LIMA WORLD LIBRARY

പഞ്ഞിക്കാരൻ കവിതകൾ തിളങ്ങുന്ന കണ്ണാടി.

PRESS RELEASE:

പഞ്ഞിക്കാരൻ കവിതകൾ തിളങ്ങുന്ന കണ്ണാടി.
 
പ്രവാസി  എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ അഡ്വ.റോയി പഞ്ഞിക്കാരന്റെ കവിതാ സമാഹാരമായ  “പക” ശ്രീ.സജി നന്ത്യാട്ട് (സെക്രട്ടറി, ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്) ഡിജിറ്റൽ സൂം മീറ്റിംഗിലൂടെ പ്രകാശനം ചെയ്തു. സാഹിത്യത്തിന്റ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ നിന്നെത്തിയ മധുര വികാരങ്ങൾ നിറഞ്ഞ കവിതകൾക്ക് പേരിൽ കാണുന്നപോലുള്ള പകയില്ലെന്നും മനുഷ്യവികാരങ്ങളുടെ സുഷ്മചലനങ്ങൾ കോർത്തിണക്കിയ അനുഭൂതി വിശേഷങ്ങളാണ് കവിതകളിൽ ഉള്ളെതെന്നും മലയാള നാട്ടിലുള്ളവരേക്കാൾ പ്രവാസികൾ മലയാള ഭാഷയെ ഹ്ര്യദയത്തോടെ ചേർത്ത് ജീവിക്കുന്നവരെന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു. ലോകത്തിന്റ പല ഭാഗങ്ങളിൽ നിന്നുള്ളവർ അഭിനന്ദനങ്ങൾ അറിയിച്ചു.   പ്രശസ്ത സാഹിത്യകാരനും യൂ.ആർ.എഫ് ലോക റിക്കോർഡ് ജേതാവുമായ കാരൂർ സോമൻ അഡ്വ.റോയി പഞ്ഞിക്കാരന്റെ കവിതകളെ വിശേഷിപ്പിച്ചത് ഇരുണ്ട കണ്ണാടിയെ തേച്ചുമിനുക്കിയെടുത്ത തിളങ്ങുന്ന കണ്ണാടിയാണെന്നും ആത്മാവിൽ കത്തിപ്പടരുന്ന അനുഭവ തീവൃത നിറഞ്ഞ വരികൾ അലങ്കാര അതിഭാവുകത്വമൊന്നുമില്ലതെ ശുദ്ധിയും അശുദ്ധിയും നമ്മുക്ക് വേർതിരിച്ചു നല്കുന്നുവെന്നാണ്.  പ്രൊഫ.രാജേന്ദ്രൻ വലിയ വീട്ടിൽ, മലപ്പുറം, സിസ്റ്റർ ഷേർലി തോമസ്, പുനെ  പകയിലെ  രചനാശൈലി മലയാളി മനസ്സിൽ എന്നും പ്രകാശിച്ചുനിൽക്കട്ടെയെന്ന് ആശംസിച്ചു. അഡ്വ.റോയി പഞ്ഞിക്കാരൻ നന്ദി രേഖപ്പെടുത്തി. ആഗോള പ്രസിദ്ധികരണമായ  കെ.പി.ആമസോൺ പബ്ലിക്കേഷൻ ആണ്  “പക” പ്രസിദ്ധികരിച്ചത്. പുസ്തകമായും ഈ പേപ്പർ ആയും ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ഈ കൃതി വാങ്ങാവുന്നതാണ്. 
Karoor Soman

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px