അതീവസുരക്ഷാ മേഖലയിൽ കറങ്ങിനടന്ന കോഴിയെ കസ്റ്റഡിയിലെടുത്ത് അമേരിക്കയിലെ പെന്റഗൺ അധികൃതർ. അപൂർവമായ സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ൈവറലാണ്. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസിന്റെ ആസ്ഥാനത്താണ് കോഴി കറങ്ങിനടന്നത്. സംശയം തോന്നിയ അധികൃതർ കോഴിയെ പിടികൂടി നിരീക്ഷിണത്തിൽ ആക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
കോഴിയെ ചാരവൃത്തിക്കായി ആരെങ്കിലും അയച്ചതാണോ വഴിതെറ്റി വന്നതാണോ എന്ന സംശയമാണ് കസ്റ്റഡിയിലെടുക്കാൻ കാരണം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോഴിക്ക് കഴിയാൻ പ്രത്യേക കൂടൊരുക്കിയാണ് നിരീക്ഷണം തുടരുന്നത്. കോഴിക്ക് ഹെന്നി പെന്നി എന്നാണ് പേര് നൽകിയിരിക്കുന്നത്.













