നൂറുകണക്കിന് പക്ഷികൾ ആകാശത്ത് നിന്ന് താഴേക്ക് വീഴുന്ന ഭീതിപ്പെടുത്തുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെക്സിക്കോയിലെ ഒരു നഗരത്തിൽ നിന്നുള്ളതാണ് കാഴ്ച. പക്ഷികളിൽ പലതും ചത്ത് നിരത്തിൽ കിടക്കുന്നതും കാണാം.
യഥാര്ഥത്തില് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. തലയിൽ മഞ്ഞ നിറമുള്ള കറുത്ത പക്ഷികളാണ് കൂട്ടത്തോടെ നിലം പതിച്ചത്. സ്ഥലത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് ദൃശ്യങ്ങൾ. കാർമേഘങ്ങള്ഡ താഴേക്ക് പതിക്കുന്നത് പോലെയാണ് പക്ഷികൾ വീടിന് മുകളിലേക്ക് വന്ന് വീഴുന്നത്. ചിലത് പറന്ന് രക്ഷപ്പെട്ടു. എന്നാൽ ചിലത് താഴെ വീണ് ചത്തു. ഇരപിടിയൻ പക്ഷിയിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടത്തോടെ താഴേക്ക് പറന്നതാകാമെന്നാണ് വിദഗ്ധർ പറയുന്നത്.













