മാരുതി വന്നപ്പോൾ
മുക്കണ്ണൻ കണ്ണടച്ചേതു
സുഗന്ധമാണാസ്വദിച്ചു .
ഓർമ്മയിലുള്ള പരിമളം
ആരുടേതെന്നു ഭഗവാനുണ്ടായി തപ്പൽ.
“കള്ളസാക്ഷ്യം ചൊന്ന
കൈതപ്പൂവിൻ മണം.”
ഓർമ്മിപ്പിച്ചതിഥിയാം ഗന്ധവാഹൻ.
ശൂലിക്കു ശൂലമായ് തീരുന്നിതോർമ്മകൾ
കേവലം താരിനെ താൻ ശപിച്ചു.
പൂജയ്‌ക്കെടുക്കാത്ത പൂവിൻ സുഗന്ധമോ
പ്രാർത്ഥനാ രൂപത്തിൽ മുന്നിലെത്തി.
ശാപപരിഹാര മാർഗ്ഗമന്വേഷിച്ചോ
വിൺമൗനഗംഗയിൽ മുങ്ങി ദേവൻ.













