റിയാദ് ∙ പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അതിവേഗ ഹറമൈൻ ട്രെയിൻ ഓടിക്കാൻ സൗദി വനിതകൾ തയാറെടുക്കുന്നു. പ്രതിമാസം 4,000 റിയാൽ (79,314 രൂപ) അലവൻസും ജോലിയിൽ പ്രവേശിച്ചാൽ 8000 റിയാലുമാണ് (1,58,628 രൂപ) ശമ്പളം. ഹറമൈൻ ട്രെയിനിൽ വർഷം 6 കോടി യാത്രക്കാരുണ്ടാകുമെന്നാണു കരുതുന്നത്.
വിഷൻ 2030ന്റെ ഭാഗമായുള്ള വനിതാ ശാക്തീകരണത്തിൽ സ്ഥാനപതി, ജഡ്ജി, സുരക്ഷാ ഉദ്യോഗസ്ഥ, എയർ ട്രാഫിക് കൺട്രോളർ, എയർ ഹോസ്റ്റസ്, ടൂറിസ്റ്റ് ഗൈഡ്, ഫോർമുല വൺ ഡ്രൈവർ തുടങ്ങി ഒട്ടേറെ മേഖലകളിൽ വനിതകൾ കഴിവു തെളിയിച്ചു കഴിഞ്ഞു.
Content Highlights: Haramain High Speed Railway, Saudi Arabia, Women













