” എതിർ നടപ്പ് ” പ്രകാശനം ചെയ്തു

ഇന്ന് (ജനുവരി 26 ) ബേക്കർ മെമ്മോറിയൽ എൽ.പി . സ്കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവിയും അദ്ധ്യാപകനുമായ പ്രൊഫ. എസ്. ജോസഫ് സർ എന്റെ അമ്മ ശ്രീമതി റോസമ്മ തോമസിന് ആദ്യ പ്രതി നൽകി കൊണ്ട് എന്റെ ആദ്യ കവിതാ സമാഹാരം ” എതിർ നടപ്പ് ” പ്രകാശനം ചെയ്തു. റവ.ഫാ. ബേബി ഷെപ്പേർഡ് അദ്ധ്യക്ഷം വഹിച്ച യോഗം കറന്റ് ബുക്സ് തൃശൂർ മാർക്കറ്റിംഗ് മാനേജർ ശ്രീ . കെ.ജെ. ജോണി ഉദ്ഘാടനം ചെയ്തു. ശ്രീമതി ലീമ വി.കുരുവിള ആശംസകൾ നേർന്നു. പുഷ്പജ ബേബി തോമസ് സ്വാഗതം ആശംസിച്ചു.

നേരിട്ടും ഓൺലൈനായും ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി !

പുഷ്പ ബേബി തോമസ്
🥀🥀🥀🥀🥀🥀🥀

LEAVE A REPLY

Please enter your comment!
Please enter your name here