ലക്ഷദ്വീപിലെ കവരത്തി ദ്വീപിൽനിന്ന് പ്രക്ഷേപണം ചെയ്യുന്ന FM റേഡിയോയുടെ രണ്ട് പരിപാടികളാണ് ഫാട്ടുഫെട്ടി, ഫഠിപ്പും ഫൊലിമയും എന്നിവ. വാക്കിലെ ഫ യുടെ സാന്നിധ്യം നമ്മിൽ ആശ്ചര്യം ഉളവാക്കും. അതിന് കാരണം ലക്ഷദ്വീപ് ഭാഷാഭേദത്തിൽ പ എന്ന അക്ഷരം ഇല്ല, ഫ മാത്രമേ ഉള്ളൂ. ഡോ. കോയമ്മക്കോയ എം എഡിറ്റ് ചെയ്ത ‘ലക്ഷദ്വീപ് പ്രാദേശികഭാഷാ നിഘണ്ടു’ എന്ന പുസ്തകത്തിലും പ ഉപയോഗിച്ചുകൊണ്ട് ആരംഭിക്കുന്ന ഒരു പദം പോലും കണ്ടെത്താനായില്ല.
ലക്ഷദ്വീപിലെ പ്രാദേശികഭാഷക്ക് മലയാളവുമായി ആണ് ഏറെ ബന്ധമെങ്കിലും അറബിയുമായുള്ള ബന്ധം കാരണമായിരിക്കാം പ എന്ന അക്ഷരം അവർക്കില്ലാതെ പോയത്.
അതിനാൽ “ഫോ, മോനേ ദിനേശാ” എന്നേ അവർ പറയൂ.