പ്രാണനൊഴുകി-ഷീലാജയന്‍ കടയ്ക്കല്‍ (Sheela Jayan kadakkal)

പ്രാണനായി നിന്നിലേയ്ക്കാഴ്ന്നിറങ്ങിയിന്നു ഞാനിറ്റിച്ച മിഴിനീര്‍ മുത്തുകള്‍ ആ മാറിലൊരരുവി പോലെ തുള്ളിക്കളിച്ചു മിഴിയിണകള്‍ തമ്മിലലിഞ്ഞതും ചുടുനിശ്വാസമുതിര്‍ന്നതും നീയറിഞ്ഞുവോ…. എന്നിലെവിടെയോ മൊട്ടിട്ടു പൂവായി പുത്തൊരാവിരിമാറില്‍ ഞാനൊരു ശലഭമായി ചുറ്റിപ്പറന്നതും മധു നുകര്‍ന്നതുമെന്‍ പ്രണയമാം പ്രാണനെ നീയറിഞ്ഞുവോ… താനേയെന്റെ മിഴികള്‍ കൂമ്പി പതിയെ നീയെന്നെ വിളിച്ചുണര്‍ത്തുവാന്‍ വെമ്പല്‍ കൊണ്ടതും പൊലിഞ്ഞ ജിവനെ ചേര്‍ത്തണച്ചങ്ങലറി വിളിച്ചതും ഇനി ഞാനില്ലെന്ന സത്യമറിഞ്ഞതും നീയറിഞ്ഞുവോ…. മുളപൊട്ടിയ പ്രണയത്തെ മുല്ലവള്ളിപോലെ ചുറ്റിവരിഞ്ഞതും പരലോകം പുണരാന്‍ മോഹിച്ച പ്രാണനാഥന്‍ കരങ്ങളില്‍ ചൂടു നിശ്വാസം പാടെ നിലച്ചതും പ്രണയിനി […]
വസന്തകാലസന്ധ്യകള്‍-ജോസ്‌കുമാര്‍ (Joskumar)

വസന്തകാലസന്ധ്യകളുടെ സ്‌നേഹത്തലോടല്‍ ഭൂമിയുടെ ഗര്‍ഭാശയത്തില്‍ ഉറങ്ങിക്കിടന്നിരുന്ന പൂമൊട്ടുകളെ തൊട്ടുണര്‍ത്തി! വിടര്‍ന്ന പൂക്കള്‍ക്കെല്ലാം എന്തു ഭംഗി ! ഇവയിലേതിനേയാവോ ആദ്യം ഒന്നു തൊടുക ? ഏതു പൂവിലാണാവോ ആദ്യം കണ്ണുടക്കുക ! ഏതു പൂവിനാണാവോ ആദ്യചുംബനം നല്‍കുക ! അങ്ങകലെ രാപ്പാടി പാടുന്നത് കേള്‍ക്കുന്നില്ലോ? രാത്രി മുഴുവന്‍ പാടിയുണര്‍ത്തിയത് ലില്ലിപ്പൂക്കളെയല്ലേ….. ലില്ലികളുടെ സൗന്ദര്യവും രാപ്പാടികളുടെ സംഗീതവും മനസ്സിലുണര്‍ത്തുന്നു വീണ്ടുമൊരു വസന്തം…
അക്ഷരയാത്ര ഒരു മൃദുസ്മരണം-പ്രൊഫ്. കവിതാ സംഗീത് (Prof. Kavitha Sangeeth)

അച്ഛന്റെ വിരല്‍ പിടിച്ചുകൊണ്ട് കോഴിക്കോട് പട്ടണത്തിന്റെ പഴയ വഴികളിലൂടെ നടന്നാണ് എന്റെ ബാല്യത്തിലെ ചില ദിവസങ്ങള്‍ കടന്നുപോയത്. കാലത്തിന്റെ പാടുകള്‍ ചുമരുകളില്‍ പതിഞ്ഞ വീടുകളും, എന്തോ ഒരു നിശ്ശബ്ദത വഹിക്കുന്ന തെരുവുകളും, അന്ന് എന്റെ കണ്ണുകളില്‍ ഒരു അപരിചിതമായ ലോകത്തെപ്പോലെ തോന്നിയിരുന്നു. അന്ന് കുട്ടികള്‍ സാങ്കേതികവിദ്യയെയും മാധ്യമങ്ങളെയും ആശ്രയിച്ചിരുന്ന കാലമല്ല. മറിച്ച് അവര്‍ അറിഞ്ഞതെല്ലാം മാതാപിതാക്കളുടെ വാക്കുകളിലും ചുറ്റുമുള്ള മനുഷ്യരുടെ ശാന്തമായ പാഠങ്ങളിലും നിന്നായിരുന്നു. അച്ഛനെപ്പോഴും കൊണ്ടുപോകുന്ന ഒരു വീട് ഉണ്ടായിരുന്നു. പഴക്കത്തിന്റെ നിറം മങ്ങിയ ഒരു […]
സിനിമയുടെ രൂപാന്തരീകരണം, സമൂഹത്തിന്റെയും-ജയരാജ് പുതുമഠം (Jayaraj Puthumadham)

(പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും, ചലച്ചിത്ര നിരൂപകനും, അഭിനേതാവും, സംവിധായകനും, ഡല്‍ഹി ദൂരദര്‍ശന്റെ ജനപ്രിയനായ വാര്‍ത്താവതാരകന്‍, പി. ടി. ഐയുടെ ചീഫ് പ്രൊഡ്യൂസര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തുടങ്ങി ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിന്റെ അമരക്കാരനുമായിരുന്ന ശ്രീ. ശശികുമാറുമായി ഇത്തിരി വര്‍ത്തമാനം) ചോ – 1 ചലച്ചിത്ര ലോകം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്കും ആകാംഷകള്‍ക്കും ആധുനിക സാങ്കേതിക വിദ്യയുടെ ദ്രുത ഗതിയിലുള്ള പരിണാമ പ്രക്രിയകള്‍ എത്രമാത്രം ആശ്വാസകരമായി സംഭവിക്കാന്‍ സാധ്യതയുണ്ട്.? ഉത്തരം : 1 ന്യൂ […]
ചര്‍മകാന്തി കാക്കാന്‍ ഒരു പഴം- ഡോ. വേണു തോന്നയ്ക്കല്‍ (Dr. Venu Thonnackal)

മെച്ചപ്പെട്ട ചര്‍മ്മകാന്തിയും സൗന്ദര്യവും സ്വന്തമാക്കി പ്രായത്തെ അതിജീവിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഒരത്ഭുത ഫോര്‍മുല. അതാണ് പെര്‍സിമണ്‍ പഴം (persimmon fruit). പ്രായത്തെ അതിജീവിക്കാന്‍ പ്രാപ്തമാക്കുന്ന ചില ജൈവ തന്മാത്രകള്‍ അതിലുണ്ട്. തന്മൂലം ചര്‍മം തിളക്കമുള്ളതും സുന്ദരവുമായിരിക്കും. ഇത് ചര്‍മ്മരോഗങ്ങളെ അകറ്റി ചര്‍മാരോഗ്യം നില നിര്‍ത്തുന്നു. മാത്രമല്ല, ആരോഗ്യ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായ ക്യാന്‍സര്‍, ഹൃദ് രോഗങ്ങള്‍, ആദിയായ ആരോഗ്യ പ്രശ്‌നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ പെര്‍സിമണ്‍ പഴം ശരീരത്തെ പ്രാപ്തമാക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ശ്വാസകോശം, വൃക്കകള്‍, എന്നിവയുടെ […]
വിശ്വാസത്തിന്റെ ഉപ്പ്-ജോസ് ക്ലെമന്റ് (JOS CLEMENT)

നമ്മുടെ വിശ്വാസമെന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പാണ്. കടല്‍ത്തീരത്തു ചെന്നു നിന്നാല്‍ കൗതുകകരമായ ഒരു കാഴ്ചയുണ്ട്. കടലിലേക്ക് കുറച്ചു മാത്രം ഇറങ്ങി നില്‍ക്കുന്നവരുടെ പാദത്തിനടിയില്‍ നിന്നും ചില കള്ളത്തിരകള്‍ മണ്ണെടുത്തു കൊണ്ടുപോകുകയും ചിലരവിടെ വെള്ളത്തില്‍ വീഴുകയും ചെയ്യുന്ന രസകരമായ കാഴ്ച! എന്നാല്‍, വീഴാതിരിക്കാന്‍ പെരുവിരല്‍ കുത്തി ഉറപ്പിച്ചു നില്ക്കുന്നവരെയും കാണാനാകും. ഈ കുത്തിനില്പാണ് നമ്മുടെയൊക്കെ വിശ്വാസത്തിന്റെ ഉറപ്പ്. വീഴാതിരിക്കാന്‍ പെരുവിരല്‍ കുത്തി നില്ക്കുന്ന വിശ്വാസത്തിന്റെ ഉറപ്പ്. നമ്മുടെയൊക്കെ കാല്‍ ചുവട്ടില്‍ നിന്നും വിശ്വാസമാകുന്ന മണല്‍ത്തരികള്‍ ഒലിച്ചു പോകാതിരിക്കട്ടെ. […]
ആരും മരിക്കാത്ത സ്ഥലം- സാഹിത്യ വാരഫലം (എം. കൃഷ്ണന്‍ നായര്‍)

ആരും മരിക്കാത്ത സ്ഥലം കണ്ടുപിടിക്കാന്‍ ശ്രമിച്ച ഒരു ചെറുപ്പക്കാരന്റെ കഥയുണ്ട്. അച്ഛനമ്മമാരോട് യാത്രപറഞ്ഞ് അയാള്‍ നടന്നു തുടങ്ങി. വളരെ ദൂരം ചെന്നപ്പോള്‍, നെഞ്ചുവരെ താടിരോമം വളര്‍ത്തിയ ഒരു വയസ്സനെ അയാള്‍ കണ്ടു. മലയില്‍ നിന്നു പാറക്കഷണങ്ങള്‍ അടര്‍ത്തിയെടുത്ത് കൈവണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു വൃദ്ധന്‍. യുവാവ് അയാളോടു ചോദിച്ചു: ”ആര്‍ക്കും മരണമില്ലാത്ത സ്ഥലമെവിടെയെന്നു നിങ്ങള്‍ക്കറിയാമോ?” കിഴവന്‍ മറുപടി നല്കി ”എന്നോടൊരുമിച്ചു താമസിക്കു. ഈ മല മുഴുവന്‍ ഞാന്‍ അടര്‍ത്തിയെടുത്തു കൈവണ്ടിയില്‍ വച്ച് അങ്ങുദൂരെ കൊണ്ടിടുന്നതുവരെ നിങ്ങള്‍ മരിക്കില്ല” […]
മമനാടേ-സേബാജോയ് കാനം (Seba joy kanam)

മലയാളമെന്നാല്‍ കുളിരല്ലേ. തെളിനീരൊഴുകും അരുവിയല്ലേ. ഹിമഗിരിതഴുകി, ഒഴുകി നീളെ – കുളിര്‍ചൊരിയും മലനാടേ – മമതാരില്‍ മധുരമാം കനവുകളുണര്‍ത്തി, കവിതകള്‍ രചിക്കും മമനാടേ. മലയാളിമങ്കയും, ചിലമ്പൊലിചാര്‍ത്തും, പുഴയുടെ പുളിനവും ഒരുപോലെ – കളമൊഴിയാളെ, നിന്‍ കരിനീല മിഴികളില്‍ – വിടരുന്ന നാണവും, പുലരിയും ഒരുപോലെ, മലയാളനാടും, ചിലങ്കകള്‍ ചാര്‍ത്തും – മഴയുടെ താളവും ഒരുപോലെ – മധുമൊഴിയാളേ, നീ – മണിവീണ മീട്ടുമ്പോള്‍ – ശ്രുതിയും, ശിശിരവും ഒരുപോലെ. ഹിമശ്രഥനെയെന്നും ഉമ്മവച്ചുണര്‍ത്തുന്ന – വെണ്മുകില്‍ മെല്ലേ വന്നു […]
രാജ്യമാണ് വലുത് മത വിശ്വാസമല്ല-കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) Editorial-Karoor Soman

തുര്‍ക്കി ഇസ്താംബൂളില്‍ ഒട്ടോമന്‍ ഭരണകാലത്തു് 1609-ല്‍ നിര്‍മ്മിതമായ ബ്ലൂ മോസ്‌ക് കാണാന്‍ 2025 നവംബര്‍ അവസാനം പോപ്പ് ലിയോ പതിനാലാമന്‍പോലും സന്ദര്‍ശനം നടത്തിയ വേളയിലാണ് ഒരു ക്രിസ്ത്യന്‍ സൈനികന്‍ സിഖ് വിശ്വാസികളുടെ ഗുരുദ്വാരയില്‍ കയറാന്‍ വിസമ്മതിച്ചത് ക്ഷേത്ര പുജ മസാലക്കൂട്ടുകളായി ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. ധാരാളം വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ഏറ്റവും പ്രശസ്തവും പ്രൗഢവുമായ ഈ മോസ്‌ക്കില്‍ ഞാനും പോയിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മാധ്യമവും വെട്ടിന് വെട്ട്, കുത്തിന് കുത്തു നടത്താറില്ല. വെടികൊണ്ട പന്നി പായുംപോലെയാണ് വാര്‍ത്തകള്‍ക്കായി […]
മുന്‍മന്ത്രി ടി.വി തോമസിന്റെ സഹോദരി പുത്രി ഡോ. ഡിന്നി മാത്യു കൊച്ചി കോര്‍പ്പറേഷനില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥി

കൊച്ചി: മുന്‍മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി .തോമസിന്റെ സഹോദരി പുത്രി ഡോ. ഡിന്നി മാത്യു കൊച്ചി കോര്‍പ്പറേഷനില്‍ 34-ാംഡിവിഷനില്‍ (സ്റ്റേഡിയം) ട്വന്റി20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. പഠനകാലത്ത് കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍, കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നിങ്ങനെ ഡിന്നി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തണ്ണീര്‍മുക്കം ഡിവിഷനില്‍ മത്സരി ച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രസിഡന്റിന്റെ ‘പ്രസിഡന്റ് ഗൈഡ് അവാര്‍ഡ്’ ലഭിച്ചിട്ടുണ്ട്. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് […]



