************************
അതീവ ദുഃഖത്തിൽ ആയിരിക്കുന്ന സമയം..
കാടിനെഇഷ്ടപ്പെടാൻ തുടങ്ങും.പാട്ടുപാടാൻ അറിയാത്തവർ
കാടിന്റെ നിശബ്ദതയിൽ
വേറൊരാളായി മാറും..
.
ഗാനവീചികൾ മനസ്സിന്റെ മൃദുലഭാവങ്ങളെ
തലോടിതട്ടി ഉണർത്തും.
കഠിനഹൃദയത്തെപ്പോലും,
സ്പർശിക്കുന്ന വരികൾ മനസ്സിൽ വരും
വിമർശനങ്ങളില്ലാത്ത കാട്ടിൽ പട്ടിനോപ്പം പതുക്കെ അടി വെച്ചു നടക്കടണം.
ഒരു പാട്ടു കേൾക്കുമ്പോൾ
പാട്ടിന്റശക്തി മനസ്സിൽ പ്രോഗ്രാം ചെയ്യുന്നു,
നമ്മുടെ മനസ്സും, ആത്മവുമായി ലയിച്ചു ചേരുന്നു.
അതാണ് kindergartenil, പഠിച്ചപാട്ടു വർഷങ്ങൾ കഴിഞ്ഞാലുംമറക്കില്ല.
തെറ്റായവരികൾ
പാടരുതെ,വാക്കുകളുടെശക്തി ഒരുപാതയാണ്.
തെറ്റുകൾ, ശരികൾ..
തിരഞ്ഞെടുക്കാൻ ഉള്ള ശക്തി മനസ്സിൽ പതിയുന്നു.
വ്യക്തികൾ മാത്രമല്ല .
സ്ഥലകാലങ്ങൾക്കനുക്കസരിച്ചു,
മനുഷ്യമനസ്സിന്റെ ഭാവങ്ങൾ
ഉൾകൊള്ളുന്ന എഴുത്തുകൾ
അനശ്വര കാലഘട്ടത്തിന്റെയും
സാംസ്‌കാരിക പുരോഗതിയുടെയും
ചേതനയുൾകൊള്ളാൻ കഴിയുന്നു.
പുതിയ പാട്ടുകളുടെ അന്തസ്സത്ത കാത്തു നമുക്ക് എഴുതാനും, പാടാനും കഴിയണം.













