LIMA WORLD LIBRARY

കടം – ദരിദ്രനാണിന്നു ഞാൻ കട ബാധിതനാണ്

ദരിദ്രനാണിന്നു ഞാൻ
കട ബാധിതനാണ്

വേണ്ടതിനും, വേണ്ടാത്തതിനും
കടം വാങ്ങി..

അച്ഛനെ കണ്ടാണ് പഠിച്ചത്..
പക്ഷേ അച്ഛൻ
ഒന്നിന് നൂറായവ
തിരിച്ച് നൽകി.
അതിനാൽ നല്കാനും
ഏറേപേർ ഉണ്ടായി.

എനിക്കാകട്ടെ
ഒന്നും തിരിച്ചു
നൽകാനായില്ല..

വരവിൽ കവിഞ്ഞ്
ചിലവുണ്ടായോ?
ഇല്ല
വൻ വില്ല പണിതില്ല
വമ്പൻ കാറ്‌ വാങ്ങിയില്ല
പൊന്ന് പെട്ടിയിലടുക്കിയില്ല
അസുഖങ്ങൾ പിടിപെട്ടില്ല..

ചിലവ് ചെയ്യാതെ
സ്വരൂക്കൂട്ടിയതെല്ലാം
ചിതലരിച്ചാണ്
കടം കയറിയത്…..
എല്ലാം കണ്ടില്ലായെന്ന്
നടിച്ചാണ് പടുകുഴിയിൽ വീണത്.

എല്ലാരും അകന്നു
സ്വസ്ഥത കാണാമറയത്തായി..

കടത്തിന്റെ തീരാ
കെണിയിൽ അകപ്പെട്ടു
തീരാക്കടം
തീർക്കാനാകില്ല
എന്നുറപ്പിച്ച്
ഇന്നവരും പടിയിറങ്ങി..
വേണ്ടായിരുന്നു…….

അവരെയൊന്ന്
ചേർത്ത് പിടിച്ചെങ്കിൽ…

ഇന്നെനിക്കാ
ചിതൽ പോലും അന്യം..

“കടം ധനമാകും
ധനം കടമാകും”

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px