LIMA WORLD LIBRARY

ഓണം-ലാലിമ

അലസമെന്‍ ചിന്തകള്‍ വഴിമാറിയൊഴുകുന്നു
അന്നത്തെ ഓണത്തിനോര്‍മ്മതന്‍ ചാരത്തായ്…

അത്തം തുടങ്ങിയണഞ്ഞിടും പത്തുനാള്‍
ആഹ്ലാദമോടെ ഞാന്‍ പാറിപ്പറന്നതും,
പൂക്കള്‍ പറിച്ചതും,പൂക്കളമിട്ടതും
കൂട്ടരോടൊത്തു കളിച്ചുല്ലസിച്ചതും,
സദ്യവട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിടും,
അമ്മതന്‍ ചാരേയലസം നടന്നതും..

ഉപ്പേരി, പപ്പടം പിന്നിലൊളിപ്പിച്ചു ,
സദ്യയെയോര്‍ത്തന്ന് സമയം കഴിച്ചതും..
പായസത്തിന്റെയാ നെയ്മണം നാവിലെ
തേനൂറുമോര്‍മ്മയിലേറെ തിളങ്ങിടൂ.

ഇന്നത്തെയോണത്തില്‍ നല്ലോ-
ര്‍മ്മയൊന്നുമില്ലെല്ലാം സമൃദ്ധിയില്‍
പിന്നെന്തു പൊന്നോണം??
ആശകളെല്ലാം ദ്രുതമായ് നിറവേറി-
ലാശകള്‍ക്കപ്രാപ്യമാമൊന്ന് തേടും നാം..

നാവൂറും സദ്യതന്‍ മഹിമ ചൊല്ലീടുകില്‍,
കൊച്ചു ബാല്യങ്ങള്‍ക്കതത്ര രസിപ്പീല..
പാശ്ചാത്യ ശീലങ്ങളൊന്നില്‍
ഭ്രമിച്ചോരില്‍
ബര്‍ഗറും പീസായും പുതുമ ഉണര്‍ത്തീടൂ…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px