കാമം വിഷക്കണ്ണുമായി നോക്കുന്ന കൂരിരുട്ടിന്റെ ശാപയാമങ്ങളിൽ…
അലസയാം,
അമ്മമണ്ണിൽഉപേക്ഷിച്ചുപോയി.
ആരീരോപാടാൻഅച്ഛനില്ല,
ചൂടു പകരുവാൻ അമ്മയില്ല.
അനാഥരായി വിടില്ല ഞാൻ,
അമ്മതൻ സ്നേഹം അഭയം തരും.
നിദ്രയേകുന്നു നീ പൊൻകരംകൊണ്ടു തഴുകട്ടെ ഞാൻ.
കരുണ വറ്റിയില്ലചേർത്തു പിടിച്ചു
വിരിയിക്കും കുഞ്ഞിനെ.
ഒട്ടേറെ അമ്മമാർ കാലംമറന്നു
കാര്യങ്ങൾ തേടി പടി കടന്നു…
ബന്ധുക്കളാരുണ്ട്?
ലോകത്തെ സ്നേഹിക്കാം
പോറ്റിവളർത്തുന്നോർ,
പാരിന്റെ സ്നേഹം..
ഏനൊന്നുമില്ലല്ലോ സ്വന്തമായി
എനിക്കുള്ളതെല്ലാമവന്റെദാനം.
വിരിയിക്കും കുഞ്ഞിനെ,എൻ മാറിലെ ചൂടു കൊണ്ടു..