ബാധിക്കുന്ന മൂന്നിലൊരാൾ മരിക്കും; വരുന്നു നിയോകോവ്​, മുന്നറിയിപ്പുമായി വുഹാൻ ശാസ്​ത്രജ്ഞർ

Facebook
Twitter
WhatsApp
Email

ബെയ്ജിങ്: കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ലോകത്തെ കൂടുതല്‍ ഭയപ്പെടുത്തിക്കൊണ്ട് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വുഹാനിലെ ഗവേഷകര്‍.

കൊവിഡിന്റെ പുതിയതരം വകഭേദമായ ‘നിയോകോവ്’നെ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്‌ അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. അതിവേഗം വ്യാപിക്കാന്‍ കഴിവുള്ള ഈ വൈറസ് ബാധിച്ചാല്‍ മരണപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

‘നിയോകോവ്’ ഇതിനു മുമ്ബ് 2012ലും 2015ലും ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഈ വൈറസിനെ ദക്ഷിണാഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളില്‍ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ വൈറസുമായി ബന്ധമുള്ള പിഡിഎഫ്-2180-കോവ് മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസിന് ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാല്‍ മനുഷ്യകോശങ്ങളിലേയ്ക്കും ബാധിക്കാന്‍ കഴിയുമെന്നാണ് വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഒഫ് സയന്‍സസിലെയും ഗവേഷകര്‍ പറയുന്നത്.

നിലവിലുള്ള കൊവിഡ് വൈറസില്‍ നിന്നും വ്യത്യസ്ഥമായാണ് ഇത് മനുഷ്യശരീരത്തെ ബാധിക്കുക. നിയോകോവിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ നിലവിലെ വാക്‌സിനുകള്‍ക്കോ കഴിയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വൈറസ് ബാധിക്കുന്ന മൂന്നിലൊരാള്‍ മരിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *