LIMA WORLD LIBRARY

പ്രതീക്ഷ – ജോസ് ക്ലെമന്റ്

എല്ലാം നഷ്ടപ്പെടുന്നവന്റെയുള്ളിൽ സ്രഷ്ടാവ് നിക്ഷേപിച്ചിരിക്കുന്ന കച്ചിത്തുരുമ്പാണ് പ്രതീക്ഷ. ഒന്നു പിടിച്ചു കയറാനും നിലനില്ക്കാനുമുള്ള ആശ്രയം. ആത്മബന്ധങ്ങളിലും ഈ പ്രതീക്ഷയ്ക്ക് വളരെയധികം സ്ഥാനമുണ്ട്. നഷ്ടപ്പെട്ടു പോകുന്നവയെല്ലാം തിരികെ എടുക്കാൻ പറ്റുമെന്ന പ്രതീക്ഷ. തുടർന്നുള്ള ജീവിതത്തിൽ എല്ലാം നേടിത്തരുമെന്ന പ്രതീക്ഷ ! ഈ പ്രതീക്ഷയിൽ അഭിരമിക്കാതെ ഒരു തുണ്ടു കയറിനും കാണാ താഴ്ചകളിലേക്കും ഉയിരിനെ പറിച്ചു കൊടുത്ത് ജീവിത പകലിന്റെ തിരി താഴും മുമ്പ് ഇരുട്ടിലേക്ക് സ്വയം വലിച്ചെറിയാൻ മുതിർന്നാൽ നമുക്ക് മാപ്പില്ല. ചെടികൾ വളരുന്ന, പൂക്കൾ വിരിയുന്ന, കായ്കനികൾ […]

‘ഇന്ദിരാഗാന്ധി സ്‌മൃതി’ – Mary Alex ( മണിയ)

ഇന്ത്യക്കഭിമാനമാമൊരു താരം, ഇന്ദിരയെന്ന നാമം ആർക്കു മറന്നിടാം? ഇനിയുമുണ്ടാകുമോ ഇവ്വിധമൊരു വനിത ! ഇതിനു മുൻപുണ്ടോ ധീരയായൊരു സ്ത്രീ നാരികൾക്ക് മാതൃക നാടിന്നഭിമാനം നാനാ തുറകളിൽ കഴിവും വ്യക്തിത്വവും നാടിനെ ഭരിച്ചു വർഷങ്ങളോളവും നാശമേതുമില്ലാതെ പുരോഗതീ സമൃദ്ധം മറക്കാൻ കഴിയുമോ ആ ദിനം,വർഷവും മാറത്തലച്ചു പലരും, ആ വർത്തയാൽ മാപ്പില്ലൊരിക്കലും ആ നരാധമനു, മാറില്ലൊരിക്കലും ആയതിൻ ദുർവിധി! ഒക്കെയും വിധി എന്നാശ്വസിപ്പു നാം ഒന്നിനും പോരാത്തവർക്കേ ഇതു ചെയ്യാനാവു ഓരോന്നിനും ഓരോരോ തിരിച്ചടി ഓർക്കുക നാം എന്നും […]

എങ്കിൽ … എങ്കിൽ മാത്രം – പ്രസന്ന നായർ

ഇനിയും ജന്മമെടുത്തീടാം ഇണയായ് നീ കൂടെ വരുമെങ്കിൽ പിന്നെയും ജന്മം എടുക്കാം ഞാൻ നിഴലായ് നീയെന്നി ലലിയുമെങ്കിൽ കല്പാന്തകാലത്തിൻ വാതായനങ്ങളിൽ കാതരേ നിൻ മുഖം കണ്ടു കൊതിച്ചു ഞാൻ ജനിമൃതികൾതൻ ഇടനാഴികകളിൽ ഓമലേ നിൻ സ്വരം കേട്ടു തരിച്ചു ഞാൻ മാനസ ക്ഷേത്രത്തിൻ ശ്രീകോവിലിൽ നിൻ്റെ മഞ്ജുള വിഗ്രഹം കണ്ടു വണങ്ങി ഞാൻ ജീവിതം നീർത്തിയ കൂരിരുൾ പാതയിൽ കൺമണി നിൻ കരം കവർന്നു നടന്നു ഞാൻ

ഹിരണ്മയ മുദ്ര – Dr മായാ ഗോപിനാഥ്

ഞാനെന്നാൽ നീയും നീയെന്നാൽ ഞാനുമായി മാറുന്ന ഒരു നീരുറവയാണ് സ്നേഹം..” വായിച്ച് കൊണ്ടിരുന്ന പ്രണയപുസ്തകം മടക്കി വച്ച് വെയിൽ ചാഞ്ഞ കിടന്ന വൈകുന്നേരത്ത് അയൽ വീടിന്റെ രണ്ടാം നിലയിലെ ആകാശനീലവിരിയുള്ള ജനാലയിലേക്ക് പ്രതീക്ഷയോടെ നോക്കി സൂസൻ .ഇല്ല ഇന്നും തുറന്നിട്ടില്ല. ഒരു വിതുമ്പലോടെ കാറ്റു പിടഞ്ഞു പോയ മതിലിൽ നിന്നും മൂന്നാല് കരിയിലകൾ മാത്രം താഴേക്കു പറന്നു വീണു അടഞ്ഞ ജാലകങ്ങൾക്കുള്ളിൽ എത്രയെത്ര രാഗമാലികകൾ ഇപ്പോൾ പിടയുന്നുണ്ടാവും. വെള്ളിയാഭരണങ്ങളും, കസവ് കര സാരികളും, പലനിറം കുപ്പിവളകളും ചുമരലമാരയിൽ […]

അമ്മമനം കുളിർമ്മമനം – സി. രാധാകൃഷ്ണൻ

ബാലസാഹിത്യം എഴുതാൻ ഏറ്റവും അവകാശവും അധികാരവും ഉള്ളത് ആർക്കാണ്? അഥവാ ആ അവകാശം എല്ലാവർക്കും ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ സ്വാഭാവികമായി ഉള്ളത് ആർക്കാണ്? സംശയം ഒന്നും വേണ്ട, ഏറ്റവും കൂടുതൽ ഉള്ളത് അമ്മമാർക്ക്. അവരെക്കാൾ കൂടുതൽ മുത്തശ്ശിമാർക്കും. എന്റെ അമ്മയ്ക്ക് ഞങ്ങൾ അഞ്ചു മക്കളാണ്. എല്ലാരും ഈരണ്ടു വയസ്സ് മാറി ജനിച്ചു. ഞങ്ങളെ നിരത്തിയിരുത്തി അമ്മ കഥ പറഞ്ഞു തരുമായിരുന്നു. രാമായണവും മഹാഭാരതവും. ഞങ്ങൾ വല്ലാതെ വികൃതി കാണിക്കുമ്പോൾ അമ്മ സ്വയം പറയും: എന്നാണാവോ ഇതൊക്കെ ഒന്ന് […]

മഹാരാജ്യത്തിലെ ആസ്ഥാന (തൂലികയുന്തുകാർ) സാഹിത്യമെഴുത്തുകാർ – സാക്കിർ – സാക്കി നിലമ്പൂർ

ആരവിടെ …! മന്ത്രിമുഖ്യ ദർബാർ ആരംഭിക്കട്ടെ. രാജകിങ്കരൻമാർ തടവിലാക്കി കൊണ്ടുവന്ന അടിമക്കലാകാരൻമാർ എവിടെ ? അടിയർ!! ഓ…നിങ്ങൾ കവികളാണല്ലേ …? നിങ്ങളെല്ലാം കഥാകൃത്തുക്കളാണല്ലേ..? അങ്ങനെയെങ്കിൽ … കളകളാരവം മുഴക്കിയൊഴുകുന്ന , കണ്ണീർതെളിമയുള്ള, ജലസമൃദ്ധിയാൽ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പുഴകളെക്കുറി ച്ചെഴുതിയാൽ മതി നിങ്ങൾ. കരളിൽ പ്രണയസംഗീതത്തിൻ്റെ മാസ്മരികത നിറച്ച് , വെള്ളിനൂലുപോലെ ഊർന്നിറങ്ങുന്ന , ഹൃദയഹാരിയായ കുളിർമഴയെക്കുറിച്ചെഴുതിയാൽ മതി നിങ്ങൾ. ഹൃദയതന്ത്രികളിൽ മാന്ത്രികത മീട്ടുന്ന, പ്രണയസംഗീതത്തിൻ്റെ താളലയലഹരിയിൽ മതികെട്ടുറങ്ങട്ടെ പ്രജകളും ശത്രുക്കളും. പച്ചപ്പട്ടു വിരിച്ചപോലെ വിശാലമായ , പുൽമേടുകൾക്കു […]

GOLDEN GLEAM – Gopan Ambat

In evening skies of azure, Flowers bloom and dance. Whispering breeze soothes, Nature’s gentle romance. Moonlight paints the night, Stars shimmer, beguiling sight. Whispered secrets of gold Divinity and trust to be told Joyful laughter resounds, Calm embrace, heart bounds. Dreams take castles high, Hope’s wings touch the sky. Turbulent ocean waves crash, Seagulls soar […]

മാതൃ ഭവനം – അനിൽ കോനാട്ട്

ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ജയമോഹന് രണ്ടു സഹോദരിമാരാണ്. സുധയും അജിതയും. മൂന്ന് പേരും വിവാഹിതരായി… ജയമോഹന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് തന്നെ തറവാട് വീതം വെച്ചു. മക്കൾക്കെല്ലാം തുല്യവീതം….. ജയമോഹന്റെ ഭാര്യ രേവതി ടീച്ചറാണ്.. സുധയുടെ വിവാഹം അച്ഛന്റെ മരണ ശേഷമായിരുന്നു…!!! ജയമോഹന്റെ എതിർപ്പ് വക വെക്കാതെ തന്നെ രേവതി തന്റെ സ്വർണ്ണം സുധക്ക് കൊടുത്തു. “പഴേ സ്വർണ്ണം കുറച്ചു രേവതി കൊടുത്തു… അവൾക്ക് സ്വർണ്ണം ഇഷ്ടമല്ല…” സ്വർണ്ണത്തിന്റെ കാര്യം ചോദിച്ചവരോട് മാലതി കുശുകുശുത്തു. […]

മണിമുഴക്കം – ജയൻ വർഗീസ്

( ജീവിതായോധനത്തിന്റെ പരുക്കൻ അരീനകളിൽ നിന്ന് അന്നന്നപ്പം കണ്ടെത്താനുള്ള ആവേശത്തോടെസ്വപ്നങ്ങളുടെ ട്രങ്ക്‌ പെട്ടിയും തൂക്കി ഇന്ത്യൻ നഗരങ്ങളിൽ എത്തിച്ചേർന്ന  നമ്മുടെ  പെൺകുട്ടികളാണ് 970 കളിൽ ആരംഭിച്ച് ഇന്നും തുടരുന്ന അമേരിക്കൻ മലയാളി കുടിയേറ്റത്തിന്റെ ആദ്യ തലമുറകൾ. കണ്ണീരുംപുഞ്ചിരിയും ഇഴചേർന്ന അവരുടെ ജീവിത വേദികളിൽ വാർദ്ധക്യം ഒരു കഥാപാത്രമായി എത്തിക്കഴിഞ്ഞു. ഭൂലോകത്തിന്റെ മറുകരയിൽ ഒറ്റപ്പെട്ട അവരുടെ ജീവിത സാഹചര്യങ്ങളിൽ പ്രണയം ഒരനിവാര്യതയായിതീർന്നിരുന്നു എന്നതിനാലാവണം കെട്ടുറപ്പോടെ ഇന്നും ഇവിടെ നില നിൽക്കുന്ന കുടുംബ ബന്ധങ്ങൾ. ഇണപ്പക്ഷികൾ പിരിയുമ്പോൾ തേങ്ങിപ്പോളുന്ന മലയാളി വാർദ്ധക്യത്തിന്റെ ഹൃദയ വികാരങ്ങൾ  വരച്ചിടുവാനുള്ള ഒരെളിയ പരിശ്രമമാണ് ഈ കവിത ) അകലത്തെ കൂട്ടിൽ നി – ന്നൊരു വിളി -യകതാരി – ലുരുകുന്ന കരളിന്റെ തേങ്ങൽ പോലെ: പ്രിയമുള്ള സ്വപ്നമേ വരികയീ യാത്രയിൽ ഒരു മെയ്യായിരുന്ന നാം പിരിഞ്ഞതെന്തേ ? പരിഭവം പറയുന്ന കവിതയായ് ഇടനെഞ്ചിൽ ചിറകടിച്ചരികിൽ നീ വന്നണഞ്ഞപ്പോൾ പിരിയുമെന്നോർത്തേയില്ല യകലത്തെ നീലാകാശ – ച്ചെരുവിലെ കൂട്ടിൽ എന്റെ കുറുകലുകൾ ! പൊഴിയുവാൻ ‌ മാത്രമായി ഗതകാല ചിറകിലെ മൃദു തൂവലായി നമ്മൾ ഒത്തു ചേർന്നപ്പോൾ ഒരുനൂറ് മോഹത്തിന്റെ മൃദു വിരൽ പിടിച്ചെത്ര നിറമുള്ള കനവുകൾ നെയ്തിരുന്നു നാം ? ഒരു കൊച്ചു കലമാനിൻ ചടുലമാം ചാട്ടം പോലെ ലഹരിയായിരുന്ന നിൻ മിഴിയിണകൾ അരികിലുണ്ടെങ്കിൽ നാളെ ഒരുമിച്ച് കാലത്തിന്റെ മറുകരയണയുവാൻ മണി  മുഴങ്ങുമ്പോൾ ! വരികയെന്നിടനെഞ്ചിൽ ഒരുമിച്ചു പോകാം ദൂരെ ചിറകടിച്ചകലുന്ന പ്രാവുകൾ പോലെ !

‘പ്രണയത്തിന്റെ നീരാഴിയിൽ’; എഐ വീഡിയോ സോങ്ങ് റിലീസ് ചെയ്തു

തൃശ്ശൂർ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെ ചിത്രീകരിച്ച വീഡിയോ സോങ്ങ്, ‘പ്രണയത്തിന്റെ നീരാഴിയിൽ’ യൂട്യൂബിൽ റിലീസ് ചെയ്തു. മലയാളത്തിൽ ആദ്യമായി, ഒരു പ്രമേയത്തെ ആസ്പദമാക്കി, ഒരു എഐ മോഡൽ(അവതാർ) അഭിനയിച്ചിരിക്കുന്ന ഈ ആൽബത്തിന്റെ മുഴുവൻ വീഡിയോയും ഓഡിയോയും പൂർണ്ണമായും ജനറേറ്റ് ചെയ്തത് എഐയിലാണ്. സേവ്യർ എന്ന കഥാപാത്രം തന്റെ പ്രണയിനി സാറയെ കാണുവാൻ ദൂരെദേശത്തുനിന്നും ബൈക്കിൽ പുറപ്പെട്ടു വരുന്നതും യാത്രയ്ക്കിടെ സേവ്യറിന്റെ മനസ്സിലൂടെ കടന്നു വരുന്ന സാറയെകുറിച്ചുള്ള ഓർമ്മകളുമാണ് ആൽബത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സേവ്യറിനെ നേരിട്ട് കാണിക്കാതെ പിൻദൃശ്യങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. ‘ക്ലാര […]

പോപ്കോൺ – പ്രിയകുമാർ

വെയിൽ തിളച്ചുതുളുമ്പുന്ന മലയുടെതാഴെ, ഉച്ചി പൊള്ളുകയും തലച്ചോർ മലരു പോലെ വിടർന്ന് പുറത്തേക്കു ചിതറുമെന്ന മട്ടിൽ തലവേദന അനുഭവിക്കുകയും ചെയ്യുന്ന നേരത്തും ആ മനുഷ്യൻ തറഞ്ഞ മണ്ണിൽ പിക്കാസുകൊണ്ട് ആഞ്ഞാഞ്ഞു കിളയ്ക്കുകയായിരുന്നു. ഓരോ കിളയും തലയെ കുലുക്കിക്കുലുക്കി വേദനയെ ഇളക്കിക്കൊണ്ടിരുന്നു. ആളുകൾ അയാളെ നോക്കി മൂക്കിൽ വിരൽ വച്ചു കൊണ്ട് ഇത്തിരി പോന്ന തണലുകൾക്കടിയിൽ ഒതുങ്ങി നിന്നു. തരിശ്ശായി തറഞ്ഞു കിടക്കുന്ന മണ്ണിൽ അയാളുടെ ഓരോ പ്രഹരവും ആളുകളെ വല്ലാതെ അസ്വസ്ഥരാക്കാൻ പോന്നതായിരുന്നു. എന്താണ് അയാളവിടെ തിരയുന്നത് […]

വിദ്യാർത്ഥികളോടൊപ്പം നിത്യയൗവനം – കവിതാ സംഗീത്

കോളേജിൽ മലയാളം അധ്യാപകനായ നാരായണൻ മാസ്റ്റർ എപ്പോഴും ചിരിച്ചും സന്തോഷത്തോടെയുമാണ് ക്ലാസ്സിൽ വരുന്നത്. 55 വയസ് പിന്നിട്ടിട്ടും, അയാളുടെ ഉള്ളിലെ യുവാവിന് ഒട്ടും പ്രായംകൂടിയേയില്ല. ഓരോ വർഷം കൂട്ടത്തോടെ പുതുമുഖങ്ങൾ ക്ലാസിലേക്ക് കയറിവരുമ്പോൾ, അവരെ കണ്ടപ്പോഴേക്കും നാരായണൻ മാസ്റ്ററിന്റെ ഉള്ളിലെ അത യൗവനോന്മേഷം വീണ്ടും പുണരുകയായിരുന്നു. ക്ലാസിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് പുറമേ, നാരായണൻ മാസ്റ്റർ അവരോടൊപ്പം മനസ്സ് പങ്കുവച്ചും കളിച്ചും ചിരിച്ചും ജീവിക്കുകയായിരുന്നു. സന്ധ്യാകാലങ്ങളിൽ വിദ്യാർത്ഥികളോടൊപ്പം ബാഡ്മിന്റൺ കളിക്കലോ, കഫ്റ്റീരിയയിലെ ചായയോ, ചിലപ്പോൾ പുഴയുടെ തീരത്ത് സുഹൃത്തായി […]

തറവാട് മുറ്റത്ത്‌ – ശ്രീമതി.ലാലി രംഗനാഥ്

” ചേച്ചി ഉറങ്ങിയോ? സ്ഥലമെത്താറായി. ” കാറിന്റെ പിൻസീറ്റിൽ കണ്ണടച്ചിരിക്കുകയായിരുന്ന ദേവികയോട് ഡ്രൈവർ കണ്ണൻ തിരിഞ്ഞുനോക്കിയിട്ട് ചോദിച്ചു. “ഏയ്‌.. ഇല്ല “.. പുറത്തേക്ക് നോക്കിയപ്പോൾ ദേവുവിന്റെ കാഴ്ചകൾക്ക് തിമിരം ബാധിച്ചത് പോലെ.. നാൽപതു വർഷങ്ങളുടെ അപരിചിതത്വം. ജനിച്ചു വളർന്ന തറവാടും തറവാട്ടു കുളവും അരളിമരവും പിന്നാമ്പുറത്തെ മാവിൻ പറമ്പും അവ്യക്തമാണ്. ഓർമ്മകൾക്ക് മാറാല പിടിച്ചിരിക്കുന്നു. തെളിഞ്ഞു നിൽക്കുന്നത് ഒരേയൊരു ചിത്രം മാത്രം.. അവളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. ഓർമ്മകളിൽ തറവാട്ടു മുറ്റത്തെ ഒരു കളമെഴുത്തും പാട്ടും. പ്രാർത്ഥനയോടെ […]

കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 6 – കാരൂര്‍ സോമന്‍

അധ്യായം-6 തിരിച്ചുവരവുകള്‍   ഓപ്പറേഷന്‍ തീയറ്ററിന്‍റെ പുറത്തുള്ള വിസിറ്റേഴ്സ് റൂമിലെ കസേരയില്‍ മോഹന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. ബിന്ദുവിനെ അകത്തേക്കു പ്രവേശിപ്പിച്ചിട്ട് അഞ്ചുമണിക്കൂറാകുന്നു. നീണ്ട കാത്തിരിപ്പിന്‍റെ നിരാശയും എന്തായിരിക്കും സംഭവിക്കുക എന്ന ആശങ്കയും അയാളുടെ മുഖത്ത് വായിച്ചെടുക്കാം. അയാള്‍ പുറത്തേക്കു നോക്കി. ചില്ലുജാലകത്തിലൂടെ വെയിലിന്‍റെ തിളക്കം അയാളുടെ കണ്ണുകളിലേക്കടിച്ചു. ഇന്നു മഞ്ഞു വീഴ്ച കുറവാണ്. ആകാശത്തിനു കൊതിപ്പിക്കുന്ന നീലപ്പ്. ഇലകള്‍ പൊഴിഞ്ഞ മരത്തില്‍ പേരറിയാത്ത ഒരു നാട്ടുപക്ഷിയുടെ സാന്നിധ്യം. തൊട്ടപ്പുറത്ത് സോഫിയ ഇരിക്കുന്നുണ്ട്. അവള്‍ക്കൊപ്പം എയ്ഞ്ചലും […]