LIMA WORLD LIBRARY

ജയശ്രുതി – രാജന്‍ സി എച്ച്

******************
പാടുമ്പോളതിശാന്തം
രാഗാതിശയം കാതില്‍
നീയണയുന്നു മഞ്ഞി_
ലലിയും നിലാവെന്നായ്.
തേടുകയാവാമിഴ_
ചേരുന്ന സ്വരങ്ങളില്‍
വീണ തന്‍ ഞരമ്പതില്‍
വേപഥുകൊള്ളും രവം.
മന്ദ്രസ്ഥായിയില്‍ നിന്നു_
മുരുവംകൊള്ളും നാദ_
ഭൃംഗങ്ങളതി താര_
ശ്രുതിയില്‍ വിലയിക്കെ
ഉള്ളിലെന്നിലും പറ_
ന്നെത്തുവാനാവാത്തതാം
ജന്മവിസ്മൃതികളി_
ലാനന്ദാമൃതലയം.
പാടുകെന്നാളും പ്രിയ_
ഗായകാ,നിന്‍ ശബ്ദത്തിന്‍
ധ്യാനവിസ്മൃതികളി_
ലഭയ,മാശാരമ്യം.
————————————————————
Mob.9496421481

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px