LIMA WORLD LIBRARY

‘കാത്തിരിപ്പിന്റെ മോഹനിദ്ര’- ഉണ്ണികൃഷ്ണന്‍ അരിക്കത്ത്

(ഒരു വിവര്‍ത്തനം:’കാത്തിരിപ്പിന്റെ മോഹനിദ്ര’ (‘Trance of Waiting’ by Shri Aurabindo) ധ്യാനത്തിന്റെ പരമകാഷ്ഠയില്‍, പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന ആത്മാവിന്റെ ഹര്‍ഷോന്മാദത്തിനായുള്ള കാത്തിരിപ്പിനെ യോഗധ്യാനത്തിലിരുന്ന് നോക്കിക്കാണുന്ന ഒരനുഭവമാണ് പകരുന്നത്. ശ്രീ അരബിന്ദോ വിഷയത്തിന്റെഗരിമയ്ക്ക് ചേര്‍ന്ന വിധം ശ്രദ്ധയോടെയാണ് വാക്കുകളും ബിംബങ്ങളും തിരഞ്ഞെടുത്തിട്ടുള്ളത്. പരിഭാഷയില്‍ അര്‍ത്ഥവും ഗാംഭീര്യവും ചോരാതിരിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി)

*Trance of waiting*
( Sri Aurobindo )
***********************************
Lone on my summits of calm
I have brooded with voices around me,
Murmurs of silence that steep
Mind in a luminous sleep,
Whispers from things beyond
Thought in the Secrecy flame-white for ever,
Unscanned heights that reply
Seek from the inconscient deep.
Distant below me the ocean of life
With its passionate surges
Pales like a pool that is stirred
By the wings of a shadowy bird.
Thought has flown back
from its wheelings and stoopings,
The nerve-beat of living stills;
My spirit at peace bathes in a mighty release.
Wisdom supernal looks down on me,
Knowledge mind cannot measure;
Light that no vision can render
Garments the silence with splendour.

Filled with a rapturous Presence
The crowded spaces of being
Tremble with the Fire that knows,
Thrill with the might of repose.
Earth is now girdled with trance and
Heaven is put round her for vesture.
Wings that are brilliant with fate
Sleep at Eternity’s gate.
Time waits, vacant, the lightning that kindles,
The Word that transfigures:
Space is a stillness of God
Building his earthly abode.
All waits hushed for the fiat to come
And the tread of the Eternal;
Passion of a bliss yet to be,
Sweeps from Infinity’s sea.

*കാത്തിരിപ്പിന്റെ മോഹനിദ്ര*
(Translated by Unnikrishnan Arikkath)

ശാന്തി തന്നുത്തുംഗതയിലേകാകിയായ്
ധ്യാനിച്ചിരുന്നു ഞാന്‍, തേജോമയമായ
നിദ്രയിലേക്കെന്നെയാഴ്ത്തുന്ന മൂകത
നിസ്തരം മന്ത്രിക്കയാണെന്റെ ചുറ്റിലും.
ചിന്തകള്‍ക്കപ്പുറത്തുള്ള നിഗൂഢനി-
മന്ത്രണങ്ങള്‍ നിത്യശുഭ്രനാളങ്ങളായ്.
ദൃഷ്ടിയെത്താത്തോരുയരത്തിലുത്തരം
തപ്പുമബോധമനസ്സിന്നാഴങ്ങളും.
അങ്ങു താഴെ വികാരത്തിരമാലകള്‍
പൊങ്ങുന്ന ജീവിതമെന്ന മഹാര്‍ണ്ണവം
മങ്ങുന്നു, മായച്ചിറകടിയാലേ ക-
ലങ്ങുന്ന കൊച്ചുജലാശയമെന്ന പോല്‍.
എത്തി തിരിച്ചെന്റെ ചിന്തകളിന്നാശ്ര-
യത്വം, ഭ്രമണം – അതെല്ലാം വെടിഞ്ഞിതാ,
നില്ക്കുന്നു ജീവന്റെ സ്പന്ദനം, നീരാടി
നില്ക്കുന്നു ശാന്തമായ്, ദേഹിയും മുക്തിയില്‍.
ബൗദ്ധികമായളക്കാനരുതാത്തൊര-
ലൗകികജ്ഞാനമെന്നെ കടാക്ഷിക്കുന്നു;
കണ്ടു വര്‍ണ്ണിക്കാനരുതാത്തൊരു ശോഭ
വന്നിതാ മൂടുന്നു മൗനത്തെ ദീപ്തിയാല്‍.

നിറയുന്ന ഹര്‍ഷാതിരേകസാന്നിദ്ധ്യത്തില്‍
വിറ കൊണ്ടിടുന്നുണ്മ തന്നന്തരാളങ്ങള്‍,
എരിയുമാവേശത്തിലറിയുന്നുവെന്‍ സ്വത്വ-
മരിയ നിര്‍വ്വാണപ്രഭാവപ്രഹര്‍ഷവും.
ബന്ധിതയായ് ധരിത്രി തപോനിദ്രയില്‍,
കഞ്ചുകമാണവള്‍ക്കിന്നു സ്വര്‍ലോകവും.
ഉജ്ജ്വലപത്രങ്ങള്‍ നിയതിയോടൊന്നിച്ചു
നിത്യത തന്‍ കവാടത്തിലുറങ്ങുന്നു.
തേജോമയമായി രൂപാന്തരപ്പെടും
നാദമാം വാക്കിന്‍ തിരി കൊളുത്തും ക്ഷണ-
ജ്വാല തന്നാഗമനം കാത്തിരിക്കയായ്
കാലവും നിസ്സംഗനിശ്ശൂന്യമായിതാ.
ഐഹികഗേഹസൃഷ്ടിക്കിടെ ദൈവത്തിന്‍
വിശ്രാന്തിയായ് നില്ക്കയാണ് ദിങ്മണ്ഡലം.
നിര്‍ന്നിമേഷം സര്‍വ്വരും കാത്തിടുന്നന്ത്യ-
നിര്‍ണ്ണയത്തിന്നായനാദ്യന്തശക്തിയെ.
വീശുന്നു കാലമാമാഴിയില്‍ നിന്നുമാ-
വേശമിനിയും വരാത്ത മോക്ഷത്തിനായ്.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px