ചിത്തിരയിൽ ജനിച്ചാൽ ആ വീട് തറ തോണ്ടുമത്രേ എന്നു പഴമൊഴി. എന്തായാലും ആ വാക്ക് എത്ര സത്യമാണ്. ഇപ്പോൾ നാലാമത്തെ വീട്ടിലാണ്
എന്റെ താമസം.
അമ്മയും മകനും
*********
മുടിയനായ മകനോട് പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച അവസ്ഥ പറഞ്ഞു കരഞ്ഞ അമ്മയോട് മകൻ പറഞ്ഞ വാക്കുകൾ..
“അമ്മ എന്നെ പത്തു മാസം ചുമന്നുവെങ്കിൽ ഞാൻ ഇരുപതുമാസം ചുമന്നു കടം വീട്ടിക്കോളാം.”
എന്തായാലും മകന്റെ മറുവാക്കുകൾ പിഴച്ചില്ല.
പിറ്റേ ദിവസം നടന്ന ഒരു വാഹന അപകടത്തിൽ ആ അമ്മയുടെ രണ്ടു കാലുകളും നഷ്ടമായി. ഇപ്പോൾ ഇരുപതുവർഷം പിന്നിട്ടിട്ടും മകൻ അമ്മയെ ചുമന്നുകൊണ്ടേയിരിക്കുന്നു.
പകരംവീട്ടൽ
*******
ഏക മകൻ വിവാഹിതനായി മരുമകളുമായി അമ്മായി അമ്മ നൽകിയ കത്തിച്ച നിലവിളക്കുമായി വലതുകാൽവച്ചു വീടിന്റെ പടി ചവിട്ടുമ്പോൾ അമ്മായി അമ്മയുടെ ചുണ്ടിൽ വിരിഞ്ഞ ചിരി സന്തോഷത്തിന്റെ ആയിരുന്നില്ല. തന്റെ അമ്മായി അമ്മ തനിക്ക് നൽകിയിട്ടുള്ള ദ്രോഹങ്ങൾ അക്കമിട്ട് പകരം വീട്ടാൻ ഒരു ഇരയെ കിട്ടിയ സംതൃപ്തിയുടെ ചിരിയായിരുന്നു..
സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ
**************
About The Author
No related posts.