LIMA WORLD LIBRARY

കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു; പ്രകീർത്തിച്ച് മാതൃവന്ദനം ചൊല്ലി രാഷ്ട്രപതി

വിവിധ വിഷയങ്ങളിൽ കേരളത്തെ പ്രകീർത്തിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. വിദ്യാഭ്യാസം സ്ത്രീ ശക്തീകരണം അടക്കമുള്ള മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ കാസർകോട്ടെ പെരിയ കേരള-കേന്ദ്ര സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി എണ്ണിപ്പറഞ്ഞു.

വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയിലെ വരികൾ ചൊല്ലിയാണ് രാഷ്ട്രപതി കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്. സ്ത്രീ ശക്തീകരണം, വിദ്യാഭ്യാസം, സാക്ഷരത എന്നീ രംഗങ്ങളിൽ കേരളത്തിനുണ്ടായ നേട്ടങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു.

ആഗോള പഠന ശ്യംഖലയിൽ ഉൾപ്പെടുത്താനായി കേന്ദ്രം നിർദേശിച്ച മൂന്നിൽ രണ്ടു സ്ഥലങ്ങളും കേരളത്തിലാണെന്ന് തൃശൂരിന്റെയും, നിലമ്പൂരിന്റെയും പേര് പരാമർശിച്ച് രാഷ്ട്രപതി അഭിനന്ദിച്ചു. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം.വി.ഗോവിന്ദൻ എന്നിവരും സംബന്ധിച്ചു. കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താനെയും സ്ഥലം എംഎൽഎ സി.എച്ച്.കുഞ്ഞമ്പുവിനെയും ചടങ്ങിലേക്ക് ക്ഷണിച്ചില്ല എന്ന ആരോപണം നിലനിൽക്കെ പ്രതിഷേധത്തിന് ഒരുങ്ങിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px