LIMA WORLD LIBRARY

എങ്കിൽ … എങ്കിൽ മാത്രം – പ്രസന്ന നായർ

ഇനിയും ജന്മമെടുത്തീടാം
ഇണയായ് നീ
കൂടെ വരുമെങ്കിൽ
പിന്നെയും ജന്മം
എടുക്കാം ഞാൻ
നിഴലായ് നീയെന്നി
ലലിയുമെങ്കിൽ

കല്പാന്തകാലത്തിൻ
വാതായനങ്ങളിൽ
കാതരേ നിൻ മുഖം
കണ്ടു കൊതിച്ചു ഞാൻ
ജനിമൃതികൾതൻ
ഇടനാഴികകളിൽ
ഓമലേ നിൻ സ്വരം
കേട്ടു തരിച്ചു ഞാൻ

മാനസ ക്ഷേത്രത്തിൻ
ശ്രീകോവിലിൽ നിൻ്റെ
മഞ്ജുള വിഗ്രഹം
കണ്ടു വണങ്ങി ഞാൻ
ജീവിതം നീർത്തിയ
കൂരിരുൾ പാതയിൽ
കൺമണി നിൻ
കരം കവർന്നു
നടന്നു ഞാൻ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px