LIMA WORLD LIBRARY

2022–ൽ ഇന്ത്യയിൽ ചിലതൊക്കെ സംഭവിക്കും; വാൻഗയുടെ പ്രവചനം; വൈറൽ

രണ്ടു ദശാബ്ദക്കാലം മുന്‍പു ലോകത്തോടു വിടപറഞ്ഞ ഒരു പ്രവാചക. നോസ്ട്രഡാമസിനു ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണു ബള്‍ഗേറിയ സ്വദേശിയായ ബാബ വാന്‍ഗ അറിയപ്പെടുന്നത്. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്ന ഇവര്‍ 1996ല്‍ അന്തരിച്ചു. ഇന്നത്തെ ദിവസവും സമൂഹ മാധ്യമങ്ങളിലെ പ്രധാന താരം ബാബ വാന്‍ഗയാണ്. കാരണം മറ്റൊന്നുമല്ല, 2022ൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും വാൻഗ നേരത്തെ പ്രവചിച്ചിരിക്കുന്നു. വരാനിരിക്കുന്ന വർഷം ലോകം വലിയ ദുരന്തങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമെന്നാണ് ബാബ പ്രവചിച്ചിട്ടുള്ളത്. 2022 പിറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനാൽ തന്നെ അടുത്ത വർഷത്തേക്കുള്ള അവരുടെ ‘പ്രവചനങ്ങൾ’ ഇന്റർനെറ്റിൽ ഇപ്പോൾ തന്നെ ഹിറ്റായി കഴിഞ്ഞു. ഈ പ്രവചനങ്ങൾക്കൊന്നും രേഖാമൂലമുള്ള തെളിവുകളും ലഭ്യമല്ല

എംഎസ്എന്നിന്റെ റിപ്പോർട്ട് പ്രകാരം 2022 ൽ ഇന്ത്യയിലെ കാർഷിക ഭൂമിയിൽ വൻ വെട്ടുക്കിളി ആക്രമണം നടക്കുമെന്ന് വാൻഗ പ്രവചിക്കുന്നുണ്ട്. കടുത്ത ക്ഷാമം ഉണ്ടാകുമെന്നും അവർ പ്രവചിക്കുന്നു. എന്നാൽ, ഇന്ത്യ എല്ലാ വർഷവും വേണ്ടതിനേക്കാള്‍ കൂടുതൽ ഗോതമ്പും അരിയും അമിതമായി ഉൽപ്പാദിപ്പിക്കുമ്പോൾ ക്ഷാമം സംഭവിക്കുമോ എന്ന് മറുചോദ്യം ചോദിക്കുന്നവരും ഉണ്ട്.

2022-ൽ കുടിവെള്ള പ്രതിസന്ധി പല നഗരങ്ങളെയും ബാധിക്കുമെന്നും അവർ പ്രവചിച്ചു. സൈബീരിയയിൽ മാരകമായ ഒരു വൈറസ് കണ്ടെത്തുമെന്ന് അവർ പ്രവചിച്ചിട്ടുണ്ടെന്ന് എംഎസ്എൻ റിപ്പോർട്ടിലുണ്ട്. ഭൂമിയുടെ പല ഭാഗങ്ങളിലും ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാകുമെന്ന പ്രവചനവും വാൻ നടത്തിയിട്ടുണ്ട്. ഇതെല്ലാം എല്ലാ വര്‍ഷവും സംഭവിക്കുന്നതാണ്. അതേസമയം, വാൻഗയുടെ പ്രവചനങ്ങൾ കൃത്യമായ ലക്ഷ്യങ്ങളോടെ പ്രചരിപ്പിക്കുന്നവരെയും കാണാം. ഇതിനെല്ലാം പിന്നിൽ കൃത്യമായ സാമ്പത്തിക, രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഒരു വിഭാഗം ജനങ്ങൾ ആരോപിക്കുന്നത്.

ഒബാമയുടെ തിരഞ്ഞെടുപ്പും സെപ്റ്റംബർ 11ന് യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണവും വാൻഗ പ്രവചിച്ചിരുന്നു എന്ന വാദത്തിൽ സത്യമില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. അവരുടെ പേരിൽ പ്രചരിക്കുന്ന മിക്ക കാര്യങ്ങളും വ്യാജമാണ്. എങ്കിലും വാൻഗയുടെ പ്രവചനങ്ങളെല്ലാം ഓരോ വർഷവും സമൂഹ മാധ്യമങ്ങൾ ആഘോഷിക്കാറുണ്ട്. 1979 ലാണ് വാൻഗ ഈ പ്രവചനങ്ങളെല്ലാം നടത്തിയത്. റഷ്യ ലോകം ഭരിക്കുമെന്നും യൂറോപ്പ് തരിശുഭൂമിയാകുമെന്നും വാൻഗ പ്രവചിച്ചിരുന്നു. 2021 ൽ കാൻസറിനുള്ള മരുന്ന് കണ്ടുപിടിക്കുമെന്നതാണ് വാൻഗയുടെ പ്രവചനങ്ങളിലൊന്ന്.

അതേസമയം, 2028 ആവുന്നതോടെ ലോകത്താർക്കും ഭക്ഷ്യ ക്ഷാമം നേരിടേണ്ടി വരില്ലെന്നും വാൻഗ പ്രവചിച്ചിരിട്ടുണ്ട്. 2341 എത്തുന്നതോടെ ലോകം ആവാസ യോഗ്യമല്ലാതാകുമെന്നും 5071 വർഷത്തോടെ ലോകം അവസാനിക്കുമെന്നും ബാബ വാൻഗ പ്രവചിച്ചിട്ടുണ്ട്. അന്‍പത്തിയൊന്നാം നൂറ്റാണ്ടു വരെയുള്ള കാര്യങ്ങള്‍ വാന്‍ഗ പ്രവചിച്ചതായാണു അവരെ പിന്തുടരുന്നവര്‍ പറയുന്നത്. അന്‍പത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകം അവസാനിക്കുന്നതു കൊണ്ടാണ് പ്രവചനം അവിടെ നിര്‍ത്തിയതെന്നും വാന്‍ഗയുടെ അനുയായികളുടെ വാക്കുകള്‍. ബ്രെക്‌സിറ്റും സിറിയയിലേക്കുള്ള ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കടന്നുകയറ്റവുമെല്ലാം വാന്‍ഗ പ്രവചിച്ചിരുന്നുവെന്നാണ് കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ പറയുന്നത്.

അമേരിക്കയിലെ സാധാരണക്കാരുടെ ചോര വീഴ്ത്തി ‘ഇരുമ്പുചിറകുള്ള’ പക്ഷികള്‍ പറന്നടുക്കുമെന്ന പ്രവചനത്തെയാണ് വാന്‍ഗയുടെ അനുയായികള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമായി വിശേഷിപ്പിച്ചത്. എന്തായാലും, ഭൂമിയിലെ നിരവധി വിഷയങ്ങളിലാണ് വാൻഗ പ്രവചനം നടത്തിയിരിക്കുന്നത്. ഇതെല്ലാം സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. ശാസ്ത്രം, രാഷ്ട്രീയം, പ്രതിരോധം മുതൽ ആരോഗ്യ കാര്യങ്ങൾ വരെ വാൻഗ വർഷങ്ങൾക്കു മുൻപേ പ്രവചിച്ചിട്ടുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px