സൂറിക് ∙ പരീക്ഷണശാലകളിൽ മൃഗങ്ങളെ പരീക്ഷണത്തിനു ഉപയോഗിക്കുന്നതു വിലക്കണമോ എന്നതടക്കം 4 വിഷയങ്ങളിൽ ഇന്നു സ്വിറ്റ്സർലൻഡിൽ ഹിതപരിശോധന നടക്കും.
ഹിതപരിശോധനാ വിഷയങ്ങൾ
1. മൃഗപരീക്ഷണത്തിന് വിലക്ക്
സ്വിസ് പരീക്ഷണശാലകളിൽ 2020ൽ മാത്രം 50,000 മൃഗങ്ങൾ പരീക്ഷണത്തിനു വിധേയമായി ചത്തുവെന്നാണു കണക്ക്. ഇതു വിലക്കണമെന്നതാണ് ആവശ്യം. അഭിപ്രായ വോട്ടെടുപ്പിൽ വിലക്കിനെതിരാണ് 68% പേർ.
2. സിഗററ്റ് പരസ്യം
പിന്തുണയ്ക്കുന്നവർ 63%. പത്രം, തിയറ്റർ, ഇന്റർനെറ്റ് തുടങ്ങി ഒരിടത്തും പരസ്യം പാടില്ലെന്നാണ് ആവശ്യം.
3. ഓഹരി ഇഷ്യുവിന് ഒരു ശതമാനം നികുതി
ഇതൊഴിവാക്കണമെന്നതാണ് ആവശ്യം.
ഒഴിവാക്കിയാൽ 25 കോടി സ്വിസ് ഫ്രാങ്കിന്റെ (ഏകദേശം 2025 കോടി രൂപ) വരുമാനനഷ്ടമാണ് ഒരു വർഷം സർക്കാരിനുണ്ടാകുക.
4. മാധ്യമങ്ങൾക്ക് സഹായധനം
പ്രാദേശിക പത്രങ്ങളും റേഡിയോ നിലയങ്ങളും പൂട്ടിപ്പോകാതിരിക്കാൻ 15 കോടി ഫ്രാങ്കിന്റെ (1228 കോടി രൂപ) സർക്കാർ സഹായപദ്ധതി. അഭിപ്രായ സർവേയിൽ സഹായത്തിനെതിരെ 49%, അനുകൂലിച്ച് 46%.
English Summary: Switzerland to vote on animal testing













