സില്‍വര്‍ലൈനില്‍ സര്‍വേ നടപടികള്‍ തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. ഡിപിആർ തയ്യാറാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കണം എന്ന നിര്‍ദേശവും ഒഴിവാക്കി. ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വെ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് റദ്ദാക്കിയത്. ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ നിര്‍ത്തണം എന്ന ഉത്തരവിനെതിരെയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍.













