LIMA WORLD LIBRARY

ഏത് വാക്സീൻ ബൂസ്റ്റർ ഡോസായി കിട്ടും? തീരുമാനം ഇന്നറിയാം

ഏത് വാക്സീൻ ബൂസ്റ്റർ ഡോസായി നൽകണമെന്ന് തീരുമാനിക്കാൻ ഡിസിജിഐയുടെ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. ഭാരത് ബയോടെക്കിന്റെ ഇൻട്രാനേസൽ വാക്സീനും പരിഗണന പട്ടികയിലുണ്ട്. അതേസമയം രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ആരംഭിച്ചെന്നും മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ അറോറ പറഞ്ഞു.

വ്യത്യസ്‌ത വാക്‌സിനായിരിക്കും ബൂസ്റ്റർ ഡോസായി നൽകുക എന്ന് വന്നാൽ ഭാരത് ബയോടെക്കിന്റെ ഇൻട്രാനേസൽ, ബയോളജിക്കൽ ഇ-യുടെ കൊർബെ,സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവൊവാക്‌സ്‌, ജെന്നോവ ബയോ ഫാർമസ്യൂട്ടിക്കൽ സിന്റെ എം- ആർഎൻഎ എന്നീ വാക്സീനുകളാണ് പരിഗണനയിൽ. ഡിസിജിഐയുടെ വിദഗ്ധ സമിതി യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. വാക്സിനേഷൻ ആരംഭിച്ച ഇന്നലെ 40 ലക്ഷം കൗമാരക്കാർ ആദ്യ ഡോസ് സ്വീകരിച്ചതായി സർക്കാർ അറിയിച്ചു.

അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതായും വരും ആഴ്ചകളിൽ മെട്രോ നഗരങ്ങളിൽ കേസുകൾ കുതിച്ചുയരുമെന്നും ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ അറോറ പ്രതികരിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 40,000ലേക്കും ആകെ ഒമിക്രോൺ കേസുകൾ 1900 ലേക്കും അടുത്തു. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,160 കോവിഡ് കേസുകളും 11 മരണവും റിപ്പോർട്ട് ചെയ്തു. 578 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകൾ 4000 കടന്നു. ഒമിക്രോൺ കേസുകൾ 400ന് അടുത്തെത്തി. സാഹചര്യം വിലയിരുത്താൻ ലഫ്റ്റണന്റ് ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിലിന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px