‘ഇന്ദിരാഗാന്ധി സ്‌മൃതി’ – Mary Alex ( മണിയ)

Facebook
Twitter
WhatsApp
Email

ഇന്ത്യക്കഭിമാനമാമൊരു താരം,
ഇന്ദിരയെന്ന നാമം ആർക്കു മറന്നിടാം?
ഇനിയുമുണ്ടാകുമോ ഇവ്വിധമൊരു വനിത !
ഇതിനു മുൻപുണ്ടോ ധീരയായൊരു സ്ത്രീ
നാരികൾക്ക് മാതൃക നാടിന്നഭിമാനം
നാനാ തുറകളിൽ കഴിവും വ്യക്തിത്വവും
നാടിനെ ഭരിച്ചു
വർഷങ്ങളോളവും
നാശമേതുമില്ലാതെ
പുരോഗതീ സമൃദ്ധം
മറക്കാൻ കഴിയുമോ
ആ ദിനം,വർഷവും
മാറത്തലച്ചു പലരും,
ആ വർത്തയാൽ
മാപ്പില്ലൊരിക്കലും
ആ നരാധമനു,
മാറില്ലൊരിക്കലും
ആയതിൻ ദുർവിധി!
ഒക്കെയും വിധി
എന്നാശ്വസിപ്പു നാം
ഒന്നിനും പോരാത്തവർക്കേ
ഇതു ചെയ്യാനാവു
ഓരോന്നിനും ഓരോരോ
തിരിച്ചടി
ഓർക്കുക നാം
എന്നും എപ്പോഴും.
സ്മരിക്കൂ നാമാ
ധീരയാം വനിതയെ
സാമർഥ്യവും സൗന്ദര്യവും ഒത്തിണങ്ങും
സ്മരണയിൽ നിർത്തൂ
ആ ദിനവുമാ സൗമ്യത,
സ്നേഹം, സഹോദര്യവും
കലർത്തുക നാമാ പെരുമാറ്റശൈലി
കറയേശാതെ നാടിന്നുപകാരമായ്.
കേരളപ്പിറവി ദിനേ
എടുത്തിടൂ പ്രതിജ്ഞ,
കലയെ എത്തിച്ചിടാൻ ഉത്തുംഗശ്രുംഗേ !

About The Author

Leave a Reply

Your email address will not be published. Required fields are marked *