കണ്ണീർമഴക്കാഴ്ച്ച – അഷ്റഫ് ബാവ

Facebook
Twitter
WhatsApp
Email

പൊള്ളിച്ചെടുത്ത ആകാശം
കാറ്റ് മേഘങ്ങളെ കൂട്ടിവന്നു
പുഴ ഒരുതുള്ളിക്കായി ദാഹിച്ചു
മോഹം ചാറ്റൽമഴയായി പെയ്തു.

വലത്ത് ഒഴുകുന്ന പുഴ
ഇടത്ത് പച്ചവിരിച്ച മല
നടുവിൽ ജീവിത വഴി
മുകളിൽ അകാശക്കുട
മാലാഖമാരുടെ വീട്
യാത്രക്കാരുടെ സ്വർഗ്ഗം.

മഴ പേമാരിയായി
മല പൊടിയായി
വഴി കുളമായി
പുഴ പ്രളയമായി
ഭയം ഭയങ്കരമായി.
എല്ലാം പൈശാചികം
സ്വർഗ്ഗം നരകമായി

വലത്ത് ജലത്തിൽ മുങ്ങിയ സ്വർഗ്ഗം
ഇടത്ത് മണ്ണിൽ മൂടിയ സ്വപ്നം
നടുവിൽ ജീവിതത്തിൻ്റെ ശൂന്യത
മുകളിൽ മനുഷ്യൻ്റെ കണ്ണീർമഴ
കീഴെ അണയ്ക്കാനാകത്ത ദുഃഖാഗ്നി.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *