചെന്ന് ജോർജിനോട് വേഗം ഇങ്ങോട്ടു വരാൻ പറയ് ” എന്ന് പറഞ്ഞ് അപ്പൻ വിനേഷിനെപറഞ്ഞയച്ചു. കട്ടിലിലിരുന്ന് ബേബി അപ്പന്റെ കാലുകൾ തടവുകയായിരുന്നു. അഞ്ഞൂറടി മാറിയുള്ള വീട്ടിൽനിന്ന് അപ്പന്റെ രണ്ടാമത്തെ മകനായ ജോർജ് ഓടിയെത്തി. ” അപ്പാ,അപ്പാ, എന്ത് പറ്റിയപ്പാ ? ” എന്ന് ചോദിച്ചു കൊണ്ട് ജോർജ് കട്ടിലിലിരുന്നു. ഉത്തരമില്ല. മൂക്കിൽ വിരൽവച്ച് പരിശോധിച്ച് നോക്കിയ ജോർജിന് മനസിലായി : അപ്പൻ ഉറങ്ങുകയാണ്, ഇനി ഉണരാതെവണ്ണം. കാലുകൾതടവിയിരുന്ന ബേബി പോലുമറിയാതെ അപ്പൻ കടന്നു പോയിരിക്കുന്നു. തുറന്നിരുന്ന ആ ദീപ്‌ത നയനങ്ങൾമക്കൾ തിരുമ്മിയടച്ചു. തൊണ്ണൂറ്റിയാറ് വർഷങ്ങളിലെ സുദീർഘമായ ജീവിതത്തിനിടക്ക് ഒരാളെപ്പോലും, നോവിക്കുകയോ, വഞ്ചിക്കുകയോ ചെയ്യാതെ ജീവിച്ച എന്റെ അപ്പൻ, ഒരു യുവാവായിരിക്കുമ്പോൾ മസൂരി മൂലം മരണമടയുന്നസാധുക്കൾക്ക് ഒരു ശവപ്പെട്ടി വാങ്ങാൻ നിവർത്തിയില്ലാത്ത എത്രയോ അവസരങ്ങളിൽ സ്വന്തം പറമ്പിലെ മുരിക്ക്വെട്ടിക്കീറി വാക്കത്തി കൊണ്ട് ചെത്തി മിനുക്കി പലകകളാക്കി അത് കൊണ്ട് ശവപ്പെട്ടി ഉണ്ടാക്കി ശവം മറവുചെയ്യാൻ സഹായിച്ചിരുന്ന എന്റെ അപ്പൻ, സ്നേഹ മസ്രണമായ പെരുമാറ്റത്തിലൂടെ മുഴുവൻ നാട്ടുകാരുടെയും ‘ പേരപ്പൻ ‘ ( പിതാവിന്റെ ജേഷ്ഠൻ എന്നർത്ഥം ) എന്ന് വിളിക്ക് അർഹനായിത്തീർന്ന എന്റെ അപ്പൻ, മരിച്ചുപോയി എന്ന് വിശ്വസിക്കുവാൻ ഇതെഴുതുന്ന ഇന്നും എനിക്ക് സാധിക്കുന്നില്ല. തന്റെ പതിനാറാം വയസ്സിൽ ജീവിത ഭാരത്തിന്റെ കടും ചുമട് തോളിൽ വച്ച് കൊടുത്ത് കൊണ്ട് അന്ന് മുപ്പത്താറുകാരനായിരുന്ന എന്റെ വല്യാപ്പൻ വേർ പിരിയുമ്പോൾ, ആ മരണ വീട്ടിൽ വിളക്ക് തെളിയിക്കുന്നതിനുള്ള ഒരുകുപ്പി മണ്ണെണ്ണ കടം കിട്ടാൻ വിലയില്ലാതിരുന്ന ഒരവസ്ഥയിലായിരുന്നു എന്റെ അപ്പൻ. അനാഥരായ അമ്മയെയും, അനുജനെയും കൂട്ടി ജീവിത യാഥാർഥ്യങ്ങളുടെ പുത്തൻ പുതുമണ്ണിൽ കാലുറപ്പിച്ചു നിന്ന് പൊരുതിജയിക്കുകയായിരുന്നു എന്റെ അപ്പൻ ! […]
പ്രാർത്ഥന – സി.മായാദേവി

ഓരോ മരവും പ്രാർത്ഥനയോടെ കുരുന്നിലകൾ കൂപ്പിയാണ് ആകാശത്തിന്റെ അതിരില്ലാ വിസ്തൃതിയിലേക്ക് കണ്ണയയ്ക്കുന്നത്. മണ്ണിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയുടെ ഹൃദയമിടിപ്പുകൾ ഒപ്പിയെടുത്ത് ഇലകളിലൂടെ അവ സൂര്യനർച്ചിക്കുന്നു.
Happy world Music day – ലീലാമ്മ തോമസ് ബോട്സ്വാന

************************ അതീവ ദുഃഖത്തിൽ ആയിരിക്കുന്ന സമയം.. കാടിനെഇഷ്ടപ്പെടാൻ തുടങ്ങും.പാട്ടുപാടാൻ അറിയാത്തവർ കാടിന്റെ നിശബ്ദതയിൽ വേറൊരാളായി മാറും.. . ഗാനവീചികൾ മനസ്സിന്റെ മൃദുലഭാവങ്ങളെ തലോടിതട്ടി ഉണർത്തും. കഠിനഹൃദയത്തെപ്പോലും, സ്പർശിക്കുന്ന വരികൾ മനസ്സിൽ വരും വിമർശനങ്ങളില്ലാത്ത കാട്ടിൽ പട്ടിനോപ്പം പതുക്കെ അടി വെച്ചു നടക്കടണം. ഒരു പാട്ടു കേൾക്കുമ്പോൾ പാട്ടിന്റശക്തി മനസ്സിൽ പ്രോഗ്രാം ചെയ്യുന്നു, നമ്മുടെ മനസ്സും, ആത്മവുമായി ലയിച്ചു ചേരുന്നു. അതാണ് kindergartenil, പഠിച്ചപാട്ടു വർഷങ്ങൾ കഴിഞ്ഞാലുംമറക്കില്ല. തെറ്റായവരികൾ പാടരുതെ,വാക്കുകളുടെശക്തി ഒരുപാതയാണ്. തെറ്റുകൾ, ശരികൾ.. തിരഞ്ഞെടുക്കാൻ ഉള്ള ശക്തി […]



