400 ചരിത്ര – സാംസ്കാരിക കേന്ദ്രങ്ങളിലൂടെ 402 കിലോമീറ്റർ നീളുന്ന പാത; ഭൂട്ടാനിലെ പുതിയ യാത്രക്കായി ഒരുങ്ങിക്കോളൂ

Facebook
Twitter
WhatsApp
Email

കാഴ്ചകളുടെ നിലവറയാണ്​ ഭൂട്ടാൻ. പ്രകൃതിഭംഗിയും ചരിത്രവും സംസ്കാരവും ഒത്തുചേർന്ന നാട്​. ഭൂട്ടാന്‍റെ പല കാഴ്ചകളിലേക്കും സഞ്ചാരികൾ പോയിട്ടുണ്ടാകും. എന്നാൽ, രാജ്യത്തിന്‍റെ ചില സ്ഥലങ്ങളിലേക്ക്​ പോകാൻ ആഗ്രഹിക്കാറുണ്ടെങ്കിലും അവ യാഥാർത്ഥ്യമാകാറില്ല. ഇത്തരക്കാർക്കായി പുതിയ പാത ഒരുക്കുകയാണ്​ ഇന്ത്യയുടെ ഈ അയൽരാജ്യം.

നൂറ്റാണ്ടുകളായി ഭൂട്ടാനിലെ ബുദ്ധിസ്റ്റ്​ തീർത്ഥാടകർ ഉപയോഗിച്ചിരുന്ന പാത 60 വർഷങ്ങൾക്കുശേഷം സഞ്ചാരികൾക്കായി തുറന്നുനൽകുകയാണ്​. ട്രാൻസ്​ ഭൂട്ടാൻ ട്രയൽ എന്ന ഈ പാത 402 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ്​. ഒമ്പത്​ ജില്ലകൾ, 28 പ്രാദേശിക ഭരണകൂടങ്ങൾ, രണ്ട്​ നഗരസഭകൾ, ഒരു ദേശീയ ഉദ്യാനം എന്നിവയിലൂടെയാണ്​ ഈ പാത കടന്നുപോകുന്നത്​. 400 ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങളെ ഈ പാത ബന്ധിപ്പിക്കുന്നു. പാതയിൽ 18 പുരാതന പാലങ്ങളും ഉൾപ്പെടും.

About The Author

Leave a Reply

Your email address will not be published. Required fields are marked *