LIMA WORLD LIBRARY

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 23 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 23 വിഷാദവീചികള്‍ എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്‍റെ അനര്‍ത്ഥത്തില്‍ സ ന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞു അപമാനം ഏല്‍ക്കട്ടെ. ന്നായി നന്നായി എന്നു പറയുന്നവര്‍ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ. നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നില്‍ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്‍റെ രക്ഷയെ ഇച്ഛിക്കുന്നവര്‍: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ. ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്‍റെ അടുക്കല്‍ വേഗം വരേണമേ; നീ തന്നേ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു. -സങ്കീര്‍ത്തനങ്ങള്‍, അധ്യായം 70 […]

സാധ്യതകൾ കണ്ടെത്തുക അവസരങ്ങൾ പ്രയോജനപ്പെടുത്തുക – ജോസ് ക്ലെമന്റ്

ആവശ്യങ്ങളുടെ കൂമ്പാരത്തിനു നടുവിൽ ജീവിക്കുന്ന നമുക്ക് എന്തു കിട്ടി എന്നതിനേക്കാൾ നമുക്ക് എന്തു ചെയ്യാൻ കഴിഞ്ഞു എന്ന മനോഭാവം നാം ജീവിത ശീലമാക്കണം. കിട്ടാനുള്ളത് കണക്കു പറഞ്ഞു വാങ്ങിക്കാത്തവർ വിഡ്ഡികളാണെന്ന തത്ത്വശാസ്ത്രം എപ്പോഴും ശരിയായിരിക്കണമെന്നില്ല. പാക്കിസ്ഥാന്റെ വെടിയുണ്ടകൾക്കു പോലും തകർക്കാനാവാത്ത ഒരു വാക്യം ബംഗ്ലാദേശ് പ്രസിഡന്റായിരുന്ന മുജീബ് റഹ്മാന്റെ വസതിയുടെ ചുവരിൽ രേഖപ്പെടുത്തിയിരുന്നു : ” നീ ജനിച്ചപ്പോൾ കരഞ്ഞു , മറ്റുള്ളവർ ചിരിച്ചു. എന്നാൽ നീ മരിക്കുമ്പോൾ നീ ചിരിക്കുകയും മറ്റുള്ളവർ കരയുകയും വേണം.” ശ്രീരാമകൃഷ്ണ […]

കണ്ണീർമഴക്കാഴ്ച്ച – അഷ്റഫ് ബാവ

പൊള്ളിച്ചെടുത്ത ആകാശം കാറ്റ് മേഘങ്ങളെ കൂട്ടിവന്നു പുഴ ഒരുതുള്ളിക്കായി ദാഹിച്ചു മോഹം ചാറ്റൽമഴയായി പെയ്തു. വലത്ത് ഒഴുകുന്ന പുഴ ഇടത്ത് പച്ചവിരിച്ച മല നടുവിൽ ജീവിത വഴി മുകളിൽ അകാശക്കുട മാലാഖമാരുടെ വീട് യാത്രക്കാരുടെ സ്വർഗ്ഗം. മഴ പേമാരിയായി മല പൊടിയായി വഴി കുളമായി പുഴ പ്രളയമായി ഭയം ഭയങ്കരമായി. എല്ലാം പൈശാചികം സ്വർഗ്ഗം നരകമായി വലത്ത് ജലത്തിൽ മുങ്ങിയ സ്വർഗ്ഗം ഇടത്ത് മണ്ണിൽ മൂടിയ സ്വപ്നം നടുവിൽ ജീവിതത്തിൻ്റെ ശൂന്യത മുകളിൽ മനുഷ്യൻ്റെ കണ്ണീർമഴ കീഴെ […]

പുസ്തക പരിചയം കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം : പി ശിവപ്രസാദ് എഴുത്ത്: കെ.ആർ. മോഹൻദാസ്

അമ്മതന്‍ നെഞ്ചുടഞ്ഞുള്ള തേങ്ങല്‍ പോലെ കവിതകള്‍ ചില വ്യക്തികളിലേക്ക് അല്ലെങ്കില്‍ ചില പുസ്തകങ്ങളിലേക്ക് നമ്മള്‍ സ്വയമറിയാതെ ആഴ്ന്നു പോകുന്നതിന് കാരണമെന്താണ്? ചില വിജനമായ ഒറ്റയടിപ്പാതകള്‍ മനസ്സിൽ മാഞ്ഞു പോവാത്ത നിഴല്‍ത്തണുപ്പാവുന്നതെങ്ങനെ ? പലതരം ശബ്ദങ്ങളാൽ ചുറ്റപ്പെടുമ്പോഴും ഒരാന്തരിക സ്വരജതിയില്‍ സ്വയം മറന്നു പോകുന്നതെന്തുകൊണ്ട്? പൂ ർണ്ണമായും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില ഇഷ്ടങ്ങളാണ് ഇതിനൊക്കെ കാരണം . വായനയിലെ ആനന്ദത്തിനു പി ന്നിലുള്ളതും പൂർണമാ യി വ്യാഖ്യാനിക്കാ നാവാത്ത ഇത്തരം ഇഷ്ടങ്ങളാണ്. എന്നുറപ്പിച്ചുപറയാം. വായന രണ്ടുമനസ്സുകള്‍ തമ്മിലുള്ള സംഭാഷണമാണ്. […]

ശിവക്ലമം – JCJ

മാരുതി വന്നപ്പോൾ മുക്കണ്ണൻ കണ്ണടച്ചേതു സുഗന്ധമാണാസ്വദിച്ചു . ഓർമ്മയിലുള്ള പരിമളം ആരുടേതെന്നു ഭഗവാനുണ്ടായി തപ്പൽ. “കള്ളസാക്ഷ്യം ചൊന്ന കൈതപ്പൂവിൻ മണം.” ഓർമ്മിപ്പിച്ചതിഥിയാം ഗന്ധവാഹൻ. ശൂലിക്കു ശൂലമായ് തീരുന്നിതോർമ്മകൾ കേവലം താരിനെ താൻ ശപിച്ചു. പൂജയ്‌ക്കെടുക്കാത്ത പൂവിൻ സുഗന്ധമോ പ്രാർത്ഥനാ രൂപത്തിൽ മുന്നിലെത്തി. ശാപപരിഹാര മാർഗ്ഗമന്വേഷിച്ചോ വിൺമൗനഗംഗയിൽ മുങ്ങി ദേവൻ.

അപരലോകം – ജയരാജ് മിത്ര

നേർപാതിലോകം അത്ഭുതത്തോടെ കേൾക്കും. മറുപാതിയിലെ പാതി , നിസ്സംഗരായി കേൾക്കും. ഇനിയുള്ള പങ്കുകാർ പുച്ഛിക്കും. ഈ ചെറിയൊരു ശതമാനത്തിൻ്റെ പുച്ഛത്തെ ചിന്തിച്ചിരുന്നാൽ ഈ ലോകത്ത് ജീവിക്കാനാവില്ല. സ്വന്തം അനുഭവങ്ങളും അഭിപ്രായങ്ങളും തുറന്ന് പറയാനുമാവില്ല. മരണം, മരണാനന്തരചടങ്ങുകൾ, പിതൃക്കൾ, ബലിതർപ്പണം എന്നിവയുമായി ബന്ധപ്പെട്ട ഒരനുഭവമാണ് പറയാനുള്ളത്. എന്നോട് വടക്കാഞ്ചേരിക്കടുത്തുള്ള പുതുരുത്തിയിലെ വിനോദ് വൈദ്യർ ഒരു ദിവസം പറഞ്ഞു; “ജയേട്ടാ, ഇവിടെ അടുത്ത്, ശ്രീരാമക്ഷേത്രത്തിൽ പൂജ ചെയ്യുന്ന ഒരാളുണ്ട്. നല്ല പ്രായമായി. ചെവി കേൾക്കില്ല. ജയേട്ടൻ ഒന്ന് പരിചയപ്പെടേണ്ട വ്യക്തിയാണ്. […]

സത്യമേവ ജയതേ – പ്രസന്ന നായർ

രാവിലെ ഡാൻസ് ക്ലാസ്സു കഴിഞ്ഞു വന്നപ്പോഴാണ് ഗെയി റ്റിലെ പേപ്പർ ബോക്സിൽ അന്നത്തെ പത്രം കിടക്കുന്നു. നൂപുര അതെടുത്ത് സിറ്റൗട്ടിൽ വന്നിരുന്നു. എല്ലാം ഒന്ന് ഓടിച്ചു നോക്കാം. എന്നിട്ടാകാം കുളിയും, കാപ്പികുടി യും. അതിലെ ഒരു കോളം ന്യൂസിൽ അവളുടെ കണ്ണുകളുടക്കി. അയ്യോ, രാമസ്വാമി സാറിൻ്റ പടമല്ലേ?സാറി നെന്തു പറ്റി?അവൾ വാർത്ത വായിച്ചു. സാർ ആത്മഹത്യക്ക് ശ്രമിച്ചത്രെ. അവൾക്ക് ഉള്ളിലൊരു വിങ്ങൽ. കഴിഞ്ഞ മൂന്നു നാലു ദിവസങ്ങളായി സാർ വലിയ മാനസ സമ്മർദ്ദത്തിലായിരുന്നല്ലോ. നേരിട്ടല്ലെങ്കിലും തനിക്കു മതിൽ […]

ഉപാദ്ധ്യായസൂര്യനസ്തമിച്ചു – അഡ്വ: അനൂപ് കുറ്റൂർ

എൻ്റെ എഴുതാനുള്ള ഉദ്യമം ചെറുപ്പകാലം തൊട്ടേ തുടങ്ങിയെങ്കിലും സൃഷ്ടികളൊ ക്കെ കുടത്തിലെ വിളക്കായിരുന്ന ഗതകാല സ്മരണകളുള്ളൊരു കാലം എൻ്റെ അമ്മയുടെ അദ്ധ്യാപകനായിരുന്ന ഭാഷാപണ്ഡിതനുംഅക്ഷരശ്ലോകാചാര്യനുമായ ശ്രീമാൻ ഇലഞ്ഞിമേൽ രാമൻനായർ സാറിൻ്റെശിക്ഷണത്തിൽകാവ്യമെഴുതുവാൻ തുടങ്ങിയ എനിക്ക് ദൗർഭാഗ്യവശാൽ100 കവിതകളോളം നഷ്ടപ്പെടുകയും അനന്തരം ഹതാശനായ ഞാൻ കാവ്യമെഴുത്ത് ചിരകാലം നിറുത്തുകയും ചെയ്ത സന്ദർഭത്തിലാണ് ചെങ്ങന്നൂർ റെയിൽവേസ്റ്റേഷന് സമീപത്തായി ഭാഷാചാര്യൻ ഇലഞ്ഞിമേൽ രാമൻനായർസാറിൻ്റെ സ്മരണാർത്ഥം ഒരു ഭാഷാപഠനകേന്ദ്രം ഉപക്രമമാകുകയും അതിൻ്റെകാര്യപരിപാടിയോടനുബന്ധിച്ച് എൻ്റെ ഒരു പുസ്തകപ്രകാശനം ചെയ്യണമെന്ന്അതിൻ്റെഅധികാരികൾ ആവശ്യപ്പെട്ടതനുസരിച്ച് 30 കവിതകൾ എഴുതി തയ്യാറാക്കി ഝടിതിയിൽ […]

ആരാണ് ഞാന്‍? – കാരൂര്‍ സോമന്‍

എന്നെ കൊന്നു തിന്നിട്ട് നിനക്ക് എന്തു കിട്ടാനാണ് എന്ന ചോദ്യത്തിനു മുന്നില്‍ അവനൊരു മറുചോദ്യം ചോദിച്ചു നിന്നെ തിന്നാതിരിക്കാനുള്ള മതിയായ കാരണമെന്താണ്? ഞാനൊരു കവിയാണ്, കവികളുടെ തൂലികയില്‍ സ്വപ്നങ്ങളും മോഹങ്ങളും മതിവരെ നിറച്ച് മധുചഷകങ്ങളാല്‍ അവരെ ഉന്മത്തരാക്കി ലോകത്തിന് കറങ്ങാന്‍ ആവേശം പകരുന്നവനാണ് എങ്കില്‍ നീയൊരു കാര്യം ചെയ്യൂ- ലോകത്തെ പിന്നോട്ടു കറക്കി കാണിക്കൂ മുന്നോട്ടു കറക്കുന്ന കാലത്തെ കവിതയാല്‍ പിന്നോട്ടു പായിക്കൂ നിന്നെ തിന്നാതെ പട്ടിണി കിടന്ന് പുലരുവോളം ഞാന്‍ ഉറക്കമൊഴിയാം ക്ഷിപ്രനദിയുടെ കരയില്‍ നിന്ന് […]

മര്‍മ്മമറിഞ്ഞ് വേണം പ്രസംഗങ്ങള്‍ – അഡ്വ.ചാര്‍ളി പോള്‍

“വശീകരണത്തിന്‍റെ കല”എന്നാണ് പ്രഭാഷണകലയെ അരിസ്റ്റോട്ടില്‍ വിലയിരുത്തുന്നത്. ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചവരെല്ലാം ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാ ക്കിയവരാണ്. അതിനാല്‍ പ്രസംഗത്തെ څപ്രേരണയുടെ കല’ എന്നും വിശേഷിപ്പിക്കാം. മനുഷ്യന്‍റെ സാമൂഹിക ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രസംഗകല ഒരു പരിവര്‍ത്തനോപാധിയാണ്. മനുഷ്യമനസ്സുകളെ അത് അദ്വീതീമായി സ്വാധീനിക്കുന്നു. ജീവിതത്തെിന്‍റെ സമസ്തമേഖലകളിലും വിജയമുഹൂര്‍ത്തം കുറിക്കാന്‍ സഹായിക്കുന്ന അത്ഭുതസിദ്ധികളുള്ള ആയുധമാണ് പ്രസംഗം. ജനസഹസ്രങ്ങളെ ഇളക്കിമറിക്കാന്‍, ചിന്തിപ്പിക്കാന്‍, ചിരിപ്പിക്കാന്‍, തീരുമാനങ്ങളെടുപ്പിക്കുവാന്‍, കര്‍മ്മ പ്രബുദ്ധരാക്കാന്‍, നന്മയിലേക്ക് നയിക്കാന്‍ എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ പ്രസംഗകലക്കുണ്ട്. പ്രസംഗകലക്ക് റിഹേഴ്സല്‍ […]