LIMA WORLD LIBRARY

സംസ്ഥാനത്ത് മണ്ണെണ്ണവില കൂട്ടില്ലെന്ന് മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം:മണ്ണെണ്ണ വില എട്ട് രൂപ വർധിപ്പിച്ച് ഓയിൽ കമ്പനികൾ. ജനുവരി മാസത്തിൽ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി ഒന്നിന് 5.39രൂപ വർധിച്ച് 47.03 ആയി. ഫെബ്രുവരി രണ്ടിന് 2.52 രൂപ വീണ്ടും വർധിച്ച് 49.55 ആയി. മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്ത് കൂലി, ഡീലേഴ്സ് കമ്മീഷൻ, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവ കൂട്ടിച്ചേർത്ത വിലയ്ക്കാണ് റേഷൻ കടകളിൽ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവിൽ 53 രൂപയ്ക്കാണ് സംസ്ഥാനത്തെ റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം ചെയ്യുന്നത്. എന്നാൽ സംസ്ഥാനത്ത് മണ്ണെണ്ണയുടെ വില വർധിപ്പിക്കില്ലെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു.

നിലവിലെ വർധന നടപ്പിലാക്കിയാൽ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന പി.ഡി.എസ് മണ്ണെണ്ണയുടെ വില 60 രൂപയോളമാകും. സംസ്ഥാനത്തെ റേഷൻ കടകളിലുടെ 2022 മാർച്ച് മാസം വരെ വിതരണം ചെയ്യുന്നതിനുള്ള മണ്ണെണ്ണ 2021 ഡിസംബർ മാസം തന്നെ ബന്ധപ്പെട്ട ഓയിൽ കമ്പനികളിൽ നിന്നും പൊതുവിതരണ വകുപ്പ് എടുത്തിട്ടുണ്ട്.

നിലവിലെ പ്രതിസന്ധിഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന വില വർധന ഒഴിവാക്കി ജനുവരി മാസത്തെ വിലയ്ക്കു തന്നെ സംസ്ഥാനത്തെ കാർഡുടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ആവശ്യമായ നിർദേശം പൊതുവിതരണ വകുപ്പ് ഡയറക്ടർക്ക് നൽകിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px