മലയാളക്കര തന്റെ തനിമതന്‍ തനുവെല്ലാം
മാനവ മാനസ ചിറകിലേറ്റി.
അതിലൂറ്റം കൊള്ളുമീ കേരളീയര്‍
നാം അതിലേറെ അഭിമാന ഭാജനങ്ങള്‍.
സഹ്യസാനുക്കളും കേരനിരകളും
ഇടതിങ്ങി വാഴുമെന്‍ മലനാട്.
അണിയുന്നു പൂമാല പോലെയാ
മാറിലാ മൃദുമന്ത്രണത്തിന്റെ പെരിയാറും.
കാലം മായ്ക്കാത്ത കാവ്യവും ഗീതിയും
അലയടിച്ചൊഴുകുന്നു മറുനാട്ടില്‍.
അടിയിട്ടുറപ്പിച്ച ആത്മബോധത്തിന്റെ
മിഴിവേകും സംസ്‌കാര പൈതൃകവും.
തെയ്യവും തുള്ളലും കഥകളിയാട്ടവും
വേറിട്ട കൊഞ്ചലായി തുഞ്ചനിലും.
ഗതകാല സ്മരണകള്‍ അയവിറക്കാനെന്നും
പ്രിയഗാഥയാകുമെന്‍ മലയാളവും.
കരുണതന്‍ കനിവേറും മാതാവിലും
ഏറെ പ്രിയ തോഴനാകുമീ വാവരിലും
മമ ഭക്തി സാന്ദ്രമാം മണികണ്ഠസ്വാമിയും
ഒരുമിച്ചു വാഴുമെന്‍ കേരളത്തില്‍.
വര്‍ണ്ണവും വര്‍ഗ്ഗവും ഭാഷയും വിദ്യയും
ആകാശ മുത്തായ് തിളങ്ങിടുമ്പോള്‍.
മനതാരിലെന്നെന്നും മാനാഭിമാനത്താല്‍
മന്ത്രിക്കും നാമെന്നും കേരളീയര്‍.











