LIMA WORLD LIBRARY

എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറി; ഏറ്റെടുത്തത് 18,000 കോടി രൂപയ്ക്ക്

എയര്‍ ഇന്ത്യ കൈമാറ്റനടപടികള്‍ പൂര്‍ത്തിയായി. 18,000 കോടി രൂപയ്ക്ക്, രാജ്യത്തിന്‍റെ ദേശീയ വിമാനകമ്പനി, ടാറ്റ ഗ്രൂപ്പിന് സ്വന്തമായി. രാവിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, തുടര്‍ന്ന് ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ ആസ്ഥാനത്തെത്തി വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സല്‍, എയര്‍ ഇന്ത്യ സിഎംഡി വിക്രം ദേവ് ദത്ത് എന്നിവരെ കണ്ടതോടെ നടപടികള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളുടെ മുഴുവന്‍ ഓഹരിയും കാര്‍ഗോ വിഭാഗത്തിന്‍റെ 50 ശതമാനം ഒാഹരിയും ലഭിക്കും. എയര്‍ ഇന്ത്യയുടെ ആകെ കടത്തില്‍ 15,300 കോടി രൂപ ടാറ്റ ഏറ്റെടുക്കും. 2,700 കോടി രൂപ സര്‍ക്കാരിന് പണമായി കൈമാറും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px