ആരാണ് ഞാന്‍? – കാരൂര്‍ സോമന്‍

Facebook
Twitter
WhatsApp
Email

എന്നെ കൊന്നു തിന്നിട്ട്
നിനക്ക് എന്തു കിട്ടാനാണ്
എന്ന ചോദ്യത്തിനു മുന്നില്‍
അവനൊരു മറുചോദ്യം ചോദിച്ചു
നിന്നെ തിന്നാതിരിക്കാനുള്ള
മതിയായ കാരണമെന്താണ്?

ഞാനൊരു കവിയാണ്,
കവികളുടെ തൂലികയില്‍
സ്വപ്നങ്ങളും മോഹങ്ങളും
മതിവരെ നിറച്ച് മധുചഷകങ്ങളാല്‍
അവരെ ഉന്മത്തരാക്കി
ലോകത്തിന് കറങ്ങാന്‍
ആവേശം പകരുന്നവനാണ്

എങ്കില്‍ നീയൊരു കാര്യം ചെയ്യൂ-
ലോകത്തെ പിന്നോട്ടു കറക്കി കാണിക്കൂ
മുന്നോട്ടു കറക്കുന്ന കാലത്തെ
കവിതയാല്‍ പിന്നോട്ടു പായിക്കൂ
നിന്നെ തിന്നാതെ പട്ടിണി കിടന്ന്
പുലരുവോളം ഞാന്‍ ഉറക്കമൊഴിയാം

ക്ഷിപ്രനദിയുടെ കരയില്‍ നിന്ന്
വേതാളമിറങ്ങി തോളില്‍ കയറുമ്പോള്‍
അനുഭവിച്ച അതേ ഭാരം തന്നെയാണ്
നിന്‍റെയീ ചോദ്യത്തിനും പ്രഭോ.
എന്നെ വിശപ്പിന്‍ ആഹാരമാക്കിയാലും
എന്നെ തിന്നു നീ ജ്ഞാനയായാലും

വേതാളം പിന്നെയും പുളിമരത്തിനു
ഘനമേകാന്‍ പറന്നകന്നു, സുഹൃത്തുക്കളേ..

About The Author

Leave a Reply

Your email address will not be published. Required fields are marked *