സത്യമേവ ജയതേ – പ്രസന്ന നായർ

Facebook
Twitter
WhatsApp
Email

രാവിലെ ഡാൻസ് ക്ലാസ്സു കഴിഞ്ഞു വന്നപ്പോഴാണ് ഗെയി
റ്റിലെ പേപ്പർ ബോക്സിൽ അന്നത്തെ പത്രം കിടക്കുന്നു. നൂപുര അതെടുത്ത് സിറ്റൗട്ടിൽ വന്നിരുന്നു.
എല്ലാം ഒന്ന് ഓടിച്ചു നോക്കാം. എന്നിട്ടാകാം
കുളിയും, കാപ്പികുടി
യും. അതിലെ ഒരു കോളം ന്യൂസിൽ അവളുടെ കണ്ണുകളുടക്കി.
അയ്യോ, രാമസ്വാമി സാറിൻ്റ പടമല്ലേ?സാറി
നെന്തു പറ്റി?അവൾ
വാർത്ത വായിച്ചു.
സാർ ആത്മഹത്യക്ക്
ശ്രമിച്ചത്രെ. അവൾക്ക്
ഉള്ളിലൊരു വിങ്ങൽ.
കഴിഞ്ഞ മൂന്നു നാലു ദിവസങ്ങളായി സാർ
വലിയ മാനസ സമ്മർദ്ദത്തിലായിരുന്നല്ലോ. നേരിട്ടല്ലെങ്കിലും
തനിക്കു മതിൽ പങ്കാ
ളിത്തമില്ലേ?

കഴിഞ്ഞയാഴ്ചയായിരുന്നു ജില്ലാതല യുവജ
നോത്സവം. നാലു
ഡാൻസ് ഐറ്റത്തിനും
പദ്യപാരായണത്തിനു
മുൾപ്പടെ അഞ്ച് ഐറ്റങ്ങൾക്കു താൻ
പങ്കെടുത്തിരുന്നു.വെറും ഒരു മാർക്കിനാണ്
തനിക്കു കലാതിലകപ്പട്ടം നഷ്ടമായത്. അതിനേ
ചൊല്ലിയുള്ള ചൂടുപിടിച്ച വിവാദങ്ങളാണല്ലോയിപ്പോൾ നടക്കുന്നത്.ഏറ്റവും കൂടുതൽ വിവാദങ്ങൾ
സ്വാമി സാറിനെതിരേ യായിരുന്നു. അദ്ദേഹമടക്കം നാലു വിധികർത്താക്കളുണ്ടായിരുന്നു. അദ്ദേഹം നൽകിയ മാർക്കിന്നടിസ്ഥാനത്തിലാണ് തിലകപ്പട്ടം
തനിക്കു നഷ്ടമായത്.
പകരം രാഗനന്ദയ്ക്കാ
ണതിനു ഭാഗ്യം ലഭിച്ചത്.

ഭരതനാട്യ മത്സരം മാത്രം ബാക്കി നിൽക്കേ രാഗ നന്ദയേ ക്കാൾ ഒരു പോയിൻ്റ്
മുൻപിലായിരുന്നു
താൻ. പക്ഷേ, പക്ഷേ.ഭരതനാട്യഫലം
പുറത്തു വന്നപ്പോൾ
തന്നേക്കാൾ ഒരു പോയിൻ്റ് അവൾക്കു കൂടുതൽ. അങ്ങനെ എഴുപത്തിയൊന്നു പോയിൻ്റു നേടിയ അവൾ കലാതിലകമായി.അവസാന ഇനമത്സരത്തിനു മുൻപ് തന്നേ കലാതിലകപ്പട്ട നൂപുരക്കെെന്നാക്കെ വാർത്ത വന്നിരുന്നു. അതിനു പിന്നിൽ പ്രവർത്തിച്ചത് തൻ്റെ
അച്ഛനായിരുന്നു.അമ്മയും അക്കാര്യത്തിൽ
ഒട്ടും മോശമല്ലായിരുന്നു. ഒരുതരം തരം താണ പ്രചരണം.

ഇത്തവണ കലാതിലകപ്പട്ടം കിട്ടുന്ന പെൺകുട്ടിയേ
നായികയാക്കി ഒരു സിനിമ നിർമ്മിക്കുമെന്ന്, മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു നിർമ്മാതാവും., സംവിധായകനും വാഗ്ദാനം നൽകിയിട്ടുണ്ട്. അതാണ് അച്ചനും, അമ്മക്കും ഇത്ര വാശി. തന്നെ നൃത്തം പഠിപ്പിച്ചത് തന്നെ സിനിമയെന്ന മായാ പ്രപഞ്ചത്തെ ലക്ഷ്യമി
ട്ടായിരുന്നു. തനിക്ക് സിനിമയെന്ന മായിക ലോകത്തോട് ഒട്ടും ക
മ്പമില്ല. അതു കൊണ്ട്
തിലകപ്പട്ടം നഷ്ടപ്പെട്ട തിൽ ദുഖവുമില്ല.തനിക്കു തിലകപ്പട്ടം നഷ്ടമായത് സ്വാമി സാറു കാരണമെന്ന
മിഥ്യാധാരണ മനസ്സിൽ വെച്ച് സാറിനോട് പക പോക്കുകയാണ് അച്ഛൻ.

തനിക്ക് പോയിൻ്റ്
നഷ്ടപ്പെട്ടത് സാറുത്ത ര വാദിയല്ല. പകരം താൻ തന്നെയാണതിന്നുകാരണക്കാരി. പരിപാടിക്കിടയിൽ ഒന്നു രണ്ടു സ്ഥലങ്ങ
ളിൽ ചുവടുകൾ പിഴച്ചിരുന്നു.അതു താൻ അച്ചനോട് പറയുകയും ചെയ്തി
രുന്നു. അപ്പോൾ ഒക്കെ അച്ചൻ തന്നെ ഭീഷണിപ്പെടുത്തുകയാ
യിരുന്നു.

രാഗ നന്ദ യുടെ മുത്തശ്ശൻ ചന്ദ്രചൂഡ
ൻ്റ ശിഷ്യനായിരുന്നു
രാമസ്വാമി സാർ. രാഗ നന്ദയുടെ അച്ചൻ ദേവദത്തൻ, സ്വാമി സാറിൻ്റ അടുത്ത
കൂട്ടുകാരനാണ്.തൻ്റെ ഗുരുവിൻ്റ മകനും,
കൂട്ടുകാരനുമായ ദേവദത്തൻ ആവശ്യപ്പെട്ടപ്പോൾ,
സ്നേഹത്തോടെ നിർബന്ധിച്ചപ്പോൾ
സാറിനു ഒഴിവാകാൻ പറ്റിയില്ല.അതാണ്
താൽപര്യമില്ലാഞ്ഞിട്ടും
മത്സരത്തിൽ വിധി
കർത്താവായത്.
അതു കൊണ്ട് സാറിനു സ്വന്തം മകൾ
ഹരിപ്രിയയേ
മത്സരിപ്പിക്കാൻ പറ്റിയുമില്ല.

അത്രക്ക് മാതൃകാ മനുഷ്യനായ സ്വാമി സാറിനേയാണ് തൻ്റെ
അച്ഛൻ സ്വന്തം സ്വാധീനമുപയോഗിച്ച് സമൂഹത്തിൽ അപ ഹാസ്യനാക്കിയത്.സ്വാമി സാറിനു ശിഷ്യപ്പെടാൻ താനെത്ര മോഹിച്ചിട്ടുണ്ട്. പക്ഷേ,
തൻ്റെ അമ്മക്കും, അച്ചനും അദ്ദേഹത്തെ പുഛമായിരുന്നു.
ദരിദ്രൻ ,അഷ്ടിക്കു വകയില്ലാത്തവനെന്നൊക്കെ പരിഹസിക്കാറുണ്ട്.

അതാണഛൻ തുറുപ്പു ചീട്ടായി ഇറക്കിയത്.സ്വാമി സാർ കോഴ വാങ്ങിയാണ് രാഗ നന്ദയെ വിജയിപ്പിച്ചതെന്ന പുതിയ ആരോപണം .
വർഷങ്ങളായി ഈ രംഗത്തു വിധികർത്താവായി നിന്ന് സ്വന്തം സത്യസന്ധത തെളിയിച്ച അദ്ദേഹത്തിനെ ആരും സംശയിച്ചില്ല. ആ അടവ് എൽക്കാതെ വന്നപ്പോൾ പുതിയ
നമ്പറുമായി ഇറങ്ങിയിരിക്കുകയാണ്. സ്വന്തം ഗുരുവിൻ്റെ പേരക്കിടാവിന് അറിഞ്ഞു കൊണ്ട് വിജയം നേടിക്കൊടുത്തുവെന്ന്
രാഗ നന്ദ ചന്ദ്രചൂഡൻ സാറിൻ്റെ കൊച്ചുമകളാണെന്
സ്വാമി സാറിനറിയില്ലയെന്നതാണ് സത്യം .എങ്കിലും
ദിവസങ്ങളായുള്ള ഈ മാനസീക പീഠം സ്വാമി സാറിനു താങ്ങാവുന്നതിലപ്പുറമായിരുന്നു.അതാണീ
ആത്മഹത്യാ ശ്രമത്തിൽ കലാശിച്ചത്.

ഈക്കാര്യത്തിനേ
ചൊല്ലി വീട്ടിൽ അച്ചനും താനും തമ്മിൽ വഴക്കിലാരുന്നു.താൻ
സത്യം എല്ലാവരേയുമറിയിക്കുമെന്ന് പറഞ്ഞപ്പോൾ തന്നെ നന്ദിയില്ലാത്തവൾ എന്നാണമ്മ പറഞ്ഞത്. ഇതെല്ലാം നിനക്കു വേണ്ടിയാണ്
ഞങ്ങൾ ചെയ്യുന്നത്. ഇത്തവണ ഇതു നഷ്ടപ്പെട്ടാൽ സിനിമയിലേക്കുള്ള
സുവർണ്ണാവസരമാണ് കൈവിട്ടു പോകുന്നത്. അതു നിനക്കു ജീവിതത്തിൽ വലിയൊരു നഷ്ടമായിരിക്കും.

എങ്കിലും മനസ്സാക്ഷി. അതു തന്നെ സത്യം തുറന്നു പറയാൻ നിർബന്ധിക്കുന്നു. അടുത്ത ദിവസം തന്നെ സ്വാമി സാറിൻ്റെ
നിരപരാധിത്വം എല്ലാവരേയുമറിയിക്കാൻ മനസ്സിൽ തീരുമാനിച്ചിരുന്നു.തനിക്കു മാത്രമേ അതിനു കഴിയൂ. സാറിത്തരത്തിലുള്ള ഒരു തീരുമാനമെടുത്ത സ്ഥിതിക്ക് ഇനി ഒട്ടും വൈകിക്കുടാ.

നൂപുര പെട്ടെന്ന് കുളിച്ചൊരുങ്ങി സ്വാമി സാറിനേക്കാണാൻ
ഹോസ്പിറ്റലിലെത്തി.അവിടെ ഡോക്ടറോടൊപ്പം
പോലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. കോഴ വിവാദ കേസിലെ പ്രതിയായ തിനാൽ പോലീസിൻ്റെ
പ്രത്യേക നിരീക്ഷണമുണ്ടായിരുന്നു. ആത്മഹത്യാശ്രമത്തിനുള്ള കേസ് രജിസ്ട്രർ ചെയ്തിരുന്നു. സ്വാമി സാറിനോടു കാര്യങ്ങൾ അന്വേഷിച്ചു പോലീസ് ഉദ്യോഗസ്ഥർ പോകാനിറങ്ങി.ഇനിയും വൈകിയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് നൂപുരക്കു തോന്നി.

അവൾ ഡോക്ടറുടെ സഹായത്തോടെ കാര്യങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി. എല്ലാ
നർത്തകികളുടേയും പ്രകടനങ്ങൾ അടങ്ങിയ പെൻ ഡ്രൈവും അവർക്കു കൈമാറി. തനിക്കു വേദിയിൽ പറ്റിയ തെറ്റ് അവൾ സമ്മതിച്ചു.ഈ കേസിൽ സ്വാമി സാർ നിരപരാധിയാണ്. അദ്ദേഹത്തിനെതിരെ കേസ്സെടുക്കരുതേ.

ഈ വിവാദം ആർക്കുവേണ്ടിയാണോ നടക്കുന്നത്, ആ കുട്ടി തന്നെ സത്യാവസ്ഥ ബോധിപ്പിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥരും, ഡോക്ടറും അത്ഭുതപ്പെട്ടു. ഇതറിയുമ്പോൾ കുട്ടിയുടെ അഛൻ്റെ പ്രതികരണം? ഞാനതു കാര്യമാക്കുന്നില്ല സാർ.ഒരാഴ്ചയായി
സ്വാമി സാർ മാനസീക മായി തകർന്നു കൊണ്ടിരിക്കുകയാണ്. ഇത്രയുമില്ലെങ്കിലും ഇതിനിരയായ രാഗ നന്ദയും വേദനിക്കുന്നുണ്ടാവും.പിന്നെ സ്വാമി സാറിൻ്റ
കുടുംബം. ഇവരുടെയൊക്കെ വേദന കണ്ടിട്ട് മിണ്ടാതിരിക്കാൻ എനിക്കു പറ്റില്ല സാർ. അവസാന ജയം സത്യത്തിനായിരിക്കും എന്ന് വിശ്വസിക്കുന്ന
ആളാണ് ഞാൻ. അതിനൊരു നിമിത്തമായതിൽ എനിക്കഭിമാനമുണ്ട് സാർ. പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച
ചക്രവർത്തിയുടെ സന്തോഷരുന്നു അവളുടെ കണ്ണുകളിൽ .മോളേ, സ്വാമി സാർ അവളെ
അരികിലേക്കു വിളിച്ചു. ഇതിനു ഞാൻ നിനക്കെന്തു പകരം തരും. ഒന്നും വേണ്ട. മനസ്സിൽ ഹരിപ്രിയയുടെ സ്ഥാനം നൽകണം. വിദ്യയിൽ എനിക്കു ഗുരുവാകണം. അവൾ ആ പാദത്തിൽ തൊട്ടു
വണങ്ങി.സ്വാമി സാറിൻ്റെ കണ്ണിൽ നിന്നു അടർന്നു വീണ മിഴിനീർ കൊണ്ട് അദ്ദേഹം അവൾക്കെല്ലാത്തിനും സമ്മതം നൽകി.

About The Author

Leave a Reply

Your email address will not be published. Required fields are marked *