LIMA WORLD LIBRARY

ഓണം വരവായി-മേരി അലക്‌സ് (മണിയ)

ചിങ്ങമാസത്തില്‍ ഓണമല്ലോ
ചിങ്ങത്തിലത്തത്തിലോണമായി
അത്തച്ചമയങ്ങളേറെയുണ്ട്,
അത്തപ്പൂക്കളം മുഖ്യമാണ്.

പൂമുറ്റം തഞ്ചത്തില്‍ മോടികൂട്ടി
പൂക്കളം വൃത്തത്തില്‍ കോറിടേണം
പത്തുവിഭാഗങ്ങളാക്ക വേണം
പത്താം ദിനം വരെ ഇട്ടിടാനായ്
പത്തിനം പൂക്കള്‍ പറവതുണ്ട്,
പത്തിനം തട്ടില്‍ നിരത്തിടാനായ്.

ഒന്നാം നാള്‍ തൂവെള്ള തുമ്പയല്ലോ
ഒപ്പം കൂട്ടാം തുളസിക്കതിര്‍
രണ്ടും വിശുദ്ധി തന്‍ പര്യായങ്ങള്‍
രണ്ടാം നാള്‍ മുക്കുറ്റി ചേര്‍ന്നിടട്ടെ
മൂവര്‍ക്കുമൊപ്പമായ് മൂവര്‍കൂടി
മൂന്നാം നാളില്‍ ചേര്‍ന്നീടാനായ്
നന്ത്യാര്‍വട്ടം,തൊട്ടാവാടി,കദളി-
പൂവും എത്തിയല്ലോ
നാലാം നാളില്‍ ശംഖുപുഷ്പം,
ചെമ്പരത്തിയും സ്ഥാനമാക്കി.

അനിഴത്തിലെല്ലാ പൂക്കളുമാം
അരളിയുമൊപ്പം കൂടിക്കോട്ടെ
തൃക്കെട്ട നാളില്‍ കുട കുത്തണം,
തിരുവോണത്തപ്പനെ വരവേറ്റിടാന്‍
കൃഷ്ണകിരീടം ചൂടിക്കേണം
കണ്ണന്‍ തലയിലെ മകുടം പോല്‍.
ഏഴാം നാളില്‍ കോണുകള്‍ നാലിലും
ഏതലങ്കാരവും ആയിടാമേ.
പൂരാടം ഉത്രാടം നാളുകളില്‍
പൂക്കള്‍ നിറയണം ഇവ്വിധത്തില്‍

തിരുവോണനാളില്‍ പൂക്കളത്താല്‍
തമ്പുരാന്‍ തന്‍ മനം നിറഞ്ഞിടട്ടെ,
തമ്പുരാന്‍ തന്‍ മനം നിറഞ്ഞിടട്ടെ,
തമ്പുരാന്‍ തന്‍ മനം നിറഞ്ഞിടട്ടെ…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px