തിരയടങ്ങിയ നേരമവളുടെ
ശാന്തരൂപം കണ്ടു ഞാന്‍
തിരികെയെത്തും
പ്രഹരമോടെന്നോര്‍ത്തതില്ലാ ഇരവിലും
കലിയടക്കിയൊതുക്കിയുള്ളില്‍
തീരമവളൊന്നണയവേ
കദനമുണ്ടാ വരവിലെന്നാ
കരയുമറിയാക്കഥയതായ്
പ്രണയമാണോ പരിതപിക്കാന്‍
പതിവുതെറ്റിയ രൂപവും
പരിതാപമേറും മോഹമായോരുള്ളിലെ
പ്രതികാരമോ?
തീരമിന്നറിയുന്നു നിന്നിലെ
തീവ്രമാകും വേദന
തിരികെയൊന്നു പുണര്‍ന്നു പോകെ
തരിക നിന്നുടെയുള്ളവും











