LIMA WORLD LIBRARY

വസന്തകാലസന്ധ്യകള്‍-ജോസ്‌കുമാര്‍ (Joskumar)

വസന്തകാലസന്ധ്യകളുടെ

സ്‌നേഹത്തലോടല്‍
ഭൂമിയുടെ ഗര്‍ഭാശയത്തില്‍

ഉറങ്ങിക്കിടന്നിരുന്ന പൂമൊട്ടുകളെ
തൊട്ടുണര്‍ത്തി!
വിടര്‍ന്ന പൂക്കള്‍ക്കെല്ലാം
എന്തു ഭംഗി ! ഇവയിലേതിനേയാവോ

ആദ്യം ഒന്നു തൊടുക ?
ഏതു പൂവിലാണാവോ ആദ്യം കണ്ണുടക്കുക !
ഏതു പൂവിനാണാവോ ആദ്യചുംബനം
നല്‍കുക !
അങ്ങകലെ
രാപ്പാടി പാടുന്നത് കേള്‍ക്കുന്നില്ലോ?
രാത്രി മുഴുവന്‍ പാടിയുണര്‍ത്തിയത്
ലില്ലിപ്പൂക്കളെയല്ലേ…..
ലില്ലികളുടെ സൗന്ദര്യവും
രാപ്പാടികളുടെ
സംഗീതവും
മനസ്സിലുണര്‍ത്തുന്നു
വീണ്ടുമൊരു വസന്തം…

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px