തിലകം-മാലൂര്‍ മുരളി

ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണമേതു മേശിടാതെ നാം മാനവീയപാതയില്‍ഗമിച്ചിടാം സഹോദരേ….. വിവിധഭാഷ, വേഷരീതിയെങ്കിലും നമുക്കൊരേ അമ്മയാംസ്വതന്ത്രഭൂമി’ ഇന്‍ഡ്യ’ യെന്നതോര്‍ക്കണം. സുന്ദര ഹരിതമായൊരമ്മ പോറ്റും നമ്മളെ സേവ ചെയ്,തെശ്ശസ്സുയര്‍ത്തിടാന്‍ കരങ്ങള്‍കോര്‍ത്തിടാം:….. ജാതിരഹിതശുദ്ധമായൊരിന്ത്യ പ്രാപ്തമാക്കുവാന്‍:… പോരുനിര്‍ത്തിടാംനമുക്കു ശക്തരായിമാറുവാന്‍. സ്‌നേഹ, സമതയോടെനമ്മള്‍ തോളുരുമ്മിനീങ്ങുകില്‍ ലോകനെറുകയില്‍ നമുക്കു ‘തിലക’മായി മാറിടാം…
നിലാവ് വറ്റിയ അദ്ധ്യാപികമാര്‍-ജയരാജ് പുതുമഠം

ഓണംപോലെ മലയാളികള്‍ സര്‍വ്വരും സോദരത്വേന കൊണ്ടാടുന്ന ഒരു ഉത്സവം ഭാരതനാട്ടില്‍ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നല്ലേ പഴമയിലെ ചൊല്ല്. ഓണത്തെക്കുറിച്ചുള്ള ഐതിഹ്യമാലകളൊക്കെ മാറ്റിവെച്ചാല്‍ത്തന്നെ ഓണം എന്ന പദം കേള്‍ക്കുന്നതുതന്നെ ഒരോണമല്ലേ! മനസ്സിലെ നിലാവ് കെട്ടുപോയവര്‍ക്കുണ്ടോ ഓണപ്പൊരുളിന്റെ മഹിമയെക്കുറിച്ചറിവൂ. ഓണത്തുമ്പികള്‍ പാറിനടക്കുന്ന ആവണിമാസ കൗതുകങ്ങളെ അറിയണമെങ്കില്‍ മനസ്സില്‍ ഒരു തുമ്പപ്പൂവെങ്കിലും വിരിയിക്കാന്‍ ശ്രമിച്ചിട്ടുള്ളതിന്റെ നനുത്ത ഓര്‍മ്മക്കുളിരുകള്‍ അവശേഷിപ്പുണ്ടായിരിക്കണം. ഓണവില്ലിന്റെ നാദബ്രഹ്‌മത്തെക്കുറിച്ചറിയാനും ഓണപ്പാട്ടിന്റെ ആത്മസൗരഭ്യമെന്തെന്നറിവാനും മലയാളികള്‍ക്ക് കടലാഴങ്ങളില്‍ തപ്പിനടക്കേണ്ട കാര്യമൊന്നുമില്ല. മതേതരചിന്തകള്‍ വിടര്‍ന്ന് വികസിച്ച് […]
വീ നീഡ് വിസ്ഡം-സാബു ശങ്കര്‍

1984 -85 കാലം . 24 -25 വയസുകാരനായ ഞാന്‍ ദൃശ്യക്ഷേത്ര എന്നൊരു സമാന്തര ചലച്ചിത്ര പ്രസിദ്ധീകരണം നടത്തുന്നു. എഡിറ്ററും പബ്ലിഷറും ആണ്. കേരളത്തിലെ ഫിലിം സൊസൈറ്റികളിലൂടെയായിരുന്നു വിതരണം. അതിന്റെ ഉള്ളടക്കം വാണിജ്യ ഘടകങ്ങള്‍ ഉളള ഫോര്‍മുല സിനിമയെ കുറിച്ചല്ല . മികച്ച കലാസിനിമയെ സംബന്ധിച്ചുള്ളതാണ്. ഏറിയാല്‍ 320 കോപ്പി മാത്രമേ പ്രിന്റ് ചെയ്തിരുന്നുള്ളൂ. 1985 ലെ ലക്കത്തില്‍ ഓം പുരിയുമായുള്ള അഭിമുഖം , ക്യൂബന്‍ സംവിധായകന്‍ തോമസ് ഏലിയയുമായുള്ള സംഭാഷണം , നിരൂപണങ്ങള്‍ , സ്റ്റുഡിയോയില്‍ […]
മിന്നാമിനുങ്ങ്-ജോസ്‌കുമാര്‍ ചോലങ്കേരി

മലയാളികളില്‍ വളരെയധികം സ്വാധീനംചെലുത്തിയിട്ടുള്ള കവിയും ഗദ്യകാരനുമായിരിന്ന ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏതാനു വരികളാണ് ഓര്‍മ്മയില്‍ ഓടിയെത്തുന്നത്. ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം അഴകുമാരോഗ്യവും സ്വസ്ഥതയും അവിടത്തില്‍ മൊട്ടിട്ടു നിന്നീടുന്നു’ ഇപ്പോള്‍ മിന്നാമിനുങ്ങിനെക്കുറിച്ച് പറയുവാനുള്ളതും അതുതന്നെയാണ്. എവിടെത്തിരഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മിന്നുന്ന മിന്നാമിനുങ്ങുകള്‍ മാത്രം! അഴകുമാരോഗ്യവും സ്വസ്ഥതയും കൈമുതലായുള്ള മിന്നാമിനുങ്ങുകള്‍ ! ശ്രീമതി രാധ രവി എഴതിയ ഒരു കവിതയുമായാണ് ഇന്നത്തെ മിന്നാമിനുങ്ങ് മുന്നിലെത്തുന്നത്. വായിച്ചുകേട്ടപ്പോള്‍ ഇന്നത്ത കാലഘട്ടത്തിന് തികച്ചും അനുയോജ്യമെന്ന് കണ്ടതുകൊണ്ട് സഹൃദയരുമായി പങ്കുവയ്ക്കാമെന്ന് […]
ആസ്വാദ്യമായ വിശപ്പ്-റെജി ഇലഞ്ഞിത്തറ

നോക്കെത്താ ദൂരത്ത് പുഞ്ചപ്പാടം വയലുകള്‍ ഉഴുത് വരമ്പുകള്‍ ചെളി കോരി പൊതിഞ്ഞ് വച്ചിരിക്കുന്നത് കാണാന്‍ എന്ത് രാസമാണെന്നോ. പുല്ല് ചീഞ്ഞ് ചേറുകലര്‍ന്ന ഗന്ധം പുതുമഴ മണ്ണില്‍ പതിയും പോലെ. കര്‍ഷകന് അത് വാസന തൈലത്തിന്റേതാണ്. വയലില്‍ പാകിയ വിത്ത് മുള വരുന്നവരെ കൂട്ടത്തോടെ പ്രാവുകളും ഇരണ്ടകളും വരും നൂറുകണക്കിന് വരുന്ന പക്ഷി കൂട്ടം ഒന്നോ രണ്ടോ തവണ വയലില്‍ പതിച്ചാല്‍ മതി ഒരു നെല്‍വിത്തും ബാക്കി ഉണ്ടാവില്ല. പക്ഷികളെ തകര പാട്ടകൊട്ടി ഓടിക്കുന്ന തിരക്കിലാണ് രാജു. രാവിലെ […]
മേല്‍വിലാസമില്ലാത്തവര്‍-ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍

2015 സെപ്റ്റംബര്‍ ആദ്യവാരത്തില്‍ പത്രങ്ങളുടെ മുന്‍പേജില്‍ നാം കണ്ട മൂന്നു വയസ്സുകാരന്‍ സിറിയന്‍ ബാലന്‍ അലന്‍ കുര്‍ദി അതിദയനീയമായി കടല്‍തീരത്ത് ചുവന്ന ഷര്‍ട്ടും ഡെനിംനിക്കറും ധരിച്ച് മരിച്ചുകിടക്കുന്ന ചിത്രം .ആ ചിത്രം കരയിക്കാത്ത കണ്ണുകള്‍ ലോകത്തെവിടെയും ഉണ്ടായിരിക്കില്ല. ആഭ്യന്തര കലാപം നടക്കുന്ന സിറിയയിലെ കുടിയേറ്റക്കാര്‍ യാത്ര ചെയ്ത ബോട്ട് മുങ്ങിയാണ് മൂന്നു വയസ്സുകാരനായ അലന്‍ കുര്‍ദി മരിച്ചത്. തുര്‍ക്കിയില്‍ പിതാവിന്റെ അടുത്തേക്ക് വരുമ്പോഴായിരുന്നു ഈ അപകടം. അലനോടൊപ്പം സഹോദരനും അമ്മയും മരിച്ചു. അഭയാര്‍ത്ഥിപ്രശ്‌നത്തില്‍ ലോക മനസ്സാക്ഷിയുടെ കുറ്റബോധം […]
Elon Musk’s Poem-Leelamma Thomas, Botswana

Dreams sealed in letters, Hopes wrapped in envelopes, Carrying light from one land To another, across the world. Wealth that lies heavy In the hands of the rich Opens new horizons of life Only when it reaches the poor. Elon says, “My nation knows no borders, Charity is my homeland, Sharing is my kingdom.” So, […]
തിരയുടെ രൂപാന്തരങ്ങള്‍-ദീപ ബിബീഷ് നായര്‍

തിരയടങ്ങിയ നേരമവളുടെ ശാന്തരൂപം കണ്ടു ഞാന്‍ തിരികെയെത്തും പ്രഹരമോടെന്നോര്‍ത്തതില്ലാ ഇരവിലും കലിയടക്കിയൊതുക്കിയുള്ളില്‍ തീരമവളൊന്നണയവേ കദനമുണ്ടാ വരവിലെന്നാ കരയുമറിയാക്കഥയതായ് പ്രണയമാണോ പരിതപിക്കാന്‍ പതിവുതെറ്റിയ രൂപവും പരിതാപമേറും മോഹമായോരുള്ളിലെ പ്രതികാരമോ? തീരമിന്നറിയുന്നു നിന്നിലെ തീവ്രമാകും വേദന തിരികെയൊന്നു പുണര്‍ന്നു പോകെ തരിക നിന്നുടെയുള്ളവും
നന്മയോണം-ഗിരിജ വാര്യര്‍

ഇന്നലെ ഞാനൊരു സ്വപ്നംകണ്ടു.തോരാതെ പെയ്യുന്ന മഴയില്‍ നനഞ്ഞുകുളിച്ചു നില്‍ക്കുന്നു എന്റെ നന്ത്യാര്‍വട്ടം. അതിന്റെ കുഞ്ഞുചില്ലകള്‍ താഴ്ത്തി പൂവ് എത്തിപ്പിടിക്കുന്ന ഒരു സ്ത്രീരൂപം. അവരുടെ പിന്‍ഭാഗം മാത്രമേ എനിക്കു കാണാനുണ്ടായിരുന്നുള്ളൂ.. ”ഹേയ്.. ആരാ ദ്.. എന്തിനാ എന്റെ പൂ നുള്ളുന്നേ? ‘ എന്റെ ശബ്ദം പൊങ്ങി. പൂക്കളമിടാന്‍ എന്നെ തുണയ്ക്കുന്നത് ഈ നന്ത്യാര്‍വട്ടവും മന്ദാരവുമാണ്.അതുമില്ലെങ്കില്‍ എന്റെ പൂക്കളങ്ങള്‍! ഒച്ച കേട്ടിട്ടാവണം അവര്‍ തിരിഞ്ഞുനോക്കി.എപ്പോഴും ചിരിക്കുന്ന ആ കണ്ണുകളുടെ ഉടമയെ ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു! എന്റെ അയല്‍വീട്ടുകാരി! ”ടീച്ചറേ.. ഇവളെത്ര […]
ഓണം-ലാലിമ

അലസമെന്‍ ചിന്തകള്‍ വഴിമാറിയൊഴുകുന്നു അന്നത്തെ ഓണത്തിനോര്‍മ്മതന്‍ ചാരത്തായ്… അത്തം തുടങ്ങിയണഞ്ഞിടും പത്തുനാള്‍ ആഹ്ലാദമോടെ ഞാന്‍ പാറിപ്പറന്നതും, പൂക്കള്‍ പറിച്ചതും,പൂക്കളമിട്ടതും കൂട്ടരോടൊത്തു കളിച്ചുല്ലസിച്ചതും, സദ്യവട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിടും, അമ്മതന്‍ ചാരേയലസം നടന്നതും.. ഉപ്പേരി, പപ്പടം പിന്നിലൊളിപ്പിച്ചു , സദ്യയെയോര്‍ത്തന്ന് സമയം കഴിച്ചതും.. പായസത്തിന്റെയാ നെയ്മണം നാവിലെ തേനൂറുമോര്‍മ്മയിലേറെ തിളങ്ങിടൂ. ഇന്നത്തെയോണത്തില്‍ നല്ലോ- ര്‍മ്മയൊന്നുമില്ലെല്ലാം സമൃദ്ധിയില്‍ പിന്നെന്തു പൊന്നോണം?? ആശകളെല്ലാം ദ്രുതമായ് നിറവേറി- ലാശകള്‍ക്കപ്രാപ്യമാമൊന്ന് തേടും നാം.. നാവൂറും സദ്യതന്‍ മഹിമ ചൊല്ലീടുകില്‍, കൊച്ചു ബാല്യങ്ങള്‍ക്കതത്ര രസിപ്പീല.. പാശ്ചാത്യ ശീലങ്ങളൊന്നില്‍ […]
ഓണം വരവായി-മേരി അലക്‌സ് (മണിയ)

ചിങ്ങമാസത്തില്‍ ഓണമല്ലോ ചിങ്ങത്തിലത്തത്തിലോണമായി അത്തച്ചമയങ്ങളേറെയുണ്ട്, അത്തപ്പൂക്കളം മുഖ്യമാണ്. പൂമുറ്റം തഞ്ചത്തില്‍ മോടികൂട്ടി പൂക്കളം വൃത്തത്തില്‍ കോറിടേണം പത്തുവിഭാഗങ്ങളാക്ക വേണം പത്താം ദിനം വരെ ഇട്ടിടാനായ് പത്തിനം പൂക്കള്‍ പറവതുണ്ട്, പത്തിനം തട്ടില്‍ നിരത്തിടാനായ്. ഒന്നാം നാള്‍ തൂവെള്ള തുമ്പയല്ലോ ഒപ്പം കൂട്ടാം തുളസിക്കതിര്‍ രണ്ടും വിശുദ്ധി തന്‍ പര്യായങ്ങള്‍ രണ്ടാം നാള്‍ മുക്കുറ്റി ചേര്‍ന്നിടട്ടെ മൂവര്‍ക്കുമൊപ്പമായ് മൂവര്‍കൂടി മൂന്നാം നാളില്‍ ചേര്‍ന്നീടാനായ് നന്ത്യാര്‍വട്ടം,തൊട്ടാവാടി,കദളി- പൂവും എത്തിയല്ലോ നാലാം നാളില്‍ ശംഖുപുഷ്പം, ചെമ്പരത്തിയും സ്ഥാനമാക്കി. അനിഴത്തിലെല്ലാ പൂക്കളുമാം അരളിയുമൊപ്പം […]



