മലയാളമെന്നാല്‍ കുളിരല്ലേ.
തെളിനീരൊഴുകും അരുവിയല്ലേ.
ഹിമഗിരിതഴുകി, ഒഴുകി
നീളെ –
കുളിര്‍ചൊരിയും മലനാടേ –
മമതാരില്‍ മധുരമാം കനവുകളുണര്‍ത്തി,
കവിതകള്‍ രചിക്കും മമനാടേ.
മലയാളിമങ്കയും, ചിലമ്പൊലിചാര്‍ത്തും,
പുഴയുടെ പുളിനവും ഒരുപോലെ –
കളമൊഴിയാളെ, നിന്‍ കരിനീല മിഴികളില്‍ –
വിടരുന്ന നാണവും, പുലരിയും ഒരുപോലെ,
മലയാളനാടും, ചിലങ്കകള്‍ ചാര്‍ത്തും –
മഴയുടെ താളവും ഒരുപോലെ –
മധുമൊഴിയാളേ, നീ –
മണിവീണ മീട്ടുമ്പോള്‍ –
ശ്രുതിയും, ശിശിരവും ഒരുപോലെ.
ഹിമശ്രഥനെയെന്നും
ഉമ്മവച്ചുണര്‍ത്തുന്ന –
വെണ്മുകില്‍ മെല്ലേ വന്നു നില്‌ക്കെ –
ഗിരിശൃംഗം ഞൊറിയും –
തൂമഞ്ഞിന്‍ പുടവയില്‍,
നാണം കൊണ്ടു താരകം
മറഞ്ഞു നില്‍ക്കും….. മമ നാടേ.













