ലോക വോളണ്ടിയർ ദിനത്തിൽ ദുരന്തമേഖലകളിലെ സന്നദ്ധ പ്രവർത്തകരെ ആലുവയിലെ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ ആദരിച്ചു. ആലുവ സെൻ്റ് സേവ്യേഴ്സ് കോളജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ വോളണ്ടിയർ ദിനാചരണം പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പാൾ ഡോ. മിലൻ ഫ്രാൻസ് അധ്യക്ഷത വഹിച്ചു. തിരക്കേറിയ ജീവിതത്തിനിടയിൽ സ്വന്തം കാര്യം മാത്രം നോക്കാതെ സമൂഹത്തിൻ്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്ന വോളണ്ടിയർമാർ മനുഷ്യ സമൂഹത്തിന് മുതൽക്കൂട്ടാണെന്ന് അദ്ദേഹം അനുസ്മരിച്ചു. വയനാട് ദുരന്തത്തിൽ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളിലും കോവിഡ് കാലത്തും സ്വയം മറന്ന് സാമൂഹ്യപ്രവർത്തനത്തിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകരെയും രക്ത-അവയവദാന മേഖലകളിൽ പ്രവർത്തിക്കുന്നവരെയുമാണ് ലോക വോളണ്ടിയർ ദിനത്തിൽ ആദരിച്ചത്. ടീം ഇന്ത്യാ, സ്കൂബാ ടീം കുഞ്ഞുണ്ണിക്കര, പറവൂർ റെസ്ക്യു ടീം, കലിമ ബ്ളഡ് ഡോണർ ഫോറം മുപ്പത്തടം, ജീവൻ ബ്ളഡ് ഡോണർ ഫോറം, ആലുവ ബ്ളഡ് ബാങ്ക് തുടങ്ങിയവ സംഘടനകൾക്ക് പുറമേ വ്യക്തിപരമായി സാമൂഹ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടവരെയും മെമെന്റോ നൽകി ആദരിക്കുകയുണ്ടായി. സെൻറ് സേവ്യേഴ്സ് എൻ.എസ്.എസ്. യൂണിറ്റ്, ജനസേവ ശിശുഭവൻ, ഇന്ത്യൻ റെഡ് ക്രോസ്, മധ്യകേരള ഐ.എം.എ., അൻവർ പാലിയേറ്റീവ് കെയർ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ജോബി തോമസ്, ജോസ് മാവേലി എന്നിവർ നേതൃത്വം നല്കി. ഡോ. സി. എം. ഹൈദരാലി മുഖ്യപ്രഭാഷണം നടത്തി. സി. ചാൾസ്, ഫാ. യേശുദാസ് പഴമ്പിള്ളി, ഡോ. മേരി അനിത, അഡ്വ. ചാർളി പോൾ, ഇ.എ. ഷബീർ, ഇ. എ. അബുബക്കർ, ഡോ. ലേഖ, ഡോ. മരിയാ പോൾ, ഡോ. വിജയകുമാർ, പി. എ. ഹംസ കോയ തുടങ്ങിയവർ പ്രസംഗിച്ചു
About The Author
No related posts.