LIMA WORLD LIBRARY

ഒരു പട്ടം പോലെ – അനുഭവക്കുറിപ്പ് – മിനി സുരേഷ്

  ഒരു പട്ടം പോലെ പാറി നടക്കുകയാണ് ഞാനിപ്പോൾ.സ്കൂൾ.കോളേജ് ഗ്രൂപ്പുകൾ.സാഹിത്യഗ്രൂപ്പുകൾ, പ്രസംഗ ഗ്രൂപ്പുകൾ ,പാട്ട് ഗ്രൂപ്പുകൾ എന്നു വേണ്ട ആകെ ബഹളമയം.പലതിലും അഡ്മിനുമാണ്. വീട്ടിലിരുന്ന് കൊണ്ട് ലോകം ചുറ്റി വരാം .പണ്ട് പരമശിവൻ ഗണപതിക്കും ,സുബ്രഹ്മണ്യനും ലോകം ചുറ്റി വരുവാൻ പരീക്ഷണം നൽകിയത് പോലെ ഇന്ന് ആർക്കെങ്കിലും ഒരു ‘ടെസ്റ്റ്’ നടത്തിയാൽ അവർ ആദ്യം ഓടിക്കയറുന്നത് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കാകും. മിണ്ടുന്നതിനും ,തുമ്മുന്നതിനും മുക്കിന് മുക്കിന് ഗ്രൂപ്പുകളല്ലേ. ഞാനിതൊന്നുമല്ല പറയുവാൻ പോകുന്നത് കേട്ടോ. നഷ്ടബാല്യത്തെക്കുറിച്ചും ,കളഞ്ഞു പോയ […]

ലോക വോളണ്ടിയർ ദിനത്തിൽ ദുരന്തമേഖലകളിലെ സന്നദ്ധ പ്രവർത്തകരെ ആലുവയിലെ സന്നദ്ധ പ്രവർത്തക കൂട്ടായ്മ ആദരിച്ചു

  ലോക വോളണ്ടിയർ ദിനത്തിൽ ദുരന്തമേഖലകളിലെ സന്നദ്ധ പ്രവർത്തകരെ ആലുവയിലെ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ ആദരിച്ചു. ആലുവ സെൻ്റ് സേവ്യേഴ്സ് കോളജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ വോളണ്ടിയർ ദിനാചരണം പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പാൾ ഡോ. മിലൻ ഫ്രാൻസ് അധ്യക്ഷത വഹിച്ചു. തിരക്കേറിയ ജീവിതത്തിനിടയിൽ സ്വന്തം കാര്യം മാത്രം നോക്കാതെ സമൂഹത്തിൻ്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്ന വോളണ്ടിയർമാർ മനുഷ്യ സമൂഹത്തിന് മുതൽക്കൂട്ടാണെന്ന് അദ്ദേഹം അനുസ്മരിച്ചു. വയനാട് ദുരന്തത്തിൽ ഉൾപ്പെടെയുള്ള പ്രകൃതി […]

വിൽക്കാനുണ്ട്, കൂറുമാറ്റ കിരീടങ്ങൾ – ജയരാജ്‌ പുതുമഠം

=================== കൂറുമാറി ചാടിവരുന്നവർക്ക് താലവും,കിരീടങ്ങളുമായി കാത്ത് നിൽപ്പാണ് മിക്കവാറും എല്ലാ രാഷ്ട്രീയ കക്ഷികളും, ഈയിടെയായി. എന്തൊരു നാറിയ ദുരവസ്ഥയാണ് ഇതെന്ന് ആലോചിക്കുന്തോറും അപമാനം ഏറിവരുന്നു. ഈ അപചയാവസ്ഥയിൽ അഭിരമിയ്ക്കാത്ത ഒരു രാട്രീയകക്ഷികളും ഇവിടെയില്ല എന്നത് അതിലേറെ ദുഖിപ്പിക്കുന്നു. മിക്കവാറും നേരെ സ്ഥാനാർഥി തസ്തികയിലേയ്ക്കും തതുല്യമായ പദവികളിലേയ്ക്കുമൊക്കെയാണ് പരവതാനി വിരിയ്ക്കപ്പെടുന്നത്. എന്തൊരു കഷ്ടം! ജനാധിപത്യമേ കേഴുക. 🥺  

മരണ സ്മരണകൾ – ഡോ.പി.എൻ.ഗംഗാധരൻ നായർ

🌻 മൺഡേ സപ്ലിമെന്റ് –147 🌻 🌹 മരണ സ്മരണകൾ .🌹 ജീവിതത്തിൽ സുനാമി, മാരകരോഗം, യുദ്ധം തുടങ്ങിയ ദുരന്തങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. മനുഷ്യപ്രയത്നത്തിന്റെ പരിമിതിയും പ്രപഞ്ചശക്തികളുടെ അപാരതയുമാണ് ഇതു കാണിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയഅത്ഭുതമെന്തെന്ന, മഹാഭാരതത്തിലെ തടാക ദേവതയുടെ ചോദ്യത്തിന് ധർമ്മപുത്രൻ നൽകുന്ന മറുപടി ഇതായിരുന്നു : “മറ്റുള്ളവർ മരിക്കുന്നത് കണ്ടുകൊണ്ടിരുന്നിട്ടും മരണം തന്റെ അടുത്തേക്ക് വരില്ലെന്ന വിചാരത്തിൽ മനുഷ്യൻ വീണ്ടും ദുഷ്കൃത്യത്തിൽ ഏർപ്പെട്ട് തോന്നിയത് പോലെ ജീവിക്കുന്നു”. മരണം മറ്റുള്ളവർക്കേ വരൂ എന്നത് […]

യാന്ത്രിക നരഭോജനം – ജോസ് ക്ലെമന്റ്

ഇന്ന് എല്ലാവർക്കും ജീവിതം ആഘോഷങ്ങൾക്കും അഭിലാഷങ്ങൾക്കും വേണ്ടി മാത്രമുള്ള ഒരിടം എന്നതിൽ കൂടുതൽ മറ്റൊന്നുമില്ലാതായിരിക്കുന്നു.ഒരുവൻ മറ്റൊരുവന്റെ സ്വാർഥതയുടെ പാത്രങ്ങളിൽ നിന്ന് ആഹരിക്കപ്പെടുകയാണ്. സ്വന്തം വിശപ്പിനു വേണ്ടി , സംതൃപ്തിക്കു വേണ്ടി. അതിൽ കൂടുതൽ ബന്ധങ്ങളിൽ നിന്ന് മറ്റൊന്നും ആഗ്രഹിക്കുന്നില്ല. ലൈംഗീകതയോടെയല്ലാതെ കണ്ണുകളൊന്നും സ്ത്രീയെ നോക്കുന്നില്ല. കൊള്ളലാഭങ്ങൾക്കല്ലാതെ ഒരു വ്യാപാരവും നടക്കുന്നില്ല. സ്വാർഥതകളില്ലാതെ പ്രാർഥനാ കൂടാരങ്ങളിൽ ഒരു തിരിയും കൊളുത്തപ്പെടുന്നില്ല. അത്യാഗ്രഹങ്ങളില്ലാതെ ഒരു പ്രാർഥനയും ഉയരുന്നില്ല. വിഷം കലരാത്ത വായുവോ ജലമോ പോലും നമുക്കിന്ന് അന്യമായിരിക്കുന്നു. സ്വയം ഭക്ഷിച്ചില്ലാതാക്കുന്ന […]

സ്വർഗ്ഗസ്വപ്നങ്ങൾ – ജയൻ വർഗീസ്

അതിരുകൾ കൊണ്ടെന്റെ വിരിമാറിൽ വരയുന്ന മുറിവിന്റെ ചോരയിൽ പിടയുന്നു ഞാൻ. മനുഷ്യ സംസ്ക്കാരമേ , എവിടെ നിൻ കാലടി പതറുന്നു ? കനിവില്ലാ – ക്കശ്മലർ പോൽ ? സകല പ്രപഞ്ച സാകല്യവും സംയോജി ച്ചുരുവായ നന്മയാ- മീ ഭൂമിയിൽ മനുഷ്യ മോഹങ്ങളേ താരാട്ടി യുമ്മ വ- ച്ചരികിൽ മുലപ്പാൽ ചുരത്തിടുമ്പോൾ ഒരു നന്ദിയില്ലാത്ത പരിഷയായമ്മയിൽ മുറിവുകൾ വീഴ്ത്തിയ മൂടിയ പുത്രാ, വരിക യധർമ്മമാം സൂകര കുഴികളിൽ കുഴയുന്ന തവിടിന്റെ കൂട്ടിൽ നിന്നും. അവഗണിച്ചാരോ വലിച്ചെറിഞ്ഞെങ്കിലു – മതു മൂലക്കല്ലായി മാറിടുമ്പോൾ , അരുമയായപരനെ കരുതുന്ന നാൾ വരും അകലെയല്ലരികിലെൻ സർഗ്ഗ സ്വപ്നം !

അലസയാം അമ്മ – ലീലാമ്മതോമസ്  ബോട്സ്വാന

കാമം വിഷക്കണ്ണുമായി നോക്കുന്ന കൂരിരുട്ടിന്റെ ശാപയാമങ്ങളിൽ… അലസയാം, അമ്മമണ്ണിൽഉപേക്ഷിച്ചുപോയി. ആരീരോപാടാൻഅച്ഛനില്ല, ചൂടു പകരുവാൻ അമ്മയില്ല. അനാഥരായി വിടില്ല ഞാൻ, അമ്മതൻ സ്നേഹം അഭയം തരും. നിദ്രയേകുന്നു നീ പൊൻകരംകൊണ്ടു തഴുകട്ടെ ഞാൻ. കരുണ വറ്റിയില്ലചേർത്തു പിടിച്ചു വിരിയിക്കും കുഞ്ഞിനെ. ഒട്ടേറെ അമ്മമാർ കാലംമറന്നു കാര്യങ്ങൾ തേടി പടി കടന്നു… ബന്ധുക്കളാരുണ്ട്? ലോകത്തെ സ്നേഹിക്കാം പോറ്റിവളർത്തുന്നോർ, പാരിന്റെ സ്നേഹം.. ഏനൊന്നുമില്ലല്ലോ സ്വന്തമായി എനിക്കുള്ളതെല്ലാമവന്റെദാനം. വിരിയിക്കും കുഞ്ഞിനെ,എൻ മാറിലെ ചൂടു കൊണ്ടു..

തോക്കിൻകുഴലുകൾ ഭയപ്പെടുത്തിയ കൊഹിമയിലെ രാത്രി – ഡോ. പ്രമോദ് ഇരുമ്പുഴി

      ഭൂട്ടാൻ, ആസ്സാം, മേഘാലയ തുടങ്ങിയവയിലൂടെ നടത്തിയ യാത്രകൾക്കുശേഷം മറ്റൊരു യാത്രാ മോഹം ജനിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാന്റ്, ത്രിപുര, മണിപ്പൂർ, മിസ്സോറാം, അരുണാചൽപ്രദേശ് എന്നിവയിലൂടെക്കൂടി ഒരു യാത്രപോയാലോ? .എന്നാൽ  ഇരുപത്തിയൊൻപത് സംസ്ഥാനങ്ങളിലൂടെയും ഒരോട്ടപ്രദക്ഷിണം നടത്തിയിട്ടുണ്ട് എന്ന് ധൃതംഗപുളകിതനാ കാലോ ? മനസ്സിലെ ചിന്ത വേഗം നടപ്പിലാക്കിയില്ലേൽ ഒരിക്കലും നടക്കില്ല എന്നതാണ് പൊതുവെ ഏത് യാത്രികരുടെയും തിയറി. കാശ്മീർ സന്ദർശനത്തിൽ സഹയാത്രികരായിരുന്നവരെ കാര്യസാധ്യത്തിനായി വിളിച്ചു.അതിൽ നിലമ്പൂരുകാരനായ ആദർശും പൂക്കോട്ടുംപാടംകാരനായ റിട്ടയേർഡ് എസ്.ഐ അരവിന്ദേട്ടനും കൂടെ […]

വിലാപാക്ഷരങ്ങൾ തളംകെട്ടുന്ന തെരുവോരം – ഉദയത്ത് പ്രിയകുമാർ

       പൊതുവെ തിരക്കു വളരെ കുറവുള്ളതെങ്കിലും, ധാരാളം വീടുകളുള്ള ഒരു സ്ട്രീറ്റിനരികിൽ തല ഉയർത്തി നിൽക്കുന്ന പന്ത്രണ്ടാം നമ്പർ വീടിൻ്റെ വരാന്തയിൽ പുഞ്ചിരിക്കുന്ന മുഖവുമായി ജോർജ്ജുകുട്ടി എന്ന വൃദ്ധൻ എപ്പോഴും ഉണ്ടാകാറുണ്ടായിരുന്നു.       ആരോ എപ്പോഴോ ആ റോഡിന് “വാം സ്ട്രീറ്റ് ” എന്ന് പേരിട്ടിരുന്നു. എന്തു കൊണ്ടായിരിക്കും ചുറ്റുപാടുള്ള റോഡുകൾക്കൊന്നും ഉണ്ടാകാത്ത വ്യത്യസ്ഥമായ നാമം ആറോഡിന് വന്നത് എന്ന് ആരും ചിന്തിച്ചതുപോലുമില്ല. ചിന്തിക്കുവാൻ വീടുകളേക്കാൾ വളരെ കുറച്ച് ആളുകളേ ആ […]

മധുരാനുരാഗം – കലാ പത്മരാജ്

പ്രണയത്തിൻ നോവ് ചെറുതല്ലയെങ്കിലും… പ്രണയിനിയാകാൻ കൊതിച്ചു പോയി. മതിവിട്ടുപോകുമെന്നറിഞ്ഞിട്ടുമെന്തിനോ… മതിവരാപ്രണയത്തെ പുൽകി ഞാനും. അധരങ്ങൾ സംഗീതമമൃതായ് പൊഴിക്കുമ്പോൾ… ഒഴുകിടും സ്വരരാഗധാരയെന്നിൽ. മധുരമാം സ്വപ്നത്തിൽ ചുംബനമലരുകൾ നേദ്യമായ് ദേവനു അർപ്പിച്ചു നിത്യവും. പാതിനിലാവിലെൻ മിഴി അടഞ്ഞീടുമ്പോൾ… മന്ത്രിക്കും അത്മാവിൻ ഹർഷാരവം. മന്ദമായ് തഴുകി നീയെന്നിലേയ്ക്കണയുമ്പോൾ വിരിയുമെൻ മാരിവിൽ ചന്തമെന്നും. ചന്ദ്രിക പോലെന്നിൽ ഒളി തൂകിയെന്നും… മധുവൂറും സ്മരണകളേകി. അലയടിച്ചുയരുമെൻ പ്രണയത്തിൻ ചിറകൊച്ച നിശയുടെ തന്ത്രികൾ മീട്ടി. മന്ദസമീരന്റെ മൃദുകരമൊന്നാകെ… തഴുകിടും മൃദുമന്ത്രണത്താൽ. മധുരക്കിനാക്കൾക്ക് നിറച്ചാർത്ത് നൽകി കുളിരായി തളിർക്കുമെൻ […]

കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 10 – കാരൂര്‍ സോമന്‍

അധ്യായം-10 ആര്‍ത്തികള്‍ സരളയൊന്നും പറഞ്ഞില്ല…- രവിയുടെ ആകാംഷ ഇരട്ടിച്ചു. തെരഞ്ഞെടുപ്പിനു ഇനിയും സമയമേറെയുണ്ടെങ്കിലും രവിക്കു കാത്തിരിക്കാന്‍ കഴിയില്ലല്ലോ. എങ്ങിനെയെങ്കിലും സരളയെ സ്ഥാനാര്‍ഥിയാകണമെന്ന ആഗ്രഹത്തിലേക്കു വലിച്ചിട്ടാല്‍ തന്‍റെ പകുതി പണി കഴിഞ്ഞു. എല്ലാം പറഞ്ഞു ബോധിപ്പിച്ചിട്ടും സരളയ്ക്കു കാര്യങ്ങള്‍ പിടികിട്ടുന്നില്ല. ഷീറ്റടിച്ചതിനുശേഷം വീട്ടിലെത്തി കുളി കഴിഞ്ഞ് കഞ്ഞിയും മോന്തി നേരെ സരളയുടെ അടുത്തേക്കു വരികയായിരുന്നു. കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചാല്‍ തന്‍റെ പദ്ധതിയുമായി ധൈര്യപൂര്‍വം മുന്നോട്ടു പോകാമല്ലോ. കിളവനാണേല്‍ ഉച്ചയുറക്കത്തിലാണ്. രവി വന്നകാര്യം അയാളറിഞ്ഞിട്ടില്ല. അപ്പുറത്തെ മുറിയില്‍ നിന്നു ദീര്‍ഘമായ കൂര്‍ക്കംവലി […]

സാംസ്‌കാരിക കേരളത്തിന്റെ ഉള്ളടക്കം പൊള്ളയോ? – കാരൂർ സോമൻ (ചാരുംമൂടൻ)

ചലച്ചിത്ര അക്കാദമി ചെയർമാൻ കേരളത്തിലെ സീരിയൽ കണ്ട് പറഞ്ഞത്. ‘സീരിയലി നെയല്ല വിമർശിച്ചത് അതിന്റെ ഉള്ളടക്കത്തെയാണ്’. ദൃശ്യകല ഒരു നാട്ട്യ സാഹിത്യ രൂപമാണ്. അഭിനയമെന്ന മാധ്യമത്തിലൂടെ ജനങ്ങൾ കാണുന്നു. അതിന് സമൂഹത്തിൽ എത്രമാത്രം ജന സമതിയുണ്ടായാലും ആ നാട്ട്യത്തിൽ ആംഗികം, ആഹാര്യം, വാചികം, രസമുണ്ടോ, അനുഭൂതി മാധുര്യമുണ്ടോ എന്നതിനേക്കാൾ  മനുഷ്യരുടെ ജീവിതാവസ്ഥ പ്രധാനമാണ്. സമൂഹം ജീർണ്ണത യുടെ നടുക്കയങ്ങളിലിരിക്കെ അതിലടങ്ങിയിരിക്കുന്ന സാമൂഹ്യ കാവ്യബോധം ഒരു ദൃശ്യ കവനകലാമധുരിമയുടെ തനിമയിൽ കെടാവിളക്കുകളായി പ്രകാശിക്കുന്നുണ്ടോ? നമ്മുടെ  ആധുനിക സാംസ്‌കാരിക സാമൂഹിക […]