പൗർണമിയെന്നാണിന്നെന്നെവിളിക്കുന്ന –
തെങ്കിലും ഒന്നറിയുന്നു ഞാൻ
എൻ പ്രകാശത്തിലും
നിൻ പുഞ്ചിരി കാണുവാനായി വന്നൻപോടെ ആകാശാരാ- മത്തിൽ .
നക്ഷത്രക്കുഞ്ഞുങ്ങ
ൾകൺ തുറന്നു
അമ്പിളിക്കുഞ്ഞിനെ
താരാട്ടു പാടി തൻ
ചാരെ കിടത്തവേ
മുത്തമേ കീ…
വിണ്ണിലെ മാലപ്പടക്കമാം മേഘങ്ങൾ തൻ
ആരവഘോഷത്തിൽ
അമ്മതൻ താരാട്ടിന്നീണമായി പുഞ്ചിരി തൂകി നിന്നു .
പാൽ നുര ചിന്തി കൺപീലി താളത്തിൽ ചെമ്മേ തുള്ളിയാടി
തങ്കക്കൊലു
സുകിലുക്കിക്കൊണ്ടാ മാന-
ത്തമ്പിളി മാമ – നിന്നെത്തിപ്പോയി.
ആദ്യമായമ്മയിൽ നിന്നും വിടർന്നൊരെൻ
മാമന്റെ ചിത്രം മനസ്സിൽ നിൽപ്പു…
മറ്റെന്താണുള്ള തീ ലോകത്തിലിത്ര മേലിഷ്ടമാണെൻ മാമനെന്റെ സ്വന്തം .
വന്നണഞ്ഞീടുനീ
എന്നുണ്ണിക്കണ്ണ-
നിന്നേറെയുരുള വിളമ്പിടട്ടെ!
എല്ലാറ്റിലും നൻമകാണും നിൻ പാലൊളി പുഞ്ചിരി
നിർന്നിമേഷാക്ഷിയമ്മനോക്കി നിന്നു
അമ്മ നോക്കി നിന്നു.











